കാട്ടിലെ കാഴ്ചകള്‍ കണ്ടുകൊണ്ട് കബനി റൂട്ടില്‍ ഒരു യാത്ര…

വിഷു ദിനത്തിൽ അന്ന് വെള്ളിയാഴ്ച ഒരുപാട് മാസങ്ങൾക്ക് ശേഷം കുറ്റിക്കടവ് (എന്റെ മഹല്ലിൽ) പള്ളിയിൽ കൂടിയ ഒരു ആനന്ദം, പള്ളിയിൽ നിന്നിറങ്ങി ഭക്ഷണ ശേഷം വീട്ട് മുറ്റത്തെ ഊഞ്ഞാലിൽ കിടന്നു വിശ്രമിക്കവെ തോന്നിയ ഒരു മോഹം , സബാനെ കൂട്ടിനു വിളിച്ചു അവൻ ബൈക്കെടുത്തു വന്നു, ടയറ് ഒന്ന് നോക്കിയപ്പോൾ പഞ്ചർ, പണി പാളിയോ?  വേഗം മാവൂരേക്ക് വിട്ടു. അവിടെ ഷോപ്പൊക്കെ എല്ലാം അടച്ചിട്ടിരിക്കുവാ. വിഷു അല്ലെ. അവിടെ കണ്ട മൊബൈൽ നമ്പറിൽ വിളിച്ചു ബിച്ചു മോൻ എന്ന ആളെ വിളിച്ച് വരുത്തി ബൈക്ക് ശെരിയാക്കി. നേരെ വയനാട്ടീക്ക് വിട്ടു.

ആദ്യ ലക്‌ഷ്യം കബനി നാളെ രാവിലെ പ്രഭാത സഫാരിക്ക് ടിക്കറ്റ് കിട്ടണം, നാല് മണിക്ക് ടിക്കറ്റ് കൊടുക്കും ആറു മണി വരെ, മൂന്ന് മണിക്ക് മാവൂരിൽ നിന്ന് പുറപ്പെട്ട ഞങ്ങൾ അവിടെ സമയത്തിന് എത്താൻ സാധ്യത കുറവ് , പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ Nisar Kolakkadan നെ വിളിച്ചു ഒരു രണ്ടു ടിക്കറ്റ് കിട്ടാൻ, മൂപ്പർ ശ്രെമിക്കാം പക്ഷെ കിട്ടാൻ സാധ്യത കുറവെന്ന് കൂട്ടിച്ചേർത്തു, ഞങ്ങൾ രണ്ടും കൽപ്പിച്ചു നല്ല സ്പീഡിൽ അങ്ങ് പിടിച്ചു 5.30 നു ബാവലി എത്തി, അവിടുന്ന് കബനി പോയി ടിക്കറ്റ് എടുത്തു തിരിച്ചു വരുന്നത് റിസ്ക്, ബോർഡർ ക്ലോസ് ചെയ്തു പോയാൽ പിന്നെ തിരിച്ചു പോരാൻ സാധിക്കില്ല.

എന്നാലും വൈകുന്നേര സമയമല്ലെ ബാവലി കബനി റോഡിലൂടെ അങ്ങ് ദൂരേക്ക് ഒരു ബൈക്ക് യാത്ര , നല്ല രസകരമായ ഒരു കാഴ്ച ഒരു ആദിവാസി കോളനിയിൽ വിഷു ആഘോഷത്തിന്റെ ഭാഗമായി കോൽക്കളി പോലെ ഒരു തരം ഡാൻസും പാട്ടും(“ഹുബ്ബേ” എന്ന് ആ ഡാൻസ് നെ അവർ വിശേഷിപ്പിക്കുന്നു ), അര മണിക്കൂറോളം അവരുടെ കൂടെ ചിലവഴിച്ചു, വീണ്ടും അതെ റോഡിലൂടെ കുറച്ചൂടെ, അസ്തമയ സൂര്യനെ ഇടക്കിടെ മരച്ചില്ലകൾക്കിടയിലൂടെ കാണുന്നുണ്ടായിരുന്നു, ചുവന്നു തുടുത്ത സൂര്യനെയും കാട്ടിലൂടെ ഓടിക്കളിക്കുന്ന മാൻ കൂട്ടങ്ങളെയും കണ്ടു മടങ്ങി, ബാവലിയിൽ നിന്നു ചായ കുടിച്ചു, അടുത്ത ലക്‌ഷ്യം നാളെ രാവിലെ നഗർഹോൾ.

അന്തരീക്ഷം തണുത്തു തുടങ്ങി, ബാവലിയിൽ നിന്നു കാട്ടിക്കുളം വഴി തോൽപ്പെട്ടി വഴി കുട്ട 25 Km രാത്രിയാത്ര , കുട്ടയിൽ പോയി താമസിക്കാനുള്ള ഇടം കണ്ടെത്തി, രാത്രി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു കിടന്നു, രാവിലെ 5.30 എണീറ്റ് കോടമഞ്ഞു നിറഞ്ഞ റോഡിലൂടെ തണുത്ത കാലാവസ്ഥയിൽ നഗർഹൊളേക്ക്, അവിടെ എത്തിയപ്പോ ശശി ആയ അവസ്ഥ, അകെ രണ്ടു ബസ് അതിൽ ഒന്ന് കേടാണ് പോലും, നാല് വണ്ടിക്കുള്ള ആളുകൾ നാല് മണിക്ക് അവിടെ വന്നു വരി നിൽക്കുന്നുണ്ട് വരി കണ്ടു തിരിച്ചു പോന്നു( നഗർഹോൾ സ്‌പോട്ട് ബുക്കിംഗ് ആണ് ഓൺലൈൻ ബൂക്കിങ്ങോ നേരത്തെ ടിക്കറ്റ് എടുത്തുവെക്കുന്ന പതിവോ ഇല്ല).

വീണ്ടും ബാവലി, അവിടുന്ന് കുണ്ടറയിലേക്കുള്ള വഴി അന്വേഷിച്ചു, പക്ഷെ കാട്ടിലേക്ക് ഇന്ന് വിടൂല നാളെയെ അങ്ങോട്ട് എൻട്രി ഉള്ളുവെന്ന്, നാളെ വരെ കാത്തിരിക്കാൻ വയ്യ ഇന്ന് വൈകിട്ട് മറ്റൊരു ഇവന്റിൽ ജോയിൻ ചെയ്യണം, സോ ,വീണ്ടും ശശിയായി, നേരെ മൈസൂർ റോഡിൽ ഇന്നലെ വെകുന്നേരം പോയ വഴിയേ ഒന്നോടെ പോയി കുറച്ചു കൂടെ മുൻപോട്ടു പോയപ്പോൾ ഒരു ഒറ്റപ്പെട്ട പിടിയാന റോഡ് ക്രോസ് ചെയ്യുന്ന പൊളിച്ച സീൻ.

കുറച്ചോടെ ബൈക്കിൽ പോകവേ മൂന്ന് ആനകൾ ഞങ്ങൾക്ക് മുമ്പിൽ, റോഡിലെങ്ങും ആരും ഇല്ലാത്ത ഒരു നിമിഷം, അതിൽ ഒന്ന് കലിപ്പിൽ ആദ്യം ഞങ്ങൾ ഒന്ന് പേടിച്ചെങ്കിൽ ബൈക്ക് തിരിച്ചു വെച്ച് ഫസ്റ്റ് ഗിയർ ഇട്ടു ക്ലെച് താങ്ങി പിടിച്ചു സബാൻ , കുറച്ചു ഫോട്ടോസ് എടുത്തു ( Thanks Saban Calicut ) , വന്നത് മൊതലായി എന്ന് തോന്നിപ്പോയി അത്രക്ക് നല്ലൊരു കാഴ്ച . ശേഷം കബനി പുഴയിലൂടെ ബൈക്ക് റൈഡ്, കുറഞ്ഞ വെള്ളമേ ഉള്ളുവെങ്കിലും നല്ല ഭംഗിയുള്ള പുൽമൈതാനം എണ്ണിയാൽ തീരാത്ത അത്രെയും പശുക്കളും പുഴയരികിൽ വിശ്രമിക്കുന്ന കർഷകരും നല്ല കൺ കുളിർമ നൽകുന്ന #കാഴ്ച്ച കൾ ആവോളം ആസ്വദിച്ചു മടങ്ങി.

വരുന്ന വഴി ഒരു മലയണ്ണാൻ ഞങ്ങൾക്കായി പോസ് ചെയ്തു നിൽക്കുന്നു ബൈക്ക് സൈഡാക്കി പുള്ളിക്കാരനെ ഒന്ന് മൈൻഡ് ചെയ്തു പൊന്നു, എന്റെ അടുത്ത ലക്‌ഷ്യം മണ്ണാർക്കാട്, അഗളി, ഗൂളിക്കടവ് വൈൽഡ് വിൻഡ് അഡ്വെഞ്ചർ ടീമിന്റെ ഇവന്റ് ഉണ്ട് 1.30 ന് മഞ്ചേരി എത്തണം 4.30 നു ഗൂളിക്കടവ് (ചിറ്റൂർ) എത്തണം 220 കിലോമീറ്റർ യാത്ര ചെയ്യാനുണ്ട് എന്നാൽ മടങ്ങട്ടെ സെബാൻ മുത്താണ് കറക്ട് 12.30 എന്നെ മുക്കം എത്തിച്ചു അവൻ ബൈക്കിൽ വീട്ടിലേക്ക് മടങ്ങി, ഞാൻ ബസിൽ അരീക്കോട് പിന്നേ മഞ്ചേരി അവിടുന്ന് Junu Chullakkattil Lathoos Karippur കാറിൽ എന്നെയും കൂട്ടി നേരെ മണ്ണാർക്കാട്ടേക്ക്…

By IamShafi Kuttikkadave.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply