പാവങ്ങൾക്ക് ഒപ്പം ഒരു ദിനം; കൊച്ചി ലുലുമാൾ വിസിറ്റ്..!!

ഈ പാവങ്ങള്‍ക്ക് ഒപ്പം ലുലുമാൾ സന്ദർശിക്കാൻ സാധിച്ചത് എന്‍റെ ജീവിതത്തിലെ    മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. ചിലരുടെയെങ്കിലും ജീവിതത്തിൽ ചില ദിനങ്ങൾ തിരിച്ചറിവിന്റേത് ആകാറുണ്ട്.  എനിക്കും ആ ദിവസം അത്തരത്തിൽ ഒന്നായിരുന്നു . ആ  പാവങ്ങൾക്കു  ലുലുമാള്  ഒരു അത്ഭുതലോകമായിരുന്നു.

അവരുടെ  പലരുടേയും  കണ്ണുകൾ  നിറഞിരുന്നു. പലർക്കും  സ്വന്തമായി വീടില്ല. പലരെയും  അവരുടെ അവശതയിൽ  നോക്കാൻ  ബന്ധുക്കൾ  തയാറല്ല. കടത്തിണ്ണയിലാണ് പലരും ഉറങ്ങുന്നത്. അങ്ങനെയുള്ള അവർക്കു ലുലുമാള് ഒരു സ്വപ്ന നഗരമായിരുന്നു. അവർക്കു  സാധനങ്ങൾ വാങ്ങാൻ പൈസ നൽകിയിരുന്നു.  എന്നാൽ പലരും സാധനങ്ങൾ വാങ്ങാതെ  അവരുടെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവച്ചു.

ചിലർ സോപ്പ് പോലുള്ള അവശ്യസാധനങ്ങൾ വാങ്ങി. ലുലുമാൾ കണ്ടു  സാധനങ്ങൾ  വാങ്ങി തിരികെ പോരുന്നതിനു മുൻപ് എല്ലാവരും ചേർന്നു ലുലു മാള് അധികാരികൾക്കു നന്ദി അർപ്പിച്ചു. അവരിൽ പലരും കണ്ണിരോടെയാണ് നന്ദി പറഞത്. ആ സമയം ഇത് കണ്ടുനിന്നവരുടെ കണ്ണുകളിലും നനവൂറി…

നമ്മൾ  പലരും പല സാധനങ്ങൾ വാങ്ങാൻ വാശിപിടിക്കാറുണ്ട്. ആർഭാടം കാണിക്കാറുണ്ട്. ചെറിയ കുറവുകൾക്ക് പോലും പരാതി പറയാറുണ്ട്. അങ്ങനെയുള്ള നമ്മള്  ഇവരെ  പോലയുള്ളവരെക്കുറിച്ചു ഒന്നു ചിന്തിക്കുന്നത് വളരെ നല്ലതാണ്. കാരണം അത് നിങ്ങളുടെ  ജീവിതത്തിൽ ഒരു മാറ്റത്തിനു കാരണമായേക്കും.

നിങ്ങൾ അന്നുമുതൽ ആവശ്യങ്ങൾ അറിഞ്ഞു ജീവിക്കാൻ പഠിക്കും. കാണാത്ത പല കാഴ്ചകളും  കണ്ടു തുടങ്ങും. ഇത് എനിക്കും മറ്റു പലർക്കും ലുലുമാളിൽ  പാവങ്ങള്ക്കു  ഒപ്പം ചിലവഴിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു ഓർമപ്പെടുത്തലാണ് .

BY : JOLSNA  MARY   JOSE

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply