‘എംഫ്‌ളക്‌സ് വണ്‍’ ; ഇന്ത്യയുടെ ആദ്യ ഇലക്‌ട്രിക് സൂപ്പര്‍ ബൈക്ക്

ലക്ട്രിക് സൂപ്പര്‍ബൈക്കായ എംഫ്‌ളക്‌സ് വണ്‍ 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ബാംഗളൂരു ആസ്ഥാനമായ എംഫ്‌ളക്‌സ് മോട്ടോഴ്‌സാണ് പുതിയ മോഡല്‍ ബൈക്ക് അവതരിപ്പിക്കുന്നത്.

3 സെക്കന്‍ഡുകള്‍കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ പുതിയ മോഡലിനു സാധിക്കും. പരമാവധി 80 bhp കരുത്തും 84 Nm torque പുറപ്പടുവിക്കുന്നതാണ് എംഫ്‌ളക്‌സ് വണ്ണിലെ ഇലക്ട്രിക് മോട്ടോര്‍. 9.7 കിലോവാട്ട് ഹവര്‍ ശേഷിയുള്ള സാംസംഗ് ലിഥിയം അയണ്‍ ബാറ്ററിയാണ് ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. പൂര്‍ണ്ണമായി ബാറ്ററി ചാര്‍ജ് ചെയ്താല്‍ സിറ്റി റൈഡിംഗ് സാഹചര്യങ്ങളില്‍ 200 കിലോമീറ്റര്‍ യാത്ര ചെയ്യാം.

ആറ് ലക്ഷം രൂപയില്‍ താഴെയാണ് ഇലക്ട്രിക് സൂപ്പര്‍ബൈക്കിന്റെ വില. റീജനറേറ്റീവ് ബ്രേക്കിംഗ് ആണ്‌ ബൈക്കിന്റെ സവിശേഷത. തുടക്കത്തില്‍ ന്യൂഡല്‍ഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് എംഫ്‌ളക്‌സ് വണ്‍ ഇലക്ട്രിക് സൂപ്പര്‍ബൈക്ക് ലഭ്യമാകുക. ഇവിടെ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ തുറക്കാനായി കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ഹൈസ്‌പെക് ബ്രെംബോ ബ്രേക്കുകളായിരിക്കും ബൈക്കിന്റെ ബ്രേക്കിംഗ് ഡ്യൂട്ടി നിര്‍വ്വഹിക്കുന്നത്. സ്മാര്‍ട്ട് ഡിസ്‌പ്ലേ കാഴ്ച്ചവെയ്ക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കഴിവുകള്‍ ഉള്‍കൊള്ളുന്ന ബൈക്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി സാധ്യമാണ്.

Source – http://www.expresskerala.com/emflux-one-indias-first-electric-super-bike.html

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply