ഈ ദ്വീപിൽ സ്ത്രീകൾക്ക് പ്രവേശനമില്ല; പുരുഷന്മാർക്കുമുണ്ട് നിബന്ധന

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ദ്വീപോ ? എന്നാല്‍ അങ്ങനെയൊന്നുണ്ട്. ലോകത്തിലെ ഏക ദ്വീപ് എന്ന് തന്നെ പറയാം. ഈ ദ്വീപ് ജപ്പാനിലാണ്, ഒക്കിനോഷിമ. ഈ ദ്വീപിന് യുനെസ്‌കോയുടെ പൈതൃക പദവിയും ലഭിച്ചിട്ടുണ്ട്.

ജപ്പാന്റെ തെക്കു പടഞ്ഞാറന്‍ ദ്വീപായ ക്യൂഷുവിനും കൊറിയന്‍ പെന്‍സുലക്കും മധ്യ ഭാഗത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണ് ഒക്കിനോഷിമ. 700 ചരുരശ്ര മീറ്റര്‍ വിസ്തൃതിയാണ് ഒക്കിനോഷിമ ദ്വീപിനുള്ളത്.

നൂറ്റാണ്ടുകളായി പിന്‍തുടര്‍ന്നു വരുന്ന പാരമ്പര്യത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. സ്ത്രീകൾക്കു പ്രവേശനമില്ലെന്നതു മാത്രമല്ല, ഇവിടേക്കു പ്രവേശിക്കാൻ പുരുഷൻമാർ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയും വേണം. അത്യധികം ശുദ്ധി പാലിച്ചാൽ മാത്രമേ ഇ ദ്വീപിൽ പുരുഷൻമാർക്കും പ്രവേശനം ലഭിക്കുകയുള്ളു. കടലിൽ പൂർണ്ണ നഗന്രായി കുളിച്ച് ശുദ്ധി വരുത്തിയാൽ മാത്രമേ പുരുഷന്മാർക്ക് ഇവിടെ പ്രവേശിക്കാൻ അനുമതി ലഭിക്കുകയുള്ളു.

ദ്വീപില്‍ കണ്ട കാര്യങ്ങള്‍ ഒന്നും ആരോടും പങ്കുവെയ്ക്കാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്. ഷിന്റോ മതത്തിന്റെ ആചാര പ്രകാരം ആര്‍ത്തവകാലം അശുദ്ധിയാണ്. അതു കൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതെന്ന് പറയുന്നു.

17ആം നൂറ്റാണ്ടിൽ നിർമ്മിച്ച ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഇന്ന് അവുഷ്ഠിച്ചുവരുന്ന ആചാരങ്ങൾ നിലനിൽക്കുന്നത്. കാലഘട്ടത്തിലെ റഷ്യജാപ്പൻ യുദ്ധത്തിൽ മരിച്ച നാവികരുടെ സ്മരണായ്ക്കായാണ് പ്രാർത്ഥനകൾ നടക്കുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ദ്വീപിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കാൻ അനുമതിയുള്ളത്. കപ്പൽ സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഇവിടെ പ്രാർത്ഥന നടത്തുന്നുണ്ട്.

പരമാവധി 200 പേർക്കുമാത്രമേ പ്രവേശനമുള്ളു. എല്ലാവർഷവും മേയ് 27നാണ് സന്ദർശകർക്കായി തുറക്കുന്നത്. ദേവലയത്തിന്റെ ചുമതലയുള്ള ഒരാൾ മാത്രമാണ് പവിത്ര ദ്വീപിലെ അന്തോവാസി.

Source – http://www.kairalinewsonline.com/2017/11/17/145526.html

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply