നാടിനെ നടുക്കുന്ന ബവാരിയകള്‍; ആരാണിവര്‍? അറിയേണ്ടതെല്ലാം…

ബാവരിയ എന്ന വാക്കിനർത്ഥം സഞ്ചരിച്ചു കൊണ്ടിരിക്കുന്നവർ എന്നർത്ഥം. ഇവർ നോർത്ത് ഇന്ത്യയിലാണ് കൂടുതലും അക്രമങ്ങൾ ചെയ്ത് കൂട്ടുന്നത്. കൊലപാതകം, ബലാത്സംഗം, മൃഗക്കടത്ത്, കവർച്ച തുടങ്ങി ഇവർ ചെയ്യുന്ന അക്രമങ്ങൾക്ക് പരിധി തന്നെയില്ല എന്ന് വേണം പറയാൻ. ഛഡ്ഡ്‌ഢി ബനിയൻ ഗാങ്, ഹബൂഡാ ഗാങ് എന്നും ഇവർ അറിയപ്പെടുന്നു. 5-10 പേരടങ്ങുന്ന കൂട്ടമായി ഇവർ റോഡരികുകളിൽ തമ്പടിച്ചു കുറ്റകൃത്യ സമയത്ത് മുഖം മറച്ചു ശരീരത്തിൽ എണ്ണയോ മണ്ണോ പുരട്ടി വേട്ടയ്ക്കിറങ്ങുന്നു.

മഴയുള്ള സമയം നല്ല സമയമായി അവർ കണക്കാക്കുന്നു. കൂടുതൽ കൃത്യങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഴക്കാലങ്ങളിലാണ്. ഇരുമ്പ് ദണ്ഡ്, കോടാലി, നാടൻ തോക്ക് എന്നിവയൊക്കെ ഉപയോഗിച്ചു കൊണ്ടുള്ള പല ആക്രമങ്ങളും പലപ്പോഴും മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന വിധത്തിൽ ആയിരുന്നു. കൃത്യം ചെയ്തു കഴിഞ്ഞയുടൻ അവിടം മലവിസർജനം ചെയ്യുന്നത് ഒരു ആചാരമായി ഇവർ ചെയ്യുന്നു. ബാവരിയ സ്ത്രീകളാണ് കൃത്യം നടത്താനുള്ള വീടുകൾ കണ്ടെത്തുന്നത്. കച്ചവടക്കാരായോ ഭിക്ഷക്കാരായോ ഇവർ പകൽ സമയം വീടുകൾ നോട്ടമിടും.

2013 ൽ പിടിയിലായ 5 ബാവരിയ അംഗങ്ങൾ 23 കൊലപതാകങ്ങളും നൂറോളം കവർച്ചയും ഡൽഹി ഏരിയയിൽ ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. കൃത്യം കഴിഞ്ഞയുടൻ വേറെ സ്ഥലങ്ങളിലേക്ക് മാറി പാർക്കുന്നതിനാൽ ഇവരെ കണ്ടെത്തുക പ്രയാസമാണ്. ആക്രമിക്കുമ്പോൾ ആളുകളുടെ തല ലക്ഷ്യമാക്കിയാണ് അവർ അടിക്കുക. മരണമോ കോമയോ അംഗവൈകല്യമോ ഉറപ്പായും സംഭവിക്കുന്ന രീതിയാണ് പിന്തുടരുന്നത്. ആയുധങ്ങളും മൊബൈൽ ഫോണുകളും സംഭവസ്ഥലത്തു തന്നെ ഉപേക്ഷിക്കും. പിടിക്കപ്പെട്ട ആളുകൾ ആരും തന്നെ ഇതുവരെ മടുള്ളവരുടെ വിവരങ്ങൾ നല്കിയിട്ടില്ല. എത്ര വേദനിപ്പിച്ചാലും അതൊക്കെ തരണം ചെയ്യാനുള്ള കഴിവുണ്ടെന്ന് പറയപ്പെടുന്നു.

ഇവർ പല സ്ഥലങ്ങളിൽ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഭാട്ടു,ഘുമണ്ടു, ക്രിമിനൽ ട്രാപ്, മെവൈട്ടി, സാസി, കാങ്‌ഡ ഇവയൊക്കെ ബാവരിയ ഗാങ്ങിന്റെ അപരനാമങ്ങളാണ്. 2015 ലേ ജാഗ്രൻ റിപ്പോർട്ട് അനുസരിച്ച് “ക്രിമിനൽ ട്രൈബ്” കളിലെ ഏറ്റവും നീചന്മാരായ ആളുകളാണ് ബാവരിയൻസ്. സ്വന്തന്ത്രത്തിന് മുൻപ് മുതലേ ഇവർ പ്രവർത്തിക്കാൻ തുടങ്ങിയവർ ആണ്. കുറ്റകൃത്യങ്ങൾ ഒഴിവാക്കാൻ സ്വാതന്ത്ര്യം ലഭിച്ച ശേഷം തുടക്കകാലത്ത് പോലീസുകാർ ഇവരുടെ ഗ്രാമങ്ങളിൽ ചെന്നു തലയെണ്ണൽ നടത്തുമായിരുന്നു. പിന്നീടത് ഇല്ലാതെയായി.

ഈ വിഭാഗത്തിലുള്ള എല്ലാവരും ഇത്തരക്കാരാണ് എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. ബാവരിയ വിഭാഗത്തിൽ പെട്ടു എന്ന കാരണത്താൽ അവഗണനയും, അദ്ധ്വാനിച്ചു തുച്ഛ ശമ്പളത്തിൽ ജീവിക്കുന്നതിനാൽ ദാരിദ്രവും നേരിടേണ്ടി വരുന്നവർ രാജസ്ഥാനിൽ ഇപ്പോഴുമുണ്ട്. ഇത് വരെ ഭരിച്ചവരും ഇപ്പോൾ ഭരിക്കുന്നവരും അവരെ സംരക്ഷിക്കുന്നില്ല. അവരുടെ യാതനകൾ ലോകത്തെ അറിയിച്ച പിയൂഷ് ഗോസ്വാമിയുടെ Tale Of Untouchable Bawariyas Of Rajasthan എന്ന ലേഖനം വളരെയധികം ശ്രദ്ധ ആകർഷിച്ചതാണ്. നെറ്റിൽ തിരക്കിയാൽ ലഭിക്കുന്ന ആ ലേഖനം നിർബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.

ഗുമ്മിടിപൂണ്ടി MLA സുദർശൻ, കോൺഗ്രസ്‌ ലീഡർ തലമുത്തു നടരാജൻ, DMK ലീഡർ ഗജേന്ദ്രൻ എന്നീ രാഷ്ട്രീയക്കാർ ബാവരിയൻ ഗാങിനാൽ കൊല്ലപ്പെട്ടതിനാൽ സെൽവി ജയലളിത രൂപീകരിച്ച ഒന്നാണ് “ഓപ്പറേഷൻ ബാവരിയ”. നേതൃത്വം നല്കിയത് നോർത്ത് സോൺ IG ആയിരുന്ന S.R. ജംഗീത് ആയിരുന്നു.ആഴ്ചകളോളം നോർത്ത് ഇന്ത്യയിൽ കഴിഞ്ഞു ഓരോ ക്ലൂവും ശേഖരിച്ചു പ്രതികളായ സുര ബാവരിയ, വിജയ്‌ ബാവരിയ എന്നിവരെ കൊലപ്പെടുത്തുകയും ഒമ ബാവാരിയ, അശോക് ബാവരിയ എന്നിവരെ നിയമത്തിനു മുന്നിൽ എത്തിച്ചു വധശിക്ഷ വാങ്ങി നല്കുകയും ചെയ്തു. രാഷ്ട്രപതിയുടെ കയ്യിൽ നിന്നും ഗാലന്ററി അവാർഡ്‌ ജംഗീത് നേടുകയുണ്ടായി.

ഉത്തര്‍പ്രദേശില്‍ നൂറ്റാണ്ടുകളായി കൊള്ളയും കൊലയും ബലാത്സംഗങ്ങളും ശീലമാക്കിയ സംഘമാണ് ബവാരിയ. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് ബവാരിയകള്‍. ഉത്തര്‍പ്രദേശില്‍ ഏതാണ്ട് ഇനിയുമായിട്ടില്ല13 ഓളം ആദിവാസി നാടോടി ക്രിമിനല്‍ സംഘങ്ങളുണ്ട്. നാടോടി ഗോത്രങ്ങളില്‍പെട്ട പര്‍ദ്ധി സമൂഹമാണ് പരമ്പരാഗതമായി കവര്‍ച്ച തുടര്‍ന്നുപോരുന്നത്. പര്‍ദ്ധി സമൂഹത്തില്‍ നിരവധി ഉപജാതികളുണ്ട്.

കുലത്തൊഴിലായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സമൂഹങ്ങളെ ബ്രിട്ടീഷുകാര്‍ അവഗണിക്കുകയും 1871ല്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ ട്രൈബ്സ് ആക്ട് കൊണ്ടുവരുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യാനന്തരം 1952 ലാണ് ഇതില്‍ മാറ്റമുണ്ടാക്കിയത്. ഇവരെ നാടോടി ഗോത്രക്കാരായി കണ്ടു. മഹാരാഷ്്ട്രയില്‍ ഇവരെ പട്ടികജാതിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച് ഇവര്‍ക്ക് സംവരണവുമുണ്ട്. എന്നാല്‍, ഈ സമൂഹത്തില്‍ സാരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍. സ്വാതന്ത്ര്യത്തിനു മുന്‍പേ തന്നെ ഇവര്‍ കുറ്റകൃത്യങ്ങള്‍ നടത്തി വരുന്നുണ്ട്. ഈ കൂട്ടത്തില്‍ ഏറ്റവും ക്രൂരരായവരാണ് ബവാരിയകള്‍.

വീടും നാടുമില്ലാത്തവര്‍ മഞ്ഞുകാലത്താണ് തങ്ങളുടെ ലക്ഷ്യങ്ങള്‍ തേടി നഗരങ്ങളുടെ വിവിധ ഭാഗങ്ങളിലത്തെുക പിടകൂടാതിരിക്കാനാണ്. തങ്ങളെ എതിര്‍ക്കുന്നവരെ കൊല്ലാന്‍ യാതൊരു മടിയും ഇവര്‍ കാണിക്കുകയുമില്ല. പകല്‍ മുഴുവന്‍ പൈജാമയും കുര്‍ത്തയുമണിഞ്ഞോ ലുങ്കിയുടുത്തോ കറങ്ങിനടക്കും. ജോലി ചോദിച്ചും ഭിക്ഷയാചിച്ചും കറങ്ങിനടന്ന് അവര്‍ ലക്ഷ്യം കണ്ടത്തെും. ലക്ഷ്യങ്ങള്‍ കണ്ടത്തെിയാല്‍ രാത്രിയില്‍ കവര്‍ച്ചയാണ്. തങ്ങളുടെ വേട്ടയ്ക്ക് ഇറങ്ങുന്നതിനു മുമ്പുള്ള ബവാരിയകളുടെ ഒരു രീതിയുണ്ട്. ദേശീയപാതയുടെയോ റെയില്‍വേ ട്രാക്കിന്റെ സമീപത്തോ സംഘങ്ങള്‍ ഒത്തുകൂടും. തുടര്‍ന്ന് സംഘത്തിലെ സ്ത്രീകളുടെ നേതൃത്വത്തില്‍ പൂജാചടങ്ങുകള്‍ നടത്തും. ഇതിനുശേഷം ഓരോരോ ചെറു സംഘങ്ങളായി യാത്ര ചൊല്ലി പിരിയും. ആറോ പത്തോ വരുന്ന സംഘങ്ങളായി അവര്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകും.

അടിവസ്ത്രങ്ങള്‍ മാത്രമിട്ട് ദേഹമാസകലം എണ്ണയോ കരിഓയിലോ തേച്ച് മുഖംമൂടി അണിഞ്ഞാണ് കവര്‍ച്ച. പിടകൂടാതിരിക്കാനാണ്. തങ്ങളെ എതിര്‍ക്കുന്നവരെ കൊല്ലാന്‍ യാതൊരു മടിയും ഇവര്‍ കാണിക്കുകയുമില്ല. കൈയില്‍ കത്തി, നാടന്‍ തോക്ക്, മുളകുപൊടി, ചെറു വാള്‍, ഇരുമ്പു ദണ്ഡ് തുടങ്ങിയ ആയുധങ്ങളും കയറുമുണ്ടാകും. കവര്‍ച്ച സമയത്ത് വീട്ടിലുള്ളവര്‍ ഉണര്‍ന്നാല്‍ അവരെ കെട്ടിയിട്ടാണ് കവര്‍ച്ച. ബലം പ്രയോഗിച്ചാല്‍ വധിക്കും. വീട്ടിലെ ഭക്ഷണം സംഘാംഗങ്ങള്‍ പങ്കുവെച്ച് കഴിക്കും. കവര്‍ച്ചമുതലും ഭക്ഷണവും മുഴുവനായും അവരെടുക്കില്ല. ഒരു പങ്ക് വീട്ടുകാര്‍ക്കായി നീക്കിവെക്കല്‍ ആചാരത്തിന്‍െറ ഭാഗമാണ്. ഒരു പ്രദേശത്ത് ഒന്നിലധികം കവര്‍ച്ച നടത്തിയാല്‍ പിന്നെ അവര്‍ അവിടെ നില്‍ക്കില്ല. അടുത്ത ദേശം തേടി അവര്‍ പോകും

ബവാരിയകളും ഇപ്പോള്‍ സാങ്കേതികമായി പുരോഗമിച്ചെന്നു പൊലീസ് പറയുന്നു. വാഹനങ്ങളിലാണ് മോഷണത്തിനും മറ്റും പോകുന്നത്. ആധുനിക ആയുധങ്ങളും ഇവരുടെ പക്കലുണ്ട്. മൊബൈല്‍ ഫോണ്‍ വഴി സംഘാംഗങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു.

2017 നവംബര്‍ 18 ന് റിലീസ് ചെയ്ത കാര്‍ത്തിക്ക് നായകനായ എച്ച്. വിനോദിന്റെ സംവിധാനത്തില്‍ തീരന്‍ അധിഗാരം ഒണ്‍ട്ര് പുറത്തു വന്നത്. 2005 കാലത്ത് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി ഒരു ക്രിമനല്‍ സംഘം സമ്പന്നരുടെ വീടുകള്‍ ആക്രമിച്ചും ദേശീയപാതകള്‍ കേന്ദ്രീകരിച്ചും വന്‍ കവര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ സംഘം തന്നെ എഐഎഡിഎംകെയുടെ ഗുമ്മനംപൂണ്ടി എംഎല്‍എ ആയ സുദര്‍ശനെ കൊലപ്പെടുത്തകയും ചെയ്തു. ഇതേ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ജയലളിത കുറ്റവാളിസംഘത്തെ കണ്ടെത്താന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി.ഈ കൊലപാതകത്തിനും കവര്‍ച്ചകള്‍ക്കുമെല്ലാം പിന്നില്‍ ബവാരിയ സംഘം ആയിരുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഒപ്പറേഷന്‍ ബവാരിയയ്ക്കായി ഒരു സ്‌പെഷല്‍ ടീം നിയോഗിക്കപ്പെട്ടു. വടക്കന്‍ മേഖല ഐജി ആയിരുന്ന എസ് ആര്‍ ജന്‍ഗിദ് ആയിരുന്നു സ്‌പെഷല്‍ ടീമിന്റെ നായകന്‍. ജന്‍ഗിദിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്തര്‍പ്രദേശ് പൊലീസിന്റെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും സഹായത്തോടെ ബവാരിയ വേട്ട ആരംഭിച്ചു. ഒമ ബവാരിയ, ബസുര ബവാരിയ, വിജയ് ബവാരിയ എന്നീ പ്രധാന നേതാക്കളെയായിരുന്നു ജന്‍ഗിദും സംഘവും ലക്ഷ്യമിട്ടത്.

ഏറെ സാഹസികവും തിരിച്ചടികളും നേരിട്ടതായിരുന്നു ഓപ്പറേഷന്‍ ബവാരിയ. എങ്കിലും ധീരമായി തന്നെ ജന്‍ഗിദും സംഘവും മുന്നോട്ടുപോയി. സംഘത്തെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിച്ചും രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ സംഘത്തിന്റെ സാന്നിധ്യം ഉണ്ടെന്നു വിവരം കിട്ടിയ കുഗ്രാമങ്ങളിലെല്ലാം തമ്പടിച്ചുമാണ് ജന്‍ഗിദും സംഘവും തങ്ങളുടെ ശത്രുക്കള്‍ക്കായി വലവിരിച്ചത്. ഒടുവില്‍ തമിഴ്‌നാട് പൊലീസിന് അഭിമാനമേകി കൊണ്ട് ബസുര ബവാരിയേയും വിജയ് ബവാരിയേയും ഏറ്റുമുട്ടലില്‍ വധിച്ചു.

ബവാരിയ സംഘത്തിന്റെ പ്രധാനിയായ ഒമ ബവാരിയ, അശോക് ബവാരിയ എന്നിവരെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട്ടില്‍ എത്തിക്കാനും ജന്‍ഗിദിനും സംഘത്തിനുമായി. തമിഴ്‌നാട്ടിലെ പ്രത്യേക കോടതി പിന്നീട് ഒമ ബവരിയയ്ക്കും അശോക് ബവാരിയയ്ക്കും വധശിക്ഷ വിധിച്ചു.ഓപ്പറേഷന്‍ ബാവരിയയ്ക്കു നേതൃത്വം നല്‍കിയ ജന്‍ഗിദിന്റെ സഹായത്തോടെയാണ് വിനോദ് ധീരന്‍ അധികാരം ഒണ്‍ട്ര് സൃഷ്ടിച്ചത്. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ജന്‍ഗിദ് ഇപ്പോള്‍ ഡിജിപി റാങ്കിലാണ് സേവനം അനുഷ്ഠിക്കുന്നത്. ഓപ്പറേഷന്‍ ബാവരിയയില്‍ പങ്കെടുത്ത മറ്റ് പൊലീസ് അംഗങ്ങളുടെ അനുഭവങ്ങളും സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ പറയുന്നു.

വിവരങ്ങൾ ശേഖരിച്ചു എഴുതി തയ്യാറാക്കിയത് – ഹിസാം ഹനീഫ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply