തിരുവനന്തപുരം ജില്ലയിലെ ആനയറയിൽ സി.എൻ.ജി ഫില്ലിംഗ് സ്റ്റേഷൻ വരുന്നു

തിരുവനന്തപുരം  ജില്ലയിലെ ആദ്യത്തെ സി.എൻ.ജി സ്റ്റേഷൻ ആനയറയിൽ ആരംഭിക്കും. ക്രമേണ നഗരത്തിലെ ബസ് സർവീസുകളെല്ലാം സി.എൻ.ജി ബസ് സർവീസുകളായി മാറും. ആനയറയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡ് നിർമ്മിക്കുന്നിടത്താണ് സി.എൻ.ജി ഫില്ലിംഗ് സ്റ്റേഷൻ നിർമ്മിക്കുക.

സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ഏറ്റവും കൂടുതൽ സർവീസ് നടത്തുന്നത് തിരുവനന്തപുരം ജില്ലയിലാണ്. അതുകൊണ്ടു തന്നെ ഇന്ധനം സി.എൻ.ജിയിലോട്ടു മാറ്റുമ്പോൾ അത് തിരുവനന്തപുരത്ത് വ്യാപകമാക്കുന്നത് കെ.എസ്.ആർ.ടി.സിക്ക് ഗുണം ചെയ്യുമെന്നാണ് ഗതാഗത വകുപ്പ് കണക്കാക്കുന്നത്. ആദ്യം പരീക്ഷണാടിസ്ഥാത്തിൽ സി.എൻ.ജി ബസ് സർവീസുകൾ നടത്തിയ ശേഷം നഗരത്തിൽ സർവീസ് നടത്തുന്ന എല്ലാ ബസുകളും സി.എൻ.ജിയിലോട്ടു മാറ്റാനാണ് ഗതാഗത വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

ഡീസലിനെ അപേക്ഷിച്ച് സി.എൻ.ജിക്ക് വില കുറവാണ്. മാത്രമല്ല ഇന്ധനക്ഷമതയും കൂടുതലാണ്. എല്ലാറ്റുനുമുപരിയായി അന്തരീക്ഷ മലീനീകരണത്തിൽ നിന്നും തലസ്ഥാന നഗരം രക്ഷപ്പെടുകയും ചെയ്യും. ഇപ്പോഴത്തെ അവസ്ഥയിൽ സർക്കാരും കെ.എസ്.ആർ.ടി.സിയും മനസുവച്ചാൽ സംസ്ഥാനത്തെ ആദ്യത്തെ സി.എൻ.ജി ബസ് വരുന്ന ക്രിസ്മമസിനു മുമ്പ് സർവീസ് ആരംഭിക്കാനാകും.

കൊച്ചിയിൽ പത്തടിപ്പാലത്ത് ആദ്യത്തെ സി.എൻ.ജി പമ്പ് ഐ. ഒ.സി ആദാനി കമ്പനി ഒക്ടോബറിൽ തുറക്കും. അപ്പോൾ പുതിയ ബസ് വാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ നിലവിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസ് സി.എൻ.ജിയിലോട്ടു മാറ്റിയും സർവീസ് നടത്താനാകും. മൂന്നു മുതൽ ഏഴു ലക്ഷം രൂപ വരെയാണ് ഇതിനു ചിലവാകുക. കെ.എസ്.ആർ.ടി.സിക്ക് ആയിരം സി.എൻ.ജി ബസുകൾ ഇറക്കുന്നതിന് 300 കോടി രൂപ പ്രത്യക്ഷ നിക്ഷേപ പദ്ധതിയിൽ നിന്നും കോർപ്പറേഷന് വായ്പയായി ലഭ്യമാക്കുമെന്ന് ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ മന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.

ആകെ അഞ്ചു പമ്പുകളാണ് കൊച്ചിയിൽ ഐ.ഒ.സി അദാനി തുടങ്ങുന്നത്. കളമശേരി, മരട്, കാക്കാനാട്, എം.ജി.റോഡിലെ പള്ളിമുക്ക് എന്നിവടങ്ങിലാണ് സി.എൻ.ജി പമ്പുകൾ വരിക. അടുത്ത വർഷം ജനുവരിയോടെ അഞ്ചു പമ്പുകളും തുറന്നു പ്രവർത്തിക്കും. ഇതിനുള്ള നടപടിക്രമങ്ങളെല്ലാം നേരത്തെ പൂർത്തിയായിരുന്നു. ഏറ്റവും ഒടുവിൽ പെട്രോളിയം കമ്പനികളുമായി ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്ന ടോമിൻ ജെ. തച്ചങ്കരി ചർച്ച നടത്തിയിരുന്നു. എറണാകുളത്ത് പമ്പുകൾ ആരംഭിക്കുന്നതോടൊപ്പം തന്നെയാണ് ആനയറയിലും ഫില്ലിംഗ് സ്റ്റേഷൻ തുറക്കുന്നത്.

വാര്‍ത്ത – കേരളകൌമുദി

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply