കെഎസ്ആർടിസി സ്കാനിയ വഴിമുടക്കി; വയനാട് ചുരത്തില്‍ ഗതാഗതം മുടങ്ങി

വൈത്തിരി∙ വയനാട് ചുരത്തിലെ ഏഴാം വളവിൽ കെഎസ്ആര്‍ടിസിയുടെ സ്കാനിയ ബസ് കുടുങ്ങിയതിനെ തുടർന്ന് ചുരത്തിൽ ഏറെ നേരെ ഗതാഗതം മുടങ്ങി.

രാവിലെ ആറു മണിയോടെ ബസ് ഏഴാം വളവില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണു വയനാട് ചുരത്തിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടത്​. കയറ്റം കയറുന്നതിനിടെ ബസിന്റെ പിൻചക്രം റോഡിലെ കുഴിയിൽ ചാടിയ നിലയിലായിരുന്നു.

ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്കാനിയ ബസ് ഏഴാം വളവിൽ കുടുങ്ങിപ്പോയതാണ് വീണ്ടും ഗതാഗതം തടസപ്പെടാൻ കാരണമായത്. കയറ്റം കയറുന്നതിനിടെ പിൻചക്രം റോഡിലെ കുഴിയിൽ ചാടിയതോടെയാണ് സ്കാനിയ വളവിൽ കുടുങ്ങിയത്.

പുലർച്ചെ ഇവിടെ ഒരു കാർ കത്തിയിരുന്നു. ഇതേത്തുടർന്നും രണ്ട് മണിക്കൂർ ഗതാഗതം മുടങ്ങിയിരുന്നതായി യാത്രക്കാർ പറയുന്നു. ഈ കാർ കിടന്നതിനാൽ വളവിൽ ബസ് ഒടിച്ചെടുക്കാൻ പറ്റിയില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം. പിന്നീട് കെഎസ്ആർടിസി മെക്കാനിക്ക് ടീം വന്ന് ബസ് മാറ്റിയെങ്കിലും ഗതാഗതക്കുരുക്ക് പൂർണാമായും അഴിഞ്ഞില്ല.

Source – http://www.manoramaonline.com/news/latest-news/ksrtc-scania-wayanad.html

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply