ഈ അച്ഛനും മകനും പാചകത്തിലൂടെ കൊയ്യുന്നത് ലക്ഷങ്ങൾ!!

പാചകം ചെയ്യാൻ പറ്റിയ നല്ല സ്ഥലം അന്വേഷിച്ചു നടക്കുകയാണ് ആ അച്ഛനും മകനും. അതു ചിലപ്പോൾ മനുഷ്യവാസമില്ലാത്ത മലയോരങ്ങളോ കാടിനു സമീപമോ ഒക്കെയാകാം. രുചികരമായ ഭക്ഷണം അസ്സൽ നാടൻ ശൈലിയിൽ ഉണ്ടാക്കുന്ന രീതിയാണ് ഇവരുടേത്. പാചകത്തെ വെറുമൊരു കല മാത്രമായി കാണാതെ ജീവിതോപാധിയായി കണ്ട് ലക്ഷങ്ങൾ സമ്പാദിക്കുന്ന ആ അച്ഛന്‍ അറുമുഖൻ, മകൻ ഗോപിനാഥനും. അച്ഛന്റെ പാചക നൈപുണ്യം വിഡിയോയിൽ പകർത്തി യൂട്യൂബിൽ പങ്കുവച്ച് ഇവർ സ്വന്തമാക്കുന്നത് മറ്റേതു ബിസിനസ്സുകളെയും വെല്ലുന്ന വരുമാനമാണ്.

ചിക്കന്‍ കറി, മീൻ കറി തുടങ്ങിയ നാടൻ വിഭവങ്ങൾ മത്രമല്ല വേണമെങ്കിൽ കെഎഫ്സി ചിക്കൻ വരെ വെക്കും അറുമുഖൻ. വലിയ മുട്ടനാടിന്റെ കാൽ കറി വച്ചതും 300 മുട്ടകൊണ്ടുള്ള ഭീമൻ ബുള്‍സൈയും 100 ചിക്കന്റെ ലിവറെ‌ടുത്തു തയാറാക്കിയ രുചികരമായ ഫ്രൈയും എല്ലാം അതിൽ പെടുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ ചെയ്യുന്ന പാചകം എന്ന് അറുമുഖന്റെ പാചകത്തെ വേണമെങ്കിൽ പറയാം. പാചകം ചെയ്യാൻ അനുയോജ്യമായൊരു സ്ഥലം കണ്ടെത്തി കല്ലും വിറകുകളും ശേഖരിച്ച് തീയുണ്ടാക്കി ഗൃഹാതുരത ഓർമിപ്പിക്കും വിധമാണ് അറുമുഖന്റെ പാചകരീതി.

ശേഷം രുചികരമായ ഭക്ഷണം തയാറായിക്കഴിഞ്ഞാൽ അറുമുഖൻ അതു കഴിക്കുന്ന രീതി തന്നെ ഒന്നു കാണേണ്ടതുണ്ട്. മറ്റൊന്നിനെക്കുറിച്ചും ആവലാതിപ്പെടാതെ സ്വന്തം കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം സ്വയംമറന്നു കഴിക്കുന്ന രംഗങ്ങളാണവ. ഇനി ഇതങ്ങോട്ട് സ്വന്തം യൂ ട്യബ് ചാനലായ വില്ലേജ് ഫുഡ് ഫാക്ടറിയിലേക്ക് ഇട്ടാലോ? പിന്നെ കാഴ്ചക്കാരുടെ മേളമായിരിക്കും. ഓരോ വിഡിയോക്കും കൂടുന്ന കാഴ്ചക്കാരുടെയും സബ്സ്ക്രൈബേഴ്സിന്റെയും എണ്ണം എത്ര കൂടുന്നോ അതിനനുസരിച്ച് അച്ഛനും മകനും സ്വന്തമാക്കുന്നതും ലക്ഷങ്ങൾ.

ഒരു ബിരിയാണിക്കടയിലൂടെയായിരുന്നു അറുമുഖന്റെ പാചകമേഖലയിലേക്കുള്ള പ്രവേശനം. മകൻ ഗോപിനാഥൻ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും എടുത്തിട്ടുണ്ട്. സിനിമാ മോഹവുമായി നടന്ന ഗോപിനാഥൻ പതിയെ അച്ഛന്റെ പാചകലോകത്തെ വൈറലാക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. എന്തായാലും പിന്നീടിങ്ങോട്ട് ഈ അച്ഛനും മകനും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, സ്വാദിന്റെ ലോകം അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു.

Source – http://www.manoramaonline.com/style/trend-setters/2017/12/08/village-food-factory-by-arumugham-and-gopinathan.html

Check Also

‘കൊറോണ’ എന്ന പേരിൽ ഒരു ബസ്; ആർക്കെങ്കിലും ഇത് അറിയാമോ?

കൊറോണ എന്നു കേൾക്കുമ്പോൾ എല്ലാവരിലും വൈറസ് ഭീതിയായിരിക്കും ഉണ്ടാകുക. എന്നാൽ ആ പേരിൽ ഒരു ബസ് ഉള്ള കാര്യം അധികമാർക്കും …

Leave a Reply