സുൽത്താൻ ബത്തേരിയിൽ നിന്നുള്ള സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ് ബസ് സമയങ്ങൾ അറിയാം.

വയനാട് ജില്ലയിലെ പ്രധാനപ്പെട്ടതും കൂടുതൽ ബസ്സുകൾ കയറിയിറങ്ങിപ്പോകുന്നതുമായ കെഎസ്ആർടിസി ഡിപ്പോയാണ് സുൽത്താൻ ബത്തേരി. ബെംഗളൂരു, മൈസൂർ, ഗുണ്ടൽപേട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കണക്ഷൻ ബസ്സുകൾ ലഭിക്കുന്നതിനാൽ യാത്രക്കാർ കൂടുതലായും തിരഞ്ഞെടുക്കുന്ന ഒരു സ്ഥലം കൂടിയാണിത്. എന്നാൽ ബത്തേരിയിൽ നിന്നും മധ്യ- തെക്കൻ കേരളത്തിലേക്കു നേരിട്ടുള്ള ബസ് സർവീസുകളുടെ വിവരങ്ങൾ അറിയാതെ മിക്കയാളുകളും കോഴിക്കോട് പോയി മാറിക്കയറുകയാണ് പതിവ്. അത്തരത്തിലുള്ളവർക്ക് സഹായകമാകും എന്നു കരുതിക്കൊണ്ടു തന്നെയാണ് ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നതും. കൂടെ ബെംഗളൂരു ബസ്സുകളുടെ സമയവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വൈകീട്ട് സുൽത്താൻ ബത്തേരിയിൽ നിന്നും കോതമംഗലം, കട്ടപ്പന, കോട്ടയം, കുമളി, അടിമാലി, മൂന്നാർ, കൊട്ടാരക്കര, അടൂർ, എറണാകുളം, കായംകുളം, പത്തനാപുരം , പുനലൂർ ,ആലപ്പുഴ, കൊല്ലം തിരുവനന്തപുരം,ബാംഗ്ലൂർ ഭാഗത്തേക്ക് ചുരുങ്ങിയ ചിലവിൽ പുഷ് ബാക് സെമി സ്ലീപ്പർ എയർ സസ്പെന്ഷന് സംവിധാനത്തോടെ സുഖമായി യാത്ര ചെയ്യുന്നതിന് സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ് എയർ ബസുകൾ ലഭ്യമാണ് .. സർവീസുകളുടെ വിശദ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

1)16.00 ബാംഗ്ലൂർ – (22.10)സുൽത്താൻ ബത്തേരി – കോഴിക്കോട് – കോതമംഗലം – അടിമാലി – മൂന്നാർ സൂപ്പർ ഡീലക്സ് എയർ ബസ്.

2)22.00 സുൽത്താൻ ബത്തേരി – കോഴിക്കോട് – കോട്ടയം – കൊട്ടാരക്കര – തിരുവനന്തപുരം മിന്നൽ സൂപ്പർ എയർ ഡീലക്സ് ബസ്.

3)21.30 സുൽത്താൻ ബത്തേരി – കോഴിക്കോട് -കുറ്റിപ്പുറം – ഗുരുവായൂർ – എറണാകുളം – കായംകുളം – പുനലൂർ സൂപ്പർ ഡീലക്സ് എയർ ബസ്.

4)21.00 സുൽത്താൻ ബത്തേരി – പെരിന്തൽമണ്ണ – കോട്ടയം – കൊട്ടാരക്കര സൂപ്പർ ഡീലക്സ് എയർ ബസ്.

5)18.00 മൈസൂർ – (20.30) സുൽത്താൻ ബത്തേരി – പെരിന്തൽമണ്ണ – കോട്ടയം – പത്തനംതിട്ട സൂപ്പർ ഡീലക്സ് എയർ ബസ്.

6)15.01 ബാംഗ്ലൂർ – (20.30) സുൽത്താൻ ബത്തേരി – കോഴിക്കോട് – എറണാകുളം – പിറവം സൂപ്പർ ഡീലക്സ് എയർ ബസ്.

7)20.00 സുൽത്താൻ ബത്തേരി – കോഴിക്കോട് – കോതമംഗലം – കട്ടപ്പന -കുമളി സൂപ്പർ ഡീലക്സ് എയർ ബസ്.

8)19.45 സുൽത്താൻ ബത്തേരി – പെരിന്തൽമണ്ണ – എറണാകുളം – തിരുവനന്തപുരം മിന്നൽ സൂപ്പർ എയർ ഡീലക്സ് ബസ്.

9)19.45 സുൽത്താൻ ബത്തേരി – മൈസൂർ – ബാംഗ്ലൂർ ശബരി സൂപ്പർ ഡീലക്സ് എയർ ബസ്.

10)17.50 പെരിക്കല്ലൂർ – (19.00) സുൽത്താൻ ബത്തേരി – കോഴിക്കോട് – കോട്ടയം സൂപ്പർ ഡീലക്സ് എയർ ബസ്.

11)18.30 സുൽത്താൻ ബത്തേരി – കോഴിക്കോട് – എറണാകുളം – തിരുവനന്തപുരം ശബരി സൂപ്പർ ഡീലക്സ് എയർ ബസ്.

12)14.45 മൈസൂർ – (17.35) സുൽത്താൻ ബത്തേരി – കോഴിക്കോട് – കോട്ടയം സൂപ്പർ എയർ എക്സ്പ്രസ് ബസ്.

പ്രസ്തുത സർവീസുകളിലേക്ക് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് സന്ദർശിക്കുക online.keralartc.com, www.abhibus.com. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള കൂടുതൽ ബസ്സുകളുടെ സമയവിവരങ്ങൾ അറിയുവാൻ – https://bit.ly/2I4L6HV .

തയ്യാറാക്കിയത് – ശരത് കൃഷ്ണനുണ്ണി.

Check Also

മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജയുടെ വിശേഷങ്ങൾ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ …

Leave a Reply