KSRTC യില്‍ നല്ല ജീവനക്കാരും ഉണ്ടെന്നുള്ളതിനു ഇതാ ഒരു തെളിവ്..

പത്തനംതിട്ടയില്‍ നിന്നും ഒരു പാലക്കാടന്‍ യാത്ര.

എല്ലാ വര്‍ഷവും വെക്കേഷനു വരുമ്പോള് പാലക്കാട്ടേക്ക് ഒരു യാത്രയുള്ളതാണ്..വല്യച്ചനെ കാണാം എന്നതിലുപരി അവിടുത്തെ പ്രകൃതി ഭംഗി നിറഞ്ഞ ദ്യശൃ മനോഹാരിതയാണ് മനസ്സിനെ അവിടേക്കാകര്‍ഷിക്കുന്നതും, ഞാന്‍ പോവാന് തല്പരനാവുന്നതും.. എല്ലാ വര്‍ഷവും ഞാനും അച്ഛനും കൂടിയാണ് പോവുന്നതെങ്കിലും ഇത്തവണ അമ്മയെയും അനിയത്തിയെയും കൂടി കൂട്ടാമെന്നു വെച്ചു.. അച്ഛന്‍ ട്രയിനു പോവാന്നു പറഞ്ഞെങ്കിലും KSRTC യൊട് പണ്ടു മുതലേ എനിക്കുള്ള ജ്വരം മാനിച്ച് യാത്ര ആനവണ്ടിയിലാക്കി.

പെട്ടെന്നുള്ള യാത്രയായതിനാലും Punalur – Palakkad (SDLX) ന് ഓണ്ലൈനില് ടിക്കറ്റ്  അവൈലബിലിറ്റി കാണിച്ചിരുന്നതിനാലും സീറ്റ് ഫുള്‍ ആകില്ലാന്നൊരു വിശ്വാസമുണ്ടായിരുന്നു.. പക്ഷെ ആ വിശ്വാസത്തെ തച്ചുടച്ച് കൊണ്ടായിരുന്ന് ബസ്സ് പത്തനംതിട്ടയില്‍ വന്നപ്പോള് കണ്ടക്ടറ് ചേട്ടന് തന്ന മറുപടി.. “മോനെ സീറ്റ് ഫുള് ആണല്ലോ..ബസ്സ് പുനലൂരൂന്ന് പുറപ്പെടുന്നതിന് അര മണിക്കൂറ് മുന്‍പ് ഒന്നു വിളിച്ചു പറഞ്ഞിരുന്നെങ്കില് നാല് സീറ്റ് അഡ്ജസ്റ്റ് ചെയ്തു തരാമായിരുന്നു..”

എന്റെ ഓവറ് കോണ്ഫിഡന്റ് വീണ്ടും പണിമേടിച്ചു തന്നു..സ്വയം മനസ്സാ ശപിച്ചു കൊണ്ട് കണ്ടക്ടറ് ചേട്ടനോട് ഒരു സെന്റി ഡയലോഗടിച്ചു..കോട്ടയം വരെ രണ്ടു സീറ്റും മൂവാറ്റുപുഴ വരെ മൂന്നു സീറ്റും ഒഴിവുണ്ടെന്ന് ചേട്ടനറിയിച്ചതു പ്രകാരം ആ സീറ്റിലിരുന്ന് യാത്ര തുടറ്ന്നു. ബസ്സ് കോട്ടയത്തെത്തിയപ്പോള് കോട്ടയത്തെ ഒരു ടിക്കറ്റും മൂവാറ്റുപുഴേന്ന് രണ്ടു ടിക്കറ്റും ക്യാന്‍സല്‍ ചെയ്തൂന്ന് ചേട്ടന് അറിയിച്ചതു പ്രകാരം ഞങ്ങള്‍ക്ക് മൂന്ന് സീറ്റ് ഉറപ്പ് ആയി..കണ്ടക്ടറ് ചേട്ടന്‍ സന്തോഷത്തോടെ പറഞ്ഞു “മോനെ നിനക്കു ഭാഗ്യമുണ്ട്.. സാധാരണ Sunday യില് ഇങ്ങനൊരു ചാന്‍സ് കിട്ടാറുള്ളതല്ല.” അപ്പോള് അദ്ദേഹത്തിന്റെ മുഖത്ത് ആത്മസംത്യപ്തി നിറഞ്ഞൊരു തിളക്കം ഞാന് കണ്ടു.

ജോലിയോടുള്ള ആത്മാറ്ത്ഥയും തന്റെ യാത്രക്കാരോടുള്ള അദ്ദേഹത്തിന്റെ സമീപനവും എന്നില് അദ്ദേഹത്തിനോടൊരാദരവ് തോന്നിപ്പിച്ചു..മാത്രമല്ല മൂവാറ്റുപുഴ മുതല് പാലക്കാട് വരെ അദ്ദേഹത്തിന്റെ കണ്ടക്ടറ് സീറ്റിലിരുന്നെന്നോട് യാത്ര ചെയ്തോളാന് പറഞ്ഞെങ്കിലും ഞാനതംഗീകരിക്കാന് കൂട്ടാക്കിയില്ല. പക്ഷെ അദ്ദേഹത്തിന്റെ നിര്‍ബന്ധം തിരസ്കരിക്കാനെനിക്കായില്ല.. പുലറ്ച്ചെ 2:35 ന് പാലക്കാട് എത്തുന്ന വണ്ടി 2:10 ആയപ്പോള് ഓടിച്ചെത്തിയ ഡ്രൈവറ് ചേട്ടനും ആളൊരു പുലിയായിരുന്നു. KSRTC യില് എത്രയോ നല്ല ആള്ക്കാരുണ്ടെന്നതിനു തെളിവായിരുന്നു എനിക്കുണ്ടായ ഈ യാത്രാനുഭവം.

പാലക്കാട്ടെത്തുമ്പോള് കണ്ടക്ടറ് ചേട്ടന്റെ പേരു ചോദിക്കാമെന്നാണ് വിചാരിച്ചിരുന്നത് പക്ഷേ തിരക്കു കാരണം ചോദിക്കാന് വിട്ടുപോയി. എങ്കിലും ചേട്ടനോട് മനസ്സു നിറഞ്ഞൊരു നന്ദി പറഞ്ഞിട്ടാണിറങ്ങിയത്..  (വിവരണം – മിഥുന്‍ ലാല്‍).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply