യൂറോപ്പിനും ഏഷ്യയ്ക്കും മധ്യേയുള്ള പർവത രാജ്യമായ ‘ജോർജിയ’യിലേക്ക്…

‘ജോർജിയ’ ഒരു കാല്പനികലോകം 🇬🇪🇬🇪🇬🇪

ഓരുപാട് നാളുകൾക്കുശേഷം വീണുകിട്ടിയ അവധി ദിനത്തിൽ ആരംഭിച്ച ഒരു കൊച്ചു യാത്രയായായിരുന്ന യൂറോപ്പിനും ഏഷ്യയ്ക്കും മധ്യേയുള്ള പർവത രാജ്യമായ ‘ജോർജിയ’യിലേക്ക്. മിഡിലിസ്റ് വിസയുള്ളവർക്ക് അവിടുത്തെ എയർപോർട്ടിൽ നിന്നും 30 ദിവസ്സത്തെ വിസ സൗജന്യമായി ലഭിക്കും. ബഹറിനിൽ നിന്നും 3 മണിക്കുർ 20 മിനിറ്റ് സഞ്ചരിച്ചു സുന്ദരിയായ ജോർജിയയുടെ തലസ്ഥാനമായ ടിബിലിസിയിലെത്തി .

 

ഇത്തവണ സ്ഥിരം സഹയാത്രികനില്ലാത്തതുകൊണ്ട് തെല്ലൊരു വിഷമത്തോടെയാണ് യാത്ര ആരംഭിച്ചത് , അതുകൊണ്ടുതന്നെ അവിടെ ചെന്നത്തിയതുനു ശേഷം വലിയ ഒരു ടൂർ ഗ്രൂപ്പിനൊപ്പം ചേർന്നു. അതൊരു വ്യത്യസ്ത അനുഭവമാണ് എനിക്ക് നൽകിയത്, പല ദേശങ്ങളിൽനിന്നു വരുന്ന പലപ്രായക്കാരായ മനുഷ്യർ , അവരുടെ കൂടെയുള്ള യാത്രകളും , ജോർജിയൻ രുചികളും എല്ലാം എനിക്കുപുതുമയുള്ള അനുഭവമായിരുന്നു.

ഈ യാത്രയിലുടനീളം ഞാൻ ഒരു മായികലോകത്തായിരുന്നു . സ്വപനത്തിലൂടെ സഞ്ചരിക്കുന്നനുഭവം. നമ്മൾ പണ്ടുവായിച്ചുമറന്ന മാന്ത്രിക കഥയിലെ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന കോട്ടകളും , പുരാതാന പള്ളികളും, കൊക്കോസ് മലനിരകളും , താഴ്വാരങ്ങളുമുള്ള അത്ഭുത ലോകം. കറുത്ത കടലും ( ബ്ലാക്ക് സീ ) , ഗുഹാ നിര്മിതികളുമുള്ള പ്രകൃതി കനിഞ്ഞനുഗ്രഹിച്ച, മഞ്ഞിന്റെപുതപ്പണിഞ്ഞുകിടക്കുന്ന ‘ ജോർജിയ’.

എല്ലാ യൂറോപ്പ്യൻ നഗരങ്ങൾക്കുമുള്ള പോലെ ഒരു ഓൾഡ് ടൌൺ ഇവിടെയുമുണ്ട് , വൈകുന്നേരങ്ങളിൽ ഭക്ഷണവും ജോർജിയയുടെ തനതായ വൈനും ആസ്വദിച്ചിരിക്കുന്ന ജനങ്ങൾ , നല്ല തണുപ്പും ശാന്തമായ ചുറ്റുപാടും , ആ തെരുവിൽ എത്രനേരമിരുന്നാലും മതിയാകില്ല. വൈൻ ടേസ്റ്റിങ് ടൂറും, പഴയ മൊണാസ്ട്രികളും , ആലിപ്പഴം വീഴുന്ന മലനിരകളും അവിടെയുള്ള സ്കീയിങ് ക്ലബ്ബുകളും , ഏതൊരു സഞ്ചാരിയുടെയും മനസ്സ് നിറക്കുന്നു. പൊതുവെ ജീവിതനിലവാരം കുറവാണിവിടെ 1 ജോർജിയൻ ലാറി നമ്മുടെ 25 രൂപവരും. കുറഞ്ഞചിലവിൽ സന്ദർശിക്കാവുന്ന ഒരു മിനി സ്വിറ്റ്സർലണ്ടണിവിടം.

ഇത്തവണ ഹോട്ടലുകൾ ഒഴിവാക്കി ഹോം സ്റ്റേയാണ് ഞങ്ങൾ കുറച്ചുപേർ തിരഞ്ഞെടുത്തത് നിശബ്ദത തളം കെട്ടികിടക്കുന്ന താഴ്വാരങ്ങളിലെ പൂർണമായും മരത്തിൽ നിർമിച്ച വീടുകൾ , രാത്രിയിൽ, ശരീരത്തിലേക്ക് അരിച്ചുകയറുന്ന തണുപ്പും, ഗ്രാമത്തിലെ മുൻപ് കണ്ടിട്ടില്ലാത്ത മനുഷ്യർക്കൊപ്പമുള്ള താമസവവും, ഒടുവിൽ അവരെ ഇനിയൊരിക്കലും കാണാൻ സാധിക്കുകയില്ല എന്ന നൊമ്പരത്തോടെ യുള്ള വേർപാടും, ജീവിതം പലപ്പോഴും നമ്മെ അത്ഭുതപെടുത്തുകയായാണ്.

ഒരു സ്വപ്നംകണ്ടുണർന്നപോലെ ബഹ്റൈനിലെ തിരക്കിലേക്ക് തിരിച്ചെത്തി. നമ്മൾ പോകുന്നിടമെല്ലാം എപ്പോഴൊക്കെയോ നമ്മുടെ ഒരു ഭാഗമായി മാറുന്നു. സ്വയം നഷ്ടപ്പെടാനും ഒടുവിൽ സ്വയം കണ്ടുപിടിക്കാനും യാത്രകൾ സഹായിക്കുന്നു. മുൻവിധികളില്ലാതെ വിശാലമായ ലോകം കാണാനായി കാത്തിരിക്കുന്നു.

Check Also

മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജയുടെ വിശേഷങ്ങൾ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ …

Leave a Reply