ഹണിമൂണ്‍ ബാങ്കോക്കിലാക്കാന്‍ 5 കാരണങ്ങള്‍ ഇതാ…

എങ്ങോട്ടാണ് യാത്രയെന്ന് ചോദിച്ചവരോട് തായ്‌ലൻഡ് എന്ന് പറഞ്ഞപ്പോൾതന്നെ അർത്ഥഗർഭമായ ചിരിയായിരുന്നു പലരുടെയും മറുപടി.

ബാങ്കോക്ക്, പട്ടായ എന്ന് കേൾക്കുമ്പോൾത്തന്നെ ഒരു സെക്സ് ടൂറിസം ഡെസ്റ്റിനേഷന്റെ ചിത്രമാണ് ഭൂരിഭാഗത്തിന്റെയും മനസ്സിൽവരിക. എന്നാൽ വൈവിധ്യകരമായ പ്രകൃതിസൗന്ദര്യവും  ചരിത്രസ്മാരകങ്ങളും സംസ്കാരവുമെല്ലാം സമന്വയിക്കുന്ന നാടാണ് തായ്‌ലൻഡ്.

ഹണിമൂണ്‍ ബാങ്കോക്കിലാക്കാന്‍ 5 കാരണങ്ങള്‍ ഇതാ…

1. ആദായകരമായ ഹണിമൂണ്‍ പാക്കേജുകള്‍
ബാങ്കോക്കിലേക്കുള്ള ഹണിമൂണ്‍ പാക്കേജുകള്‍ അമ്പരപ്പിക്കുന്ന വിധം ലാഭകരമാണെന്നതാണ് ഇന്ത്യക്കാരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നതിന്‍റെ പ്രധാന കാരണം. രാജസ്ഥാനിലേക്ക് ഒരു ട്രിപ്പ് സംഘടിപ്പിക്കുന്നതിലും കുറഞ്ഞ ചിലവില്‍ ബാങ്കോക്കില്‍ പോയിവരാം. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ കേവലം 100 ഡോളറില്‍ താഴെ മതിയാവും.

2.സ്‍കൂബ ഡൈവിംഗ്

പസഫിക് സമുദ്രത്തിന്‍റെ മനോഹാരിതയിലേക്ക് സ്‍കൂബ ഡൈവിംഗ് ബാങ്കോക്ക് വാഗ്ദാനം ചെയ്യുന്നു. ഏയ്‍ഞ്ചല്‍ ഫിഷ്, ബാറ്റ് ഫിഷ്, ഗ്രൂപ്പര്‍, സ്റ്റിങ്ങേഴ്സ്, ബാരാക്കുഡ, റാസ്, ബട്ടര്‍ ഫ്ലാ ഫിഷ്, ക്രാബസ് തുടങ്ങിയ മത്സ്യങ്ങളുടെ കൗതുകലോകം കാണാം.

3. വഴിയോര ഭക്ഷണശാലകള്‍
വഴിയോരത്തെ ഭക്ഷണശാലകളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നവരാണ് ഓരോ ഇന്ത്യക്കാരനും. ബാങ്കോക്കിലെ തെരുവോരങ്ങള്‍ ഇത്തരം രുചിക്കൂട്ടുകളാല്‍ സമ്പന്നമാണ്. വിഭവസമൃദ്ധമായ കടല്‍ വിഭങ്ങള്‍  അവിടെ നിങ്ങളെ കാത്തിരിപ്പുണ്ട്.

4. തിരക്കേറിയ നഗരത്തിലൂടെ ബോട്ട് യാത്ര
കിഴക്കിന്‍റെ വെനീസ് എന്നാണ് ബാങ്കോക്ക് അറിയപ്പെടുന്നത്. കനാലുകളാണ് ബാങ്കോക്ക് നഗരജീവിതത്തെ പരസ്‍പരം ബന്ധിപ്പിക്കുന്നത്. ഈ കനാലുകളുടെയൊക്കെ ഇരുകരകളും ജനപഥങ്ങളാണ്. ട്രാഫിക് ബ്ലോക്കില്‍ പെടാതെ നിങ്ങളെ നഗരം മുഴുവന്‍ ചുറ്റിക്കാണിക്കാന്‍ ലോങ്ങ് ടെയില്‍ ബോട്ടുകള്‍ ഈ കനാലുകളില്‍ കാത്തിരിപ്പുണ്ട്. പ്രാദേശിക ജനജീവിതത്തിന്‍റെ കാഴ്ചകളിലേക്കാവും ഈ ബോട്ടു യാത്രകള്‍ നിങ്ങളെ നയിക്കുന്നത്.

5. ഗ്രാന്‍ഡ് പേള്‍ ക്രൂയിസിലെ സൂര്യാസ്‍തമനം
മനോഹരമായ സൂര്യാസ്‍തമനത്തിന്‍റെ നേര്‍ക്കാഴ്ചയും ബാങ്കോക്കില്‍ നിങ്ങളെ കാത്തിരിപ്പുണ്ട്. ചാവോ ഫ്രയാ നദിക്കരയില്‍ നിന്നും ചക്രവാളത്തിനപ്പുറത്തേക്ക് സൂര്യന്‍ മറഞ്ഞുപോകുന്ന ആ കാഴ്ച ഒരു മായക്കാഴ്ച പോലെ നിങ്ങള്‍ക്കു കാണാം.

തായ്‌ലന്‍ഡിന്റെ എല്ലാ വിസ്‌മയകാഴ്‌ചകളും സമ്മാനിക്കുന്ന ബാങ്കോക്ക് ജീവിതത്തില്‍ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലമാണ്. ബാങ്കോക്കിലേക്ക് പോകാനുള്ള വിമാനടിക്കറ്റ് ഇന്നു തന്നെ ബുക്ക് ചെയ്യൂ. ബാങ്കോക്ക് യാത്രയ്‌ക്കായി മറ്റാരും നല്‍കാത്ത വിസ്‌മയകരമായ ഓഫറുകള്‍ എയര്‍ഏഷ്യ നല്‍കുന്നു. നിങ്ങളുടെ ബജറ്റിന് അനുസൃതമായ ഓഫറുകളാണിവ.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …