സെക്കൻഡ് തോറും 100 ഡോളര്‍ സമ്പാദിക്കുന്ന ബ്രൂണയ് രാജാവിൻ്റെ ആഡംബരമിങ്ങനെ..

അത്യാഡംബരത്തിനൊരവസാന വാക്കുണ്ടെങ്കില്‍ അത് ഇതാണ്, വിശേഷങ്ങള്‍ കേട്ടാല്‍ സത്യത്തില്‍ ആരുമൊന്നു അമ്പരന്നു പോകും എന്നതാണ് അവസ്ഥ. കാരണം ഇവിടെ കിടപ്പ്മുറിയോ സ്വീകരണമുറിയോ എന്ന് വേണ്ട കുളിമുറിയും, ടോയിലറ്റും വരെ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണ്ണം കൊണ്ടാണ്. 1788 മുറികള്‍, 257 ബാത്ത്റൂം, എല്ലാം നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണ്ണത്തില്‍; ലോകത്തിലെ ഏറ്റവും വലിയ വീടായ ബ്രൂണയ് രാജാവിന്റെ ഭാവനത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ. ആഡംബരഭവനങ്ങളുടെ കഥകള്‍ എത്ര കേട്ടാലും നമ്മള്‍ സാധാരണക്കാര്‍ക്ക് ആശ്ചര്യമാണ്. എന്നാല്‍ ബ്രൂണയ് രാജാവ് ഹസനല്‍ ബോല്‍ക്കെയ്‌നിയുടെ കൊട്ടാരത്തിന്റെ വിശേഷങ്ങള്‍ കേട്ടാല്‍ സത്യത്തില്‍ ആരുമൊന്നു അമ്പരന്നു പോകും.

ഒരു കുടുംബത്തിനായി താമസിക്കാൻ വേണ്ടി നിർമിച്ച വീടുകളിൽ ലോകത്തിലെ ഏറ്റവും വലിയ വീടാണ് ഇത്. 1788 മുറികളാണ് ഈ വീടിനുള്ളത്. വീട് എന്ന് പറയുന്നതിലും നല്ലത് കൊട്ടാരം എന്ന് പറയുന്നതാവും. ഒരുപക്ഷെ കൊട്ടാരം എന്ന പേര് പോലും ഈ വീടിനു ഒരു പോരായ്മയാകും.1788 മുറികൾക്ക് പുറമെ 257 ബാത്ത്റൂമുകൾ, 110 കാർ ഗ്യാരേജുകൾ, അഞ്ചു സ്വിമ്മിങ് പൂളുകൾ എന്നിങ്ങനെ നീളുന്നു ഇവിടത്തെ ആഡംബരങ്ങൾ. 1500 പേരെ സുഖമായി ഉൾക്കൊള്ളാൻ ഈ വീടിനു കഴിയുകയും ചെയ്യും. 48 ഏക്കറില്‍ 2152,782 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ഇസ്താന നൂറുല്‍ ഇമാന്‍ കൊട്ടാരത്തിന്റെ മതിപ്പ് വില 1.4 ബില്ല്യണ്‍ ഡോളറാണ്.

ബ്രൂണയുടെ ധന, പ്രതിരോധ, വിദേശ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാനമന്ത്രികൂടിയായ ഈ രാജാവിന് അയ്യായിരത്തിലേറെ കാറുകളുണ്ട്. 604 റോള്‍സ് റോയ്‌സ്, 500 ബെന്‍സ്, 209 ബി എം ഡബ്ലൂ, 452 ഫെറാറി, 350 ബെന്റ്‌ലെ, 179 ജാഗ്വാര്‍, 21 ലംബോര്‍ഗിനി.രാജാവിന്റെ കാറുകളുടെ ശേഖരമിങ്ങനെ.ബ്രൂണയ് രാജാവിന്റെ വാഹനകമ്പം നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞതാണ്‌. 220 മില്യന്‍ ഡോളര്‍ വിലയുള്ള സ്വകാര്യ വിമാനവും ഈ രാജാവിനുണ്ട്. ഇന്റീരിയര്‍ പൂര്‍ണമായും സ്വര്‍ണ ഡിസൈന്‍ ചെയ്ത് ഈ സ്വകാര്യ ജെറ്റ് വിമാനത്തില്‍ ലിവിങ്ങ് റൂമും കോണ്‍ഫറന്‍സ് റൂമും ബെഡ് റൂമും ബാത്ത്‌റൂമുമുണ്ട്.

മാസം തോറും മുടി മുറിക്കുന്നതിലും ഹസനല്‍ ബോല്‍ക്കെയ്നി രാജാവ് ആഡംബരം കുറയ്ക്കുന്നില്ല. 21.000 ഡോളറാണ് മുടിവെട്ടാനായി ചെലവഴിക്കുന്നത്. അമ്പതാം പിറന്നാളാഘോഷത്തിന് മൈക്കിള്‍ ജാക്‌സനെ
ബ്രൂണയിലെത്തിച്ച രാജാവ് സമ്മാനമായി നല്‍കിയത് 109 കോടി ഇന്ത്യന്‍ രൂപയാണ്. രാജാവിന്റെ സഹോദരനാകട്ടെ പ്രതിദിനം ചെലവഴിക്കുന്നത് 47,000 ഡോളറും. ഇതൊക്കെ ആഡംബരമെങ്കിലും സാമൂഹ്യസേവന രംഗത്തും ഹസനല്‍ ബോല്‍ക്കെയ്നി രാജാവ് പിന്നിലല്ല. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനവും താമസവും ആരോഗ്യ പരിരക്ഷയും ബ്രൂണയ് നല്‍കുന്നു. പൊലീസിനുംമെഡിക്കല്‍ ഇന്‍ഷ്വറന്‍സുണ്ട്. വൃദ്ധര്‍ക്ക് പ്രതിമാസം 12,000 രൂപയോളം പെന്‍ഷനും സര്‍ക്കാര്‍നല്‍കുന്നുണ്ട്.

കുറച്ചു മുമ്പ് സുൽത്താന്റെ മകളുടെ വിവാഹം ഇവിടെ വെച്ച് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ പല ഫോട്ടോകളും പുറത്തുവന്നതോടെയാണ് കൊട്ടാരത്തിലെ ആഡംബരങ്ങളുടെ വിവരങ്ങൾ പുറംലോകത്തിനു ലഭിച്ചത്. ഇത്രയും സൗകര്യങ്ങളുള്ള വീടിന്റെ വിലയും പൊന്നുംവില തന്നെ. 1.4 ബില്യൺ ഡോളർ. അതായത് 8964 കോടി രൂപ. ഇവിടെ നികുതിയില്ല, സെയില്‍ടാക്‌സില്ല, വാറ്റുമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. 4,23,196 പേര്‍ മാത്രമുള്ള ബ്രൂണയിലെ പ്രതിശീര്‍ഷ വരുമാനം 83,250 ഡോളറാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപായ ബോര്‍ണിയോയുടെ വടക്കുകിഴക്ക്, മൂന്നു വശം മലേഷ്യന്‍ സംസ്ഥാനമായ സറാവാകും ഒരുവശം ദക്ഷിണ ചൈന കടലാലും ചുറ്റപ്പെട്ടു കിടക്കുന്ന കൊച്ചു രാജ്യമാണ് ബ്രുണെ. നമ്മുടെ കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൂടിച്ചേര്‍ന്നാല്‍ ബ്രൂണെയേക്കാള്‍ വലുതാകും എന്നു പറഞ്ഞാല്‍ ഈ രാജ്യത്തിന്‍റെ വലുപ്പം മനസ്സിലാകും. എന്നാല്‍, ജനസംഖ്യയാകട്ടെ ഈ രണ്ടു ജില്ലകളുടെ പതിനാറിലൊന്നും. 5,795 ചതുരശ്ര കിലോമീറ്റാണ് വിസ്തീര്‍ണം. വെറും നാലേകാല്‍ ലക്ഷം ജനങ്ങളാണ് ഈ മനോഹര തീരത്ത് ജീവിക്കുന്നത്. ബോര്‍ണിയോ ദ്വീപിന്‍റെ മുക്കാല്‍ ഭാഗവും ഇന്തോനേഷ്യയാണ്. പിന്നെ മലേഷ്യയുടെ ഒരു ഭാഗവും. ഈ ദ്വീപില്‍ ബ്രൂണെയുടെ പങ്ക് ഒരു ശതമാനം മാത്രം.

സമ്പത്തേറെയുള്ള രാജ്യത്ത് സന്തോഷത്തോടെയും സമാധാനത്തോടെയും ഈ ജനത കഴിയുന്നു. ദരിദ്രമായ മേഖലയില്‍ നിന്ന് ബ്രൂണെ സാമ്പത്തിക ശക്തിയായി മാറുന്നത് 1929ല്‍ എണ്ണ ഖനനം തുടങ്ങിയതോടെയാണ്. 20ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഭൂമിക്കടിയില്‍ നിന്ന് എണ്ണയും പ്രകൃതിവാതകവും നിര്‍ലോഭം ലഭിക്കുകയും 1984ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്തതോടെ ബ്രൂണെ ലോകത്തെ ഏറ്റവും മികച്ച ജീവിത നിലവാരമുള്ള രാജ്യങ്ങളിലൊന്നായി.

പ്രധാനമന്ത്രിയുടെ ഓഫീസ ഉള്‍പ്പെടെ ഭരണസിരാ കേന്ദ്രം കൂടിയാണ് ‘ഇസ്താന നൂറുല്‍ ഈമാന്‍’ എന്ന പേരിലുള്ള കൊട്ടാരം. ഈദുല്‍ഫിത്വറിനോടനുബന്ധിച്ച് മൂന്നു ദിവസം പൊതുജനങ്ങള്‍ക്ക് കൊട്ടാരത്തില്‍ പ്രവേശം അനുവദിക്കും. വരുന്നവര്‍ക്കെല്ലാം രാജകീയ ഭക്ഷണവും കുട്ടികള്‍ക്ക് സമ്മാനപ്പൊതിയും നല്‍കുന്ന ആചാരവുമുണ്ട്.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply