സുൽത്താൻ ബത്തേരി ഡിപ്പോയ്ക്കു കൂടുതൽ ഇന്റെർസ്റ്റേറ്റ്‌ സ്പെയര്‍ ബസുകൾ അനുവദിക്കേണ്ടതിന്‍റെ ആവശ്യകത

രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സുൽത്താൻ ബത്തേരി ഡിപ്പോയ്ക്കു കൂടുതൽ ഇന്റെർസ്റ്റേറ്റ്‌ സ്പെയർ സൂപ്പർ ഫാസ്റ്റ്/ എക്സ്പ്രസ്സ് / ഡീലക്സ് ബസുകൾ അനുവദിക്കേണ്ടതിന്റെ ആവശ്യകത. ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ കാരണം കഴിഞ്ഞു കുറച്ചു കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന കുറച്ചു സംഭവങ്ങളെ അടിസ്ഥാനമാക്കി ആണ്.

ഇന്നലെ 1300 ബാംഗ്ലൂർ – സുൽത്താൻ ബത്തേരി – തിരുവനന്തപുരം സ്‌കാനിയ ബസ് ഗുണ്ടൽപേട്ട് വച്ച് ആക്സിഡന്റ് ആയ വിവരം അറിഞ്ഞുകാണുമല്ലോ . ഇന്നലെ വെള്ളിയാഴ്ച ആയതിനാൽ പ്രസ്തുത ബസ് ബാംഗ്ലൂരിൽ നിന്നും മൈസൂരിൽ നിന്നും ഫുൾ റിസെർവഷനും ആയിരുന്നു. ബസ് ആക്സിഡന്റ് ആയതിനാൽ യാത്രക്കാർക്കു തുടർന്നു യാത്ര ചെയ്യുന്നതിന് വേണ്ടിയുള്ള ബസ് അറേഞ്ച് ചെയേണ്ടത് ബത്തേരി ഡിപ്പോയിൽ നിന്ന് ആണ്
എല്ലാവര്ക്കും അറിയാം. 1) ബാംഗ്ലൂർ , മൈസൂർ കെ എസ് ആർ ടി സി റിസർവേഷൻ കൗണ്ടറുകൾ ബത്തേരി ഡിപ്പോയുടെ കീഴിൽ ആണ് എന്ന്, 2) ബസുകൾ ഗുണ്ടൽപേട്ട്, മൈസൂർ, മാണ്ഡ്യ , ബാംഗ്ലൂർ എന്നിവിടങ്ങളിൽ ബ്രേക്ക് ഡൌൺ ആയാൽ അത് നന്നാക്കി കൊടുക്കേണ്ട ഉത്തരവാദിത്വം ബത്തേരി ഡിപ്പോയ്ക്കു ആണ്, 3) ബ്രേക്ക് ഡൌൺ ആയ ബസുകൾക്കു പകരം ബസുകൾ കൊടുക്കേണ്ട ചുമതല ബത്തേരി ഡിപ്പോയിൽ ആണ് വരുക.

ഈ അടുത്ത കാലങ്ങളായി മാനന്തവാടി വഴിയും ബത്തേരി വഴിയും കൂടുതൽ ഇന്റെർസ്റ്റേറ്റ്‌ ബസുകൾ ആരംഭിച്ചു . പൊന്നാനി – മൈസൂർ സൂപ്പർ ഫാസ്റ്റ് ബസിന്റെ ഉദ്‌ഘാടന ദിവസം തന്നെ മുത്തങ്ങ ബോര്ഡറില് വെച്ച് ബ്രേക്ക് ഡൌൺ ആയി ..ബത്തേരി ഡിപ്പോയിൽ നിന്നും ജീവനക്കാർ പോയി വണ്ടി നന്നാക്കി.

ഒരിക്കൽ ആക്സിഡന്റ് ആയ സ്കാനിയയ്ക്കു പകരം ബത്തേരി വരെ യാത്ര ചെയ്യാൻ ഉണ്ടായിരുന്നത് ഗുണ്ടല്പെട്ട ഓർഡിനറി ബസ് ആയിരുന്നു.ബത്തേരിയിൽ നിന്നും വേറെ ബസ് അറേഞ്ച് ചെയ്യും എന്നാണ് അറിഞ്ഞത്. യാത്രക്കാർക്കു അത് മൂലം ഉണ്ടായ ബുദ്ധിമുട്ടിൽ നമ്മളോട് ക്ഷമിക്കണം എന്ന് കെഎസ്ആർടിസി ബത്തേരി അധികാരികൾ അപേക്ഷിക്കുകയുണ്ടായി.

ആഡംബര ബസ് ആയ സ്‌കാനിയ ബസിൽ കൂടുതൽ ചാർജ് കൊടുത്തു യാത്ര ചെയ്യുന്നവർ പ്രസ്തുത ബസ് ബ്രേക്ക് ഡൗണോ , ആക്സിഡന്റ് ആയാൽ അതിനു പകരം സ്‌കാനിയ ബസോ വോൾവോ ബസോ പ്രതീക്ഷിക്കുന്നതിൽ തെറ്റ് ഉണ്ടെന്നു തോന്നുന്നില്ല. അതിനു പകരം ലഭിച്ചത് മലബാർ ഓർഡിനറി ആകുമ്പോൾ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കേണ്ടതല്ലേ. ഒരു തവണ എല്ലാവരും ക്ഷമിച്ചേക്കാം.. പക്ഷേ രണ്ടും മൂന്നും തവണ ആകുമ്പോൾ. തുടര്ച്ച ആയി നടക്കുന്ന ആക്‌സിഡന്റുകൾ , അതിനു പകരം അറേഞ്ച് ചെയുന്ന ബസുകളുടെ നിലവാര തകർച്ച എന്നിവ മൂലം കെ എസ് ആർ ടി സിയിൽ യാത്ര ചെയുന്ന സ്ഥിരം ഇന്റെർസ്റ്റേറ്റ്‌ യാത്രക്കാരെ പിന്തിരിപ്പിക്കില്ലേ?

അത് കൊണ്ട് തന്നെ ബത്തേരി ഡിപ്പോയിൽ കുറച്ചു സൂപ്പർ ക്ലാസ് ഇന്റെർസ്റ്റേറ്റ്‌ ബസുകൾ അനുവദിക്കേണ്ട ആവശ്യകത ഇത് വ്യക്തമാക്കുന്നു. ആവശ്യപ്പെടുന്ന ബസുകൾ : സൂപ്പർ ഫാസ്റ്റ് ബസുകൾ – 1, സൂപ്പർ എക്സ്പ്രസ്സ് ബസുകൾ – 2,  സൂപ്പർ ഡീലക്സ് ബസുകൾ -1.

നോട്ട് :കൂടാതെ ഈ ഷെഡ്യൂളിന് ബത്തേരിയിൽ വെച്ച് ഡ്രൈവർ ചേഞ്ച് കൊടുക്കുന്നതായിരിക്കും ഉചിതം. കാരണം 1700 തിരുവനന്തപുരം – ബത്തേരി – ബാംഗ്ലൂർ മൾട്ടി ആക്സിൽ വോൾവോ ഏതു വരെ ആക്സിഡന്റ് ആയിട്ടില്ല

വാൽകഷ്ണം : ബത്തേരി ഡിപ്പോയ്ക്കു എല്ലാ ബസുകളും എന്ന കമന്റ് ഇവിടെ പ്രതീക്ഷിക്കുന്നില്ല. ഇത് ചില സാഹചര്യങ്ങളെ നേരിടാൻ വേണ്ടിയുള്ള മുന്നൊരുക്കം എന്നതിന് വേണ്ടി മാത്രം ആണേ.  എന്നാൽ എല്ലാ ബസുകളും ബത്തേരിയ്ക്കു തരാം എന്ന കമെന്റും പ്രതീക്ഷിക്കുന്നില്ല. വോൾവോ/സ്‌കാനിയ (അത് പിന്നെ തിരുവനന്തപുരം ഡിപ്പോയ്ക്കു മാത്രം അർഹതപ്പെട്ടത്‌ എന്നാണല്ലോ അത് കൊണ്ട് എണ്ണം ഇടുന്നില്ല .) അവധി ദിവസങ്ങൾ അടുത്ത് വരുമ്പോൾ നല്ല കളക്ഷനിൽ ഓടുന്ന സൂപ്പർ ക്ലാസ് സർവീസുകൾ ആക്സിഡന്റ് ആവുക എന്ന പ്രതിഭാസം അടുത്ത കാലത്തായി വരുന്നുണ്ട് . ഒരു മുൻകരുതൽ ഇത്തവണ വേണ്ടേ ? ബത്തേരി ഡിപ്പോയിൽ ഇപ്പോൾ നിലവിൽ ഉള്ള ഷെഡ്യൂളുകൾക്കു ഉള്ള ബസുകൾ വെച്ച് അഡ്ജസ്റ്റ് ചെയ്തു ഓടിയ്ക്കുന്നുണ്ട്.

വരികള്‍ – ശരത് കൃഷ്ണനുണ്ണി.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply