തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം (തമിഴ്: இராமேஸ்வரம், രാമേസ്വരം). ഉപദ്വിപീയഇന്ത്യയുടെ മുഖ്യഭൂമിയിൽനിന്നും പാമ്പൻ കനാലിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയിലെ മന്നാർ ദ്വീപിൽനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെയാണ് പാമ്പൻ ദ്വീപ്. രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്ന പാമ്പൻ ദ്വീപ് ഇന്ത്യയുടെ മുഖ്യഭൂമിയുമായി പാമ്പൻ പാലത്തിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലവും തീർഥാടനകേന്ദ്രവുമാണ് രാമേശ്വരം.
എറണാകുളം – രാമേശ്വരം ട്രെയിൻ സർവീസ് ആരംഭിച്ചു . ഒറ്റ ദിവസം അവധിയെടുത്ത് ധനുഷ്കോടി പോയി വരാമെന്ന തരത്തിലാണ് ട്രെയിനിന്റെ സമയം ആസൂത്രണം ചെയ്തിരിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസമാണ് ട്രെയിൻ സർവീസ് നടത്തുക. ചൊവ്വാഴ്ച വൈകിട്ടാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. 06035 ആണ് ട്രെയിനിന്റെ നമ്പർ. ഈ ട്രെയിൻ 8.40ന് പാലക്കാട് എത്തിച്ചേരും. പിറ്റേന്ന് 7.10നാണ് രമേശ്വരത്ത് ഈ ട്രെയിൻ എത്തിച്ചേരുക. അന്ന് രാത്രി പത്ത് മണിയ്ക്കാണ് ഇതേ ട്രെയിൻ തിരിച്ച് യാത്ര തുടങ്ങുന്നത്. വ്യാഴാഴ്ച രാവിലെ 8.30ന് പാലക്കാട് എത്തിച്ചേരുന്ന വണ്ടി ഉച്ചയ്ക്ക് 12.45ന് എറണാകുളത്തും എത്തും. ജൂൺ 26വരെയാണ് ഈ സർവീസ് തീരുമാനിച്ചിരിക്കുന്നത്. ലാഭകരമല്ലെങ്കിൽ സർവീസ് നിറുത്തിയേക്കും. ഏപ്രിൽ 3 മുതൽ ജൂൺ 26 വരെ എല്ലാ ചൊവ്വാഴ്ചയും രാത്രി 11 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വണ്ടി (വണ്ടി നമ്പർ -06035) ബുധനാഴ്ച രാവിലെ 11 ന് രാമേശ്വരത്ത് എത്തും. പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ യാത്ര അനുഭവിച്ചറിയാൻ പറ്റിയ അവസരമാണിത്. രാവിലെ 10:20 ന് ആണ് ഈ ട്രെയിൻ പാമ്പൻ പാലത്തിൽ കയറുന്നത്.
നവീകരണം പൂർത്തിയായ കൊച്ചിൻ ഹാർബർ ടെർമനസിൽനിന്നു സ്ഥിരം സർവീസ് ആരംഭിക്കാമെന്ന സൗകര്യവും ഇപ്പോഴുണ്ട്. പഴനി, മധുര, രാമേശ്വരം എന്നീ മൂന്നു തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള കേരളത്തിൽ നിന്നുള്ള ഏക സർവീസാണിത്. രാത്രിയിൽ സൗകര്യപ്രദമായ സമയത്തു ട്രെയിനില്ലാത്തതിനാൽ തെക്കൻ തമിഴ്നാട്ടിലേക്കുള്ള യാത്രക്കാർ ഇപ്പോൾ അമിതനിരക്കു നൽകി സ്വകാര്യബസുകളെയാണു ആശ്രയിക്കുന്നത്.
പോകുന്ന വഴിയും സ്റ്റോപ്പുകളും സമയവും. എറണാകുളം – 11 PM ( ചൊവ്വ മാത്രം), ആലുവ – 11;25 PM, തൃശൂർ – 12:27 AM, ഒറ്റപ്പാലം – 01:45 AM, പാലക്കാട് ജംഗ്ഷൻ – O2:20 AM (20 മിനുറ്റ് സ്റ്റോപ്പ്), പാലക്കാട് ടൗൺ – 02:55 AM , പുതുനഗരം – 03: 07 AM , കൊല്ലങ്കോട് – O3:19 AM , പൊള്ളാച്ചി – O4:15 AM, ഉദുമലൈപേട്ട – 04:55 AM , പഴനി – 05:47 AM , ഡിണ്ടിക്കൽ – 07:00 AM, മദുരൈ – 08:10 AM, മനമദുരൈ – 08:45 AM , പരമക്കുടി – 09;05 AM , രാമനാഥപുരം – 09;35 AM , മണ്ഡപം – 10:00 AM , പാമ്പൻ പാലം – 10:20 AM (സ്റ്റോപ്പില്ല) , രാമേശ്വരം – ബുധൻ 11:00 AM.
കടപ്പാട് – അനൂപ് അനിൽ.