കെഎസ്ആര്‍ടിസി ബസ് തകര്‍ത്ത പ്രതിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി

മാള: കെഎസ്ആര്‍ടിസി ബസ്സിനു നേരെ നടന്ന അക്രമ സംഭവത്തില്‍ നഷ്ടപരിഹാരം ഈടാക്കി പ്രതിയെ വിട്ടയച്ചു. മാള കെഎസ്ആര്‍ടിസി ഡിപ്പോയിലെ RAA 302 ബസ്സാണ് കഴിഞ്ഞ ദിവസം ആലുവയില്‍ നിന്നും അന്നമനട വഴി മാളയിലേക്ക് വരുംവഴി വൈകീട്ട് അഞ്ചിന് സ്‌നേഹഗിരിയില്‍ വെച്ച് ആക്രമിക്കപ്പെട്ടത്.


കല്ലേറില്‍ ബസ്സിന്‍റെ മുമ്പിലെ ലോങ് ഗ്ലാസ്സ് പൊട്ടിത്തകര്‍ന്നു. പാറപ്പുറത്തുള്ള ഏരിമ്മല്‍ അഭിലാഷ് (34 ) ആണ് ആക്രമണം നടത്തിയത്. ഉടനെ തന്നെ പ്രതിയെ പിടികൂടാനായതോടെ പോലിസിനും കെഎസ്ആര്‍ടിസിക്കും ആശ്വാസമായി. കെഎസ്ആര്‍ടിസി ആവശ്യപ്പെട്ട 45000 രൂപ നല്‍കിയാണ് ബന്ധുക്കള്‍ പ്രതിയെ മോചിപ്പിച്ചത്.
മാനസികാസ്യാസ്ഥമുള്ളയാളാണിയാളെന്നാണ് പറയപ്പെടുന്നത്. വൈകീട്ടത്തെ ട്രിപ്പ് മുടങ്ങിയതിന്‍റെയും രണ്ടുദിവസത്തെ കളക്ഷനുമടക്കമാണ് നഷ്ടപരിഹാരം ഈടാക്കിയത്. മുന്‍പിലെ ലോങ് ഗ്ലാസ്സ് മാറ്റുന്നതിനായി പതിനെട്ടായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെയാണ് ചിലവ്. ഗ്ലാസ്സ് തകര്‍ന്നതിനൊപ്പം ഗ്ലാസ്സ് പിടിപ്പിക്കുന്ന ഭാഗത്തിന് ചുളുക്ക് പറ്റിയിട്ടുമുണ്ട്.

എടപ്പാളിലാണ് ലോങ് ഗ്ലാസ്സ് മാറ്റാനുള്ള സൗകര്യം ഉള്ളത്. അതിനാല്‍ ബസ് ഇന്നലെ എടപ്പാളിലേക്ക് കൊണ്ടുപോയി. ബസ് എടപ്പാളിലെത്തിക്കുന്ന ചിലവടക്കമാണ് ഈടാക്കിയത്.

News – Thejas Daily

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply