മാനന്തവാടിയില്‍ കെഎസ്ആര്‍ടിസി സര്‍വ്വീ സ് മുടക്കം പതിവാകുന്നു

ജീവനക്കാരില്ലാത്തതിനാല്‍ കെഎസ്ആര്‍ടി സി മാനന്തവാടി ഡിപ്പോയില്‍ നിന്നുള്ള ബസ് സര്‍വ്വീ സ് മുടക്കം പതിവാകുന്നു. കണ്ടക്ടര്‍മാരും മറ്റ് ജീവനക്കാരും ഇല്ലാത്തതുമാത്രമല്ല, മാനന്തവാടി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എടിഒ കസേരയിലും നാഥനില്ലാതായിട്ട് മാസം രണ്ട് കഴിഞ്ഞു. ഇതിനിടയില്‍ പലതവണയാണ് സര്‍വ്വീസുകള്‍ മുടങ്ങുന്നത്.

ഗ്രാമീണ മേഖലയെയാണ് ഇത് കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത്. ഗ്രാമീണ മേഖലയിലേക്കുള്ള സര്‍വ്വീസ് മുടങ്ങുന്നത് യാത്രാക്ലേശം രൂക്ഷമാക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികളെയും പ്രതികൂലമായി ബാധിക്കുന്നു.

ഗ്രാമീണ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് മുടങ്ങുന്നതുമൂലം കണ്‍സഷന്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്കൂടുതല്‍ പ്രശ്‌നം. ഇരട്ടി ദുരിതം പേറിയാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തുന്നത്.ഡിപ്പോയില്‍ എടിഒ ആയി ആരെങ്കിലും വന്നാല്‍ തന്നെ ദിവസങ്ങള്‍ക്കകം ചുരമിറങ്ങുന്ന അവസ്ഥയാണുള്ളത്.

കസേരയില്‍ ആളില്ലാതാകുമ്പോള്‍ കല്‍പ്പറ്റയിലേയോ ബത്തേരിയിലേയോ എടിഒമാര്‍ക്ക് ചാര്‍ജ്ജ് നല്‍കും. ഇതുമൂലം രണ്ട് ഡിപ്പോയിലേയും സര്‍വ്വീസുകള്‍ പ്രശ്‌നത്തിലാകുന്നു. അതിനുംപുറമെയാണ് കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും ഒഴിവുകള്‍. നാല്പ്പത്തിമൂന്ന് കണ്ടക്ടര്‍മാരുടെ ഒഴിവുകള്‍ മാനന്തവാടി ഡിപ്പോയിലുണ്ടെന്നാണ് അറിയുന്നത്. സമാനസ്ഥിതി തന്നെയാണ് ഡ്രൈവര്‍മാരുടെ കാര്യത്തിലും.

Source – http://www.janmabhumidaily.com/news716945

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply