കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹത; കൈരളിയുടെ തിരോധാനം..

കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതയാണു കൈരളി കപ്പലിന്റെ തിരോധാനം. കൈരളിക്ക് എന്താണു സംഭവിച്ചത് എന്ന ചോദ്യത്തിന് വർഷങ്ങൾക്കിപ്പുറവും ആർക്കും കൃത്യമായ മറുപടിയില്ല. ഗോവയിൽ നിന്ന് 1979 ജൂൺ മുപ്പതിന് 20,583 ടൺ ഇരുമ്പയിരുമായി ആഫ്രിക്കയിലെ ജിബൂത്തി തുറമുഖം വഴി കിഴക്കൻ ജർമനിയിലെ റോസ്‌റ്റോക്കിലേക്കു പുറപ്പെട്ടതാണു എം.വി.കൈരളി എന്ന മലയാളിക്കപ്പൽ.

കേരളാ സർക്കാർ സ്ഥാപനമായ കേരളാ ഷിപ്പിംഗ് കോർപറേഷന്റെ കപ്പലായിരുന്നു കൈരളി. നോർവെയിൽ നിന്ന് പഴയ വിലയ്ക്കു വാങ്ങിയ ഓസ്കാർസോർഡ് എന്ന കപ്പലാണ് എം.വി.കൈരളി എന്ന പേര് സ്വീകരിച്ചത്. 1979 ജൂണിന് മർമ്മഗോവ തുറമുഖത്തുനിന്നും യൂറോപ്പിലെ റോസ്റ്റക്കിലേക്ക് യാത്രതിരിച്ച കൈരളി കപ്പൽ, നാല് ദിവസങ്ങൾക്ക് ശേഷം കാണാതായി. കപ്പൽകാണാതായതോടെ പ്രവർത്തനം നിലച്ച കോർപറേഷൻ കേരളാ ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനിൽ ലയിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റൻ മരിയദാസ് ജോസഫ് അടക്കം 51 ജീവനക്കാരെ കാണാതായി.

യാത്രയ്ക്കു മുൻപു തന്നെ കപ്പലിലെ റഡാർ സംവിധാനത്തിൽ കേടുപാടുകളുള്ളതായി ക്യാപ്‌റ്റൻ മരിയദാസ് ജോസഫ് പരാതിപ്പെട്ടിരുന്നു. കപ്പലിൽ ഇരുമ്പയിരു കയറ്റിയപ്പോൾ രണ്ടു ജോലിക്കാർ കടലിൽ വീണു. അവരെ രക്ഷപ്പെടുത്തി. യാത്ര തുടങ്ങി ജൂലൈ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിൽ കപ്പലിൽ നിന്നു സന്ദേശങ്ങൾ ലഭിച്ചിരുന്നു. ബോംബെ റേഡിയോ വഴിയായിരുന്നു കപ്പലിൽ നിന്നു സന്ദേശങ്ങളയച്ചിരുന്നത്. കേരള ഷിപ്പിങ് കോർപറേഷൻ കപ്പലിലേക്കു നാല്, അഞ്ച്, ആറ് തീയതികളിൽ സന്ദേശമയച്ചു. പക്ഷേ മറുപടി കിട്ടിയില്ല.

ഇന്ത്യയിൽ നിന്നും ജർമ്മനിയിലേക്കുള്ള 20538 ടൺ ഇരുമ്പയിരായിരുന്നു കൈരളിയിലുണ്ടായിരുന്നത്. 51 കപ്പൽ ജോലിക്കാരാണ് ഈ യാത്രയിലുണ്ടായിരുന്നത്. ആദ്യ മൂന്നു ദിവസങ്ങളിൽ കപ്പലിൽ നിന്നു സന്ദേശങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് കപ്പലിൽ നിന്നും സന്ദേശങ്ങളൊന്നും ലഭിച്ചില്ല. ഡിജിബൗട്ടിയിലെ കമ്പനിയുടെ ഏജന്റാണ് കപ്പൽ ലക്ഷ്യസ്ഥാനത്ത് എത്തിയില്ല എന്ന വിവരം പ്രധാന കാര്യാലയത്തിൽ വിളിച്ചറിയിച്ചത്. കടൽക്കൊള്ളക്കാരുടെ പിടിയിൽപ്പെട്ടതായി സംശയിച്ചിരുന്നെങ്കിലും തെളിവുകളില്ല. കപ്പൽ പുറപ്പെട്ട് രണ്ടാഴ്ചയ്ക്കു ശേഷം പത്ര മാധ്യമങ്ങളിൽ വാർത്ത വരികയും നാവിക സേനയും വിമാനവും തിരച്ചിലിനിറങ്ങിയെങ്കിലും വിവരങ്ങളൊന്നും ലഭ്യമായില്ല. റഡാർ സംവിധാനങ്ങളില്ലാതെയാണ് കപ്പൽ യാത്ര തിരിച്ചതെന്ന് പറയപ്പെടുന്നു. ക്യാപ്റ്റന്റെ അഭിപ്രായങ്ങൾക്കു വിരുദ്ധമായി മതിയായ സംവിധാനമില്ലായിരുന്നെങ്കിലും രാഷ്ട്രീയ സമ്മർദ്ദത്തത്തുടർന്നാണ് കപ്പലിനു പുറപ്പെടേണ്ടി വന്നത് എന്നും ആരോപണമുണ്ട്.

സാഗാസോഡ് എന്ന കപ്പല്‍ ഓസ്‌കോ സോഡ് ആയതും പിന്നീട് കൈരളിയായ കഥയും…

നോര്‍വെയില്‍ നിര്‍മ്മിച്ച സാഗാസോഡ് നീറ്റിലിറക്കിയത് 1967-ല്‍. 1975-ല്‍ സാഗാസോഡ് ഓസ്‌ലോയിലെ ഒലേ ഷ്രോഡര്‍ കമ്പനിക്ക് വിറ്റു. അതോടെ സാഗാസോഡ്, ഓസ്‌കോ സോഡ് ആയി. പിന്നീട് 1976-ലാണ് കേരള സ്റ്റേറ്റ് ഷിപ്പിങ് കോര്‍പ്പറേഷന്‍ ഈ കപ്പല്‍ വാങ്ങുന്നത്. 5.81 കോടി രൂപയ്ക്ക് വാങ്ങിയ കേരളത്തിന്റെ ആദ്യത്തെ സ്വന്തം കപ്പലിന് എം.വി. കൈരളിയെന്ന് പേരുമിട്ടു. മൂന്ന് വര്‍ഷക്കാലം ചരക്കുകളുമായി കൈരളി രാജ്യങ്ങള്‍ താണ്ടി.

1979 ജൂണ്‍ 30-നാണ് മര്‍മഗോവയില്‍ നിന്ന് ഇരുമ്പയിരുമായി കൈരളി അവസാനയാത്ര പുറപ്പെടുന്നത്. ക്യാപ്റ്റന്‍ മരിയദാസ് ജോസഫ്, ചീഫ് എഞ്ചിനീയര്‍ അബി മത്തായി അടക്കം 23 മലയാളികളുള്‍പ്പെടെ 51 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്.

ജൂലൈ മൂന്നിന് രാത്രി എട്ടുമണി മുതല്‍ കപ്പലില്‍ നിന്നുള്ള സന്ദേശങ്ങള്‍ നിലച്ചു. മര്‍മഗോവയില്‍ നിന്ന് 500 മൈല്‍ മാത്രമകലെയായിരുന്നു അപ്പോള്‍ കപ്പല്‍. ജൂലൈ 11-ന് ആഫ്രിക്കന്‍ തീരത്തെ ഒരു ഷിപ്പിങ് ഏജന്റ് കപ്പല്‍ എത്തിയിട്ടില്ലെന്നറിയിച്ചതിന് ശേഷമാണ് ഇത് സംബന്ധിച്ച അന്വേഷണം ആരംഭിക്കുന്നത്. രണ്ട് സൂപ്പര്‍സോണിക് വിമാനങ്ങളും നാല് കപ്പലുകളും രണ്ട് ഇന്ത്യന്‍ യുദ്ധക്കപ്പലുകളും ദിവസങ്ങളോളം തിരഞ്ഞെങ്കിലും അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താനായില്ല.

കപ്പല്‍ അതിശക്തിയായ തിരമാലകളില്‍ പെട്ട് തകര്‍ന്നതാണെന്നും കടല്‍ക്കൊള്ളക്കാര്‍ പിടിച്ചുകൊണ്ട് പോയതാണെന്നുമൊക്കെയുള്ള ഊഹാപോഹങ്ങള്‍ ഇതിന് പിന്നാലെയെത്തി. പല തലത്തില്‍ നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഫലം ചെയ്തില്ല. കൈരളി അപ്രത്യക്ഷമായിട്ട് ഇത്രയും വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഊഹാപോഹങ്ങളും കെട്ടുകഥകളും മാത്രമാണ് ബാക്കി നില്‍ക്കുന്നത്.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply