അങ്ങനെ രണ്ടാമതും ഒരു കെഎസ്ആർടിസി വനയാത്ര..!!

വെമ്പായം പുനലൂര് നിന്നും അലിമുക്ക് വഴി അച്ചൻകോവിൽ ആര്യങ്കാവ്,തെൻമല,വെമ്പായം. വിശദീകരണമില്ലാതെ തന്നെ പറയാം രാവിലെ 9 മണിക്ക് ഞാനും എന്റെ രണ്ട് പിള്ളേരും👬 വെമ്പായത്ത് നിന്നും ബസിൽ 🚌കയറി RSC 929Eicher.തിരുവനന്തപുരം പുനലുർ വഴി എരുമേലി ബസ് ആദ്യമായി എെഷർ ബസ്സിൽ🚌 കയറുന്നത് കൊണ്ടാകാം ഒരു എന്തരാലിറ്റി. കൃത്യം 10 30 ന് പുനലൂരിൽ എത്തി ചായയും ☕കുടിച്ച് നിന്നപ്പോൾ അതാ വരുന്നു പുനലൂർ ഡിപ്പോയിലെ അശോക് ലെയ്ലാൻഡ് സുന്ദരൻ RRE 792. നേരെ കയറി ഞാനും പിള്ളേരും ഹോട്ട് സീറ്റിൽ തന്നെ💺 സ്ഥാനം ഉറപ്പിച്ചു അടിപൊളി.

പുനലൂർ അലിമുക്ക്,കറവൂർ,മുള്ളുമല,അച്ചൻകോവിൽ ഓർഡിനറി ബസ് 🚌 പുനലൂരിൽ നിന്നും 11 30ന് വണ്ടിയെടുത്തു എന്റെ പടച്ചോനേ…. ഡ്രൈവർചേട്ടൻ ഒരു രക്ഷയും ഇല്ല ടമാർ പടാർ പൊളിച്ചടുക്കി പുനലൂരിൽ നിന്നും പത്തനംതിട്ട റൂട്ടിൽ ഒരു ആറ് കിലോമീറ്റർ കഴിയുമ്പോൾ അലിമുക്ക് ജംങ്ഷൻ അവിടെനിന്നും വലത്തോട്ട് ഒരു പത്തുപതിനഞ്ച് കിലോമീറ്റർ തനി നാട്ടിൻ പ്രദേശം നല്ല റോഡും അതുകഴിഞ്ഞ് റോഡിന്റെ കിടപ്പു മാറി കാടും തുടങ്ങി അലി മുക്കിനും അച്ചൻകോവിൽ നുമിടയിൽ ഒന്നിലധികം ഫോറസ്റ്റ് ചെക്ക് പോസ്റ്റുകൾ ഉണ്ട് ബൈക്കിൽ🛵 വരുന്നവരെ കാര്യമായി പരിശോധിക്കാറില്ല കാറിൽ പോകാതിരിക്കുന്നതാണ് നല്ലത്.ഒരു കാറ് പോലും ഈ യാത്രയിൽ ഞാൻ കണ്ടില്ല(കാട്ടിനകത്താണേ😜).

റോഡിനിരുവശവും പുലിയുടെ🐯 ബോർഡും,ആനയുടെ🐘 ബോർഡും, പോത്തിന്റെ 🐃ബോർഡും പതിവുപോലെ കണ്ടു സായൂജ്യമടഞ്ഞു.ഒന്നിനെയും ജീവനോടെ കണ്ടില്ല.ഒരു രണ്ടു മൂന്ന് മണിക്കൂർ ശുദ്ധവായു ശ്വസിച്ച് കാടിന്റെ അകത്തുകൂടി സഞ്ചരിക്കണം എന്നുള്ളവർക്ക് തീർച്ചയായും ചിലവുകുറഞ്ഞ ഈ യാത്ര തിരഞ്ഞെടുക്കാം വേനൽ കാരണം കാടെല്ലാം കരിഞ്ഞു പറിഞ്ഞു കിടക്കുന്നു, അച്ചൻകോവിലാർ വരണ്ട് ഉണങ്ങി. ബസ്സിൽ പോയതിനാൽ ഫോട്ടോസ് എടുക്കാൻ കഴിഞ്ഞില്ല.ഫോട്ടോ എടുക്കാൻ പറ്റിയ ഒരുപാട് നല്ലനല്ല സ്ഥലങ്ങൾ വിഷമത്തോടുകൂടി നോക്കിയിരുന്നു.എങ്കിലും എന്റെപഴയ j2 കൊണ്ട് കുറച്ച് ഫോട്ടോസ് എടുത്തു.

റോഡ് മോശമാണ്🛣 ഡ്രൈവർ ചേട്ടൻ തകർക്കുന്നു.എത്രയോ ആളുകൾ താമസിക്കുന്ന സ്ഥലങ്ങളാണ് പാവം നാട്ടുകാർ അവർക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല. അങ്ങനെ ഏകദേശം ഒന്നര മണിയായപ്പോൾ അച്ചൻകോവില് എത്തി ഇനി ചെറിയൊരു ഊണുകഴിക്കാം കോവിലിന് മുൻവശത്തുള്ള ഒരു ചെറിയ ഹോട്ടൽ ഊണും മീൻകറിയും പടച്ചവനേ…… ഇതുപോലൊരു മീൻ കറി എന്റെ ജീവിതത്തിൽ ഞാൻ കഴിച്ചിട്ടില്ല കുടംപുളി ഇട്ടുവെച്ച ഏതോ ഒരു മീൻ കറി(മോതയെന്നാ ചേച്ചി പറഞ്ഞത്) അടിപൊളി തിമിർത്തു പൊളിച്ചു ഒന്നുമില്ലെങ്കിലും ഈ ഊണും മീൻ കറിയും കഴിക്കാൻ എങ്കിലും തീർച്ചയായും ഇനിയും പോകണം അവിടെ.

താമസത്തിന് PWD റെസ്റ്റ് ഹൗസ് ഉണ്ട്. ബസ്സ് അവിടെനിന്നും രണ്ടുമണിക്ക് എടുക്കും തിരിച്ച്പുനലൂരിലേക്ക്. നമുക്ക് വേണമെങ്കിൽ അവിടെനിന്ന് കാഴ്ചകളൊക്കെ കണ്ടു വൈകിട്ട് ഒരു നാടൻ ചായയും കുടിച്ച് നിൽക്കുമ്പോൾ ഏകദേശം 4.45pm ആകുമ്പോൾ ആര്യൻകാവ് നിന്നും വീണ്ടും നമ്മുടെ സ്വന്തം KSRTC കുണുങ്ങിക്കുണുങ്ങി വരും.കൃത്യം 5 30 ബസ് ആര്യങ്കാവ് തെന്മല പുനലൂർ ലക്ഷ്യമാക്കി വീണ്ടും തകർക്കും.

ഇപ്പോൾ നല്ല വരൾച്ചയാണ് ഒരു മഴ🌧 പെയ്ത തിനുശേഷം ആണെങ്കിൽ കണ്ണിന് കുളിരും, മനസ്സിന് സമാധാനവും,ശരീരത്തിന് ആരോഗ്യവും,തരുന്ന ഒരു യാത്രയായിരിക്കുമിത്. അടുത്തമാസം തീർച്ചയായും ബൈക്കിൽ🛵ഈ വഴി ഒന്നുകൂടി വരണം എന്ന ആഗ്രഹത്തോടുകൂടി അച്ചൻകോവിലിൽ നിന്നും വണ്ടി കയറി.പിള്ളേരെ നാളെയെങ്കിലും സ്കൂളിൽ🏫 വിടണം.സ്കൂളിൽ വിട്ടാൽ കിട്ടാത്ത പലതും ഒരു യാത്രയിൽ തീർച്ചയായും കുട്ടികൾക്ക് കിട്ടും എന്ന തിരിച്ചറിവാണ് സ്കൂളിൽനിന്ന് അവധി എടുത്തിട്ട് പിള്ളേരെയും കൂട്ടിയത്.

കെഎസ്ആർടിസി സ്റ്റാഫ് ആയതിനാൽ ടിക്കറ്റെടുക്കാതെ ആണ് പോയതെന്ന് ആരും പറയല്ലേ ടിക്കറ്റ് എടുത്തിട്ടാണ് പോയത് ടിക്കറ്റ് ചാർജ് ഒരാൾക്ക് പുനലൂർ നിന്നും അച്ചൻകോവിൽ വരെ 39 രൂപ ആകെ ചിലവ് 400 രൂപ ഒരുദിവസത്തെ അടിപൊളി ട്രിപ്പിന് കാട്🌳ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാം.

എഴുതിയതിൽ ഒരുപാട് ഒരുപാട് പോരായ്മകൾ ഉണ്ടെന്ന് അറിയാം എങ്കിലും എന്റെ നല്ലവരായ യാത്രികർ ക്ഷമിക്കുമെന്ന വിശ്വാസത്തോടു കൂടി നിങ്ങളിൽ ഒരുവൻ……

വിവരണം – ഷഹീർവെമ്പായം.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply