വേറെ ആര്‍ക്കുമില്ലാത്ത പുത്തന്‍ സ്റ്റിക്കറിങ്ങില്‍ ഡ്യൂക്ക് സ്വന്തമാക്കാം..

സ്‌പോര്‍ട്‌സ് ബൈക്ക് സങ്കല്‍പങ്ങളില്‍ നിന്നും വേറിട്ട അനുഭവമാണ് കെ ടി എം ഡ്യൂക്കുകള്‍ നല്‍കിയത്. 2013 ലാണ് ആദ്യമായി ഡ്യൂക്ക് 390 ഇന്ത്യയില്‍ അവതരിച്ചത്. അന്ന് മുതല്‍ ഇന്ന് വരെ കെടിഎം ഡ്യൂക്ക് തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല നിരത്തില്‍ സുലഭമായി കാണാം. ഡീലര്‍മാരുടെകയ്യില്‍ ഡ്യൂക്ക് 390 കള്‍ എത്തേണ്ട താമസം വാങ്ങുവാനായി ഉപഭോക്താക്കളുടെ തിരക്കാണ്. പുറത്തിറങ്ങി വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ചലനം സൃ്ഷ്ടിച്ച ബ്രാന്‍ഡാണ് കെടിഎം. ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ തരംഗമാണ് ഈ ഓസ്ട്രിയന്‍ സുന്ദരന്‍.

നിരന്തരമായുള്ള ആരാധകരുടെ ആവശ്യം പരിഗണിച്ച് ഇപ്പോള്‍ ഡീലര്‍ഷിപ്പ് തലത്തില്‍ ഡ്യൂക്ക് 390 യുടെ തിളക്കം കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 10,000 രൂപ അധിക വിലയില്‍ ഡീലര്‍ഷിപ്പ് കറുത്ത കളര്‍സ്‌കീമിലുള്ള ഡ്യൂക്ക് 390 ഒരുക്കുന്നു. അധിക പണം നല്‍കിയാല്‍ വേറെ ആര്‍ക്കുമില്ലാത്ത പുത്തന്‍ സ്റ്റിക്കറിങ്ങില്‍ ഡ്യൂക്ക് സ്വന്തമാക്കാം.

2016 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ വെച്ചാണ് പുതുതലമുറ ഡ്യൂക്ക് 390 യെ കെടിഎം അവതരിപ്പിച്ചത്. ഡ്യൂക്ക് 390 ധാരാളം വിറ്റുപോയെങ്കിലും തിളക്കമേറിയ ഓറഞ്ച് കളര്‍ സ്‌കീം അത്ര പോരെന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അതുകൊണ്ടാണ് ആരാധകരുടെ അഭിപ്രായത്തെമാനിച്ചുള്ള പുതിയനടപടികളെന്ന് അധികൃധര്‍ അറിയിച്ചു.

Source – malayaleevision.com.

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply