പഞ്ചാബിൻ്റെ ഹൃദയമായ ചണ്ഡീഗഡിലേക്ക് ഒരു യാത്ര..

Written by : Arshad Jamal.

പഞ്ചാബ് ഹരിയാന എന്നീ രണ്ട് സംസ്ഥാനങ്ങളുടെ തലസ്‌ഥാനമായ ചണ്ഡീഗഡ്. പണ്ട് ‘ലീ കോർബുസിയർ’ എന്ന സ്വിസ്‌-ഫ്രഞ്ച്‌ മോഡർണിസ്റ്റ് ആർക്കിടെക്‌ ഡിസൈൻ ചെയ്ത ചണ്ഡീഗഡ് .കാലവസ്ഥകൊണ്ടു ശുദ്ധജല ലഭ്യതകൊണ്ടും സമ്പന്നമായ പ്രദേശം എന്റെ യാത്ര അങ്ങോട്ടേക്കാണ്.

ഒരു നവംബർ തിങ്കളാഴ്ച രാവിലെ കൊച്ചുവേളി ചണ്ഡീഗഡ് എസ്പ്രെസ്(സമ്പർക്രാന്തി) ട്രെയിനിൽ ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും കൊല്ലത്ത് നിന്ന്‌ കയറി സ്റ്റോപ്പുകൾ കുറവായ്തുകൊണ്ടു വലിയ ശല്യങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല എന്നു ഉറപ്പായിരുന്നു. ട്രെയിനിലേ ആഹാരങ്ങൾ തീർത്തും ഒഴുവാക്കി ഞങ്ങൾ തന്നെ കൊണ്ടു വന്ന ചപ്പാത്തിയും ബ്രെഡും ജാമും പിന്നെ കൊല്ലത്തിന്റെ മീനച്ചാറും. മൂന്നാം ദിവസം വൈകുന്നേരം ഞങ്ങൾ ചണ്ഡീഗഡ് ട്രെയിൻ ഇറങ്ങി. നല്ല തണുപ്പായിരുന്നു നല്ല വൃത്തിയുള്ള സ്റ്റേഷൻ.

സെക്ടർ 47 അതായിരുന്നു എന്റെ ലക്ഷ്യം . റെയിൽവേ സ്റ്റേഷനിൽ ടാക്സിക്കാരും ഓട്ടോകരും ഞങ്ങളെ ഓടിച്ചിട്ടു പിടിച്ചു അവിടെ നിന്നു രക്ഷപെടാൻ ഒരു ഓട്ടോയിൽ കയറി പോകേണ്ട സ്ഥലം പറഞ്ഞു . ഓട്ടോ ഓടി തുടങ്ങി പുറകെ രണ്ടു ഓട്ടോയ്ക് ഒപ്പം കൂടി അവരെ ഞാൻ റെയിൽവേ സ്റ്റേഷനിൽ കണ്ടിരുന്നു അവർ ഞങ്ങളെ തന്നെ ലക്ഷ്യം വച്ചു നോക്കുന്നു ഞാൻ ഗൂഗിൾ ലൊക്കേഷൻ നോക്കി. ഞാൻ അമ്പരന്നു പോയി ദിശ മാറിയാണ് ഓട്ടോ സഞ്ചരിക്കുന്നത്.എന്താ സംഭവിക്കുന്നത് എന്നു അറിയാതെ ഞങ്ങൾ പകച്ചുപോയി “kidnapping” ..

‘അതേ ഇവന്മാര് ഞങ്ങളെ തട്ടിക്കൊണ്ടു പോകുകയാണ്” അള്ളാ എന്റെ കല്ലുനിറയാത്ത കിഡ്നിയും കള്ളുനിറയാത്ത കരളും വെട്ടി വിറ്റാൽ 10 ,20 ലക്ഷം ആണ് വില.. ഓട്ടോ നിർത്താൻ പറഞ്ഞു കേൾക്കുന്നില്ല. പെട്ടെന്ന് തന്നെ ഓട്ടോ അടുത്തുള്ള സ്ട്രീറ്റിന്റെ ഉള്ളിലേക്ക് കയറ്റി നിർത്തി ഇറങ്ങാൻ പറഞ്ഞു. നെഞ്ചിൽ ഒരു മിന്നൽ പാഞ്ഞു. ഓട്ടോയിൽ നിന്ന് ഇറങ്ങി അവിടെ കുറെ മല്ലന്മാരും വായിൽ മറക്കാൻ നിറച്ച സ്ത്രീകളും ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണ് ഇനി ഇവിടെ നിന്നു ഒരു രക്ഷപെടൽ അസാധ്യം..

ഒരു ഭീമാകാരനായ മനുഷ്യൻ അടുത്തു വന്നു പറഞ്ഞു (Don’t worry i can help you) ഞാൻ വീണ്ടും ഞെട്ടി തട്ടിക്കൊണ്ടു വന്നിട്ട് സഹായിക്കാമെന്നോ ഇതു എന്ത് നാട് . ഒരു പേപ്പർ എന്റെ മുന്നിൽ നീട്ടി വച്ചിട്ട് പറഞ്ഞു നിങ്ങളെ ഞാൻ മണാലിയിൽ പോകാൻ സഹായിക്കാം ട്രിപ്പ് പ്ലാൻ മൂന്നുപേർക്കും കൂടി 26500 രൂപ മതി എന്നും .3000km 950 രൂപ മുടക്കി ട്രെയിൻ ടിക്കറ്റും രണ്ടു ചപ്പാത്തിയും കൊണ്ട് ചണ്ഡീഗഡ് വന്ന എനിക്ക് 300 km മാത്രമുള്ള മണാലി പോകാൻ എന്തിന് 26500 മുടക്കണം. അപ്പോൾ അവിടുന്നു രക്ഷപെടാൻ തനി മലയാളിയാകേണ്ടി വന്നു . അയാളെ കുറച്ചു പുകഴ്ത്തിയും അടുത്ത ട്രിപ്പ്‌ ഉറപ്പായും വരാമെന്ന് പറഞ്ഞു പ്ലാനും വാങ്ങി പോക്കറ്റിൽ വച്ചു പതുക്കെ നടന്നു പുറത്തിറങ്ങി .’ഞങ്ങളെ ഇവിടെ എത്തിച്ചാൽ ഓട്ടോക്കാർക്ക് കമ്മീഷൻ ഉണ്ട് അതു കൊണ്ട തട്ടിക്കൊണ്ടു വന്നത് പാവങ്ങൾ’ .അയാളുടെ ഓട്ടോയിൽ തന്നെ സെക്ടർ-47 പിടിച്ചു നല്ലൊരു തുക അയാള് വാങ്ങി .

വളരെ സുന്ദരമായ സ്ഥലം അടുത്ത ഹോട്ടലിൽ റൂം എടുത്തു, നല്ല മുറി വളരെ കുറച്ചു തുകയായുള്ളൂ . ഞങ്ങൾ ഒന്നു ഫ്രഷ് ആയി പുറത്തേക്ക് ആഹാരം കഴിക്കാൻ ഇറങ്ങി , മൂന്നുപേർക്കുള്ള ചപ്പാത്തിയും വെജിറ്റബിൾ കറിയും. ബില്ല് കണ്ടു വീണ്ടും ഞെട്ടി ഇത്രയും നല്ല ഹോട്ടലിൽ മൂന്നു പേർക്കും കൂടി മൂക്കുമുട്ടെ തിന്നതിനു 43 രൂപയോ. ഇത് എന്ത് നാട്.. “ആദ്യം വെറുപ്പിച്ചു ഇപ്പോൾ ഇഷ്ടപ്പെടുത്തുന്നു അതെ ചണ്ഡീഗഡ് ഇങ്ങനെ ആണ് ഏതു ആണിനും പെണ്ണിനും ഏത് പാതിരാത്രിയും ധൈര്യമായി ഇറങ്ങി നടക്കാം. പെണ്കുട്ടികൾക്ക് രാത്രി പോലീസിന്റെ വക വാഹനത്തിൽ വീട്ടിൽ പോകാം.

പിറ്റേന്ന് രാവിലെ തന്നെ ‘1957 ഇൽ നെക്ക്ചന്ദ് നിർമിച്ച റോക്ക് ഗാർഡനിലേക്ക്. പേരു പോലെ തന്നെയാണ് റോക്ക് ഗാർഡൻ പക്ഷെ ഈ ഗാർഡൻ മുഴുവൻ പണിയാൻ ഉപയോഗിച്ചത് ഇൻഡസ്ട്രിയൽ വേസ്റ്റും വീടിന്റെ വേസ്റ്റും കൊണ്ടാണ് തികച്ചും അത്ഭുതപ്പെടുത്തുന്ന കലാസൃഷ്ടികളാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് മാനും മയിലും മനുഷ്യനും കുരങ്ങനും മലകളും വെള്ളച്ചാട്ടങ്ങളും എല്ലാം ഈ കലാസൃഷ്ടിയിൽ ഉണ്ട്. ഒരുപാട് കലാസൃഷ്ടികൾ അതും ഉപയോഗശൂന്യമായ വസ്തുക്കളിൽ തീർത്തത് ഇവിടെ എത്തുന്നവർക്ക് ഒരിക്കലും നിരാശപെടേണ്ടി വരില്ല അത്രക്ക് മനോഹരമാണ് .ചണ്ഡീഗഡി ന്റെ മറ്റൊരു ആകർഷണം ഇവിടുത്തെ റോഡുകളും കെട്ടിടങ്ങളുമാണ്‌ ചണ്ഡീഗഡിൽ എല്ലാത്തിനും ഒരു സിറ്റി അലൈൻമെന്റ് ഉണ്ട് അതു കൊണ്ടു തന്നെ സഞ്ചാരികൾക്കു ഏറെ കൗതുകമാകും ഇവിടുത്തെ കാഴ്ച.

പിന്നെ സുകുണാ ലേക്കും , ഇലന്തി മാളും ഒക്കെ ചണ്ഡീഗഡിന്റെ മറ്റൊരു ആകർഷണമാണ് സുകുണ ലേക്കിലെ സായാഹ്ന ബോട്ട് സവാരി മനസിന്‌ നല്ല കുളിർമ തരും. ഞങ്ങൾക്ക് വഴി പറഞ്ഞു തരാൻ കൊച്ചു കുട്ടികൾ മുതൽ വലിയ പോലീസ് ഉദ്യോഗസ്ഥർ വരെ മുന്നോട്ടു വന്നു അതായിരുന്നു എന്നെ ഏറെ സന്തോഷവാൻ ആക്കിയത്. ആദ്യത്തെ ഒരു ഒറ്റപെട്ട സംഭവം ഒഴുകെ മറ്റെല്ലാ കാര്യത്തിലും ചണ്ഡീഗഡ് ഒരുപടി മുന്നിൽ തന്നെയാണ് ഇനിയും വരണം കാരണം അത്രക്ക് ഇഷ്ടപ്പെട്ടുപോയി ചണ്ഡീഗഡ് . ഡൽഹിയെക്കാളും മണാലി പോകാൻ നല്ലത് ചണ്ഡീഗഡ് തന്നെ ദൂരകുറവും നല്ല കാലാവസ്ഥയും ഹിമലയത്തിലേക്കുള്ള യാത്ര ആനന്ദകരമാക്കാം

മൂന്ന് ദിവസം ചണ്ഡീഗഡിൽ ചിലവഴിച്ചു വളരെ വിഷമത്തോടെ രാത്രി ബസ്സ് കയറി ഹിമാലയത്തിലേക്ക്..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply