ചോ​ക്ലേറ്റ്​ കൊതിയൻമാരെ, അടുത്ത വാലൻ്റൈൻസ്​ ഡേയിൽ നിങ്ങളെ കാത്തിരിക്കുന്നു കിടിലൻ സസ്​പെൻസ്

ചോ​ക്ലേറ്റ്​ ​എന്ന്​ കേൾക്കു​മ്പോൾ വായിൽ കപ്പൽ ഓടിക്കാൻ മാത്രം വെള്ളം നിറയുന്ന​വരേ നിങ്ങൾക്ക്​ ഒരു സന്തോഷ വാർത്ത. ലോകത്തിലെ ഏറ്റവും വലിയ കൊക്കോ സംസ്​കരണ കമ്പനിയായ ബാരി കാൾബാട്ട്​ ചോ​ക്ലേറ്റിനായി പുതിയ സ്വഭാവിക നിറം വികസിപ്പിച്ചിരിക്കുന്നു.

പിങ്ക്​ നിറത്തിൽ വരുന്ന ചോ​ക്ലേറ്റിന് സ്വിറ്റ്​സർലാൻ്റിലെ സൂറിച്ച്​​ ആസ്​ഥാനമായ കമ്പനി റൂബി ചോ​ക്ലേറ്റ്​ എന്നാണ്​ നാമകരണം ചെയ്​തിരിക്കുന്നത്​.

പ്രത്യേക ഇനം കൊക്കോ പരിപ്പിൽ നിന്നാണ്​ ഇത്​ വികസിപ്പിച്ചിരിക്കുന്നത്​. പഴങ്ങളുടെ രുചിയിലും പുളിയിലും മധുരത്തിലുമുള്ള ചോ​ക്ലേറ്റുകൾ ഇതുപയോഗിച്ച്​ വികസിപ്പിക്കാനാകും. ഇരുണ്ട നിറത്തിലും വെള്ള നിറത്തിലും പാൽ നിറത്തിലും മാത്രം ചോ​ക്ലേറ്റ്​  വിപണി ഒതുങ്ങിനിൽക്കു​മ്പോഴാണ്​ ഈ രംഗത്തെ മുന്നേറ്റത്തിന്​ വഴിവെക്കുന്ന പുതിയ കണ്ടെത്തൽ.

നെസ്​ലെ 80 വർഷം മുമ്പ്​ വെള്ള നിറത്തിലുള്ള ചോ​ക്ലേറ്റ്​  വികസിപ്പിച്ചതിന് ശേഷമുളള സുപ്രധാമായ കുതിപ്പാണിത്​.

പ്രതിസന്ധി നേരിടുന്ന ചോ​ക്ലേറ്റ്​ ​ നിർമാണ കമ്പനികൾക്ക്​ തിരിച്ചുവരവിനുള്ള അവസരം കൂടി ഒരുക്കുന്നതായിരിക്കും കണ്ടുപിടുത്തം. അടുത്ത വാല​ൻ്റൈൻസ്​ ദിനത്തിൽ പുതിയ ​ചോ​ക്ലേറ്റ്​ വിപണിയിൽ എത്തുമെന്നാണ്​ പ്രതീക്ഷ.

പതിറ്റാണ്ടുകൾ നീണ്ട പരിശ്രമത്തിലൂടെയാണ്​ പ്രത്യേക ഇനം കൊക്കോ പരിപ്പിൽ നിന്ന്​ പുതിയ കളർ വികസിപ്പിച്ചെടുത്തതെന്ന്​ കമ്പിയുടെ ചീഫ്​ എക്സിക്യുട്ടീവ്​ ഓഫീസർ  അൻ്റോണി ഡി സെയിൻ്റ് ആഫ്രിക്ക്​ പറയുന്നു. ഹർഷെ, കാഡ്​ബറി ഉൾപ്പെടെയുള്ള മുഴുവൻ പ്രധാന കമ്പനികൾക്കും  ചോ​ക്ലേറ്റ്​ നിർമാണത്തിനായി ഇത്​ കൈമാറിയിട്ടുണ്ട്​.

Source – http://www.asianetnews.com/life/dont-call-it-pink-chocolate

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply