റോങ്ങ്‌ സൈഡ് കയറി വന്നു ജീവനെടുത്ത് പോകുന്ന KSRTC ബസ്സുകള്‍

ചേര്‍ത്തല പതിനൊന്നാം മൈലില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ച് ബൈക്ക് യാതികരായ യുവാക്കള്‍ക്ക് ദാരുണമായ മരണം. തൃശ്ശൂര്‍ ഡിപ്പോയുടെ RPE 128 എന്ന സൂപ്പര്‍ഫാസ്റ്റ് ബസ് എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്കിനെ ഇടിക്കുകയായിരുന്നു. മറ്റേതോ വാഹനത്തെ അലക്ഷ്യമായി ഓവര്‍ടേക്ക് ചെയ്തു വരികയായിരുന്നു ബസ്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഗള്‍ഫില്‍ നിന്നാണോ ഡ്രൈവിംഗ് പഠിച്ചത് എന്ന സംശയം ന്യായമായും തോന്നും ഈ ദൃശ്യങ്ങള്‍ കണ്ടാല്‍.

ആലപ്പുഴ – ചേർത്തല റൂട്ടിൽ കെഎസ്ആര്‍ടിസി ബസ്സുകള്‍ റോങ്ങ്‌ സൈഡ് കയറി വരുന്നത് സ്ഥിരം കാഴ്ചയാണ് എന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. വീതികുറഞ്ഞ റോഡിൽ ഒരേ സമയം മൂന്നു വണ്ടികൾക്ക് പോവാനുള്ള സ്ഥലമില്ല എന്നറിയാം. എന്നാലും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെയാണ് ബസ്സുകാരുടെ ഈ പരാക്രമം. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരുടെ ഈ അഹങ്കാരം നിറഞ്ഞ പ്രവര്‍ത്തി കാരണം പലതവണ വാഹനങ്ങള്‍ റോഡിൽ നിന്നും വശങ്ങളിലേക്ക് ഇറക്കേണ്ട അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പലരും പരാതിപ്പെടുന്നു. ഇത് ചോദ്യം ചെയ്‌താല്‍ പിന്നെ സര്‍ക്കാര്‍ ജീവനക്കാരന്‍റെ ജോലി തടസ്സപ്പെടുത്തി എന്നും പറഞ്ഞുകൊണ്ട് കെഎസ്ആര്‍ടിസി വക ഭീഷണികള്‍ വേറെയും.

റോഡ് അവനവനു തന്നിരിക്കുന്ന വശത്തുകൂടി ആവശ്യത്തിന് വേഗത്തിൽ പോകുക എന്ന സാമാന്യ മര്യാദ കെഎസ്ആര്‍ടിസി ബസ്സുകാര്‍ മിക്കവരും തന്നെ പാലിക്കുന്നില്ലത്രേ. കുറഞ്ഞ പക്ഷം എതിർദിശയിൽ വരുന്ന വാഹനത്തെ കടന്നു പോവാൻ അനുവദിക്കണ്ടേ…? ടൂവീലര്‍ യാത്രികര്‍ക്ക് പോവാൻ അതിനുമാത്രം സ്ഥലം വേണ്ടല്ലോ എന്നോർത്ത് കയറി ചെല്ലുന്ന ഡ്രൈവര്‍മാരുടെ നിലപാടുകൾ ആണ് പലപ്പോഴും ഇതുപോലുള്ള പാവങ്ങളുടെ മരണത്തിനു കാരണമാകുന്നത്.

“കെഎസ്ആര്‍ടിസി ബസ്സുകള്‍ Wrong side കയറി വരുന്നത് സ്ഥിരം പരിപാടിയാണ്.എനിക്കും അനുഭവമുണ്ട്. പതിനൊന്നാം മൈലില്‍ വെച്ച് കാർ റോഡിൽ നിന്ന് വെട്ടിച്ചു കുറ്റിക്കാട്ടിലേക്ക് കയറ്റിയത് കാരണം ഇപ്പോഴും ഞാൻ ജീവനോടെ ഇരിക്കുന്നു.അന്ന് ഒരു സൂപ്പര്‍ എക്സ്പ്രസ്സ് ആയിരുന്നു wrong side വന്നത്. എതിരെ വാഹനം കണ്ടാലും പൂർണമായും wrong side എടുത്തുകൊണ്ടാണ് സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ്സ് പോലുള്ള ബസുകൾ വരുന്നത്.” അതുവഴി സ്ഥിരമായി യാത്ര ചെയ്യുന്ന മനു എന്ന യുവാവിന്‍റെ വാക്കുകളാണിവ.

ഇതൊക്കെ എത്ര തവണ അപകടം സംഭവിച്ചിട്ടും ഒരു മാറ്റവും ഇല്ലാതെ ഇന്നും തുടരുകയാണ്. ഇതുവഴി യാത്ര ചെയ്യുന്ന ബൈക്ക്, കാര്‍ യാത്രികര്‍ ശ്രദ്ധിക്കുവാന്‍ – അപകടങ്ങള്‍ ഉണ്ടായാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും മാത്രമായിരിക്കും നഷ്ടം. അപകടം ഉണ്ടാക്കിയവര്‍ പൊടിയും തട്ടി വീണ്ടും ഈ ഉരുട്ടലും മരണപ്പാച്ചിലും തുടരുകയും ചെയ്യും. അതുകൊണ്ട് നിങ്ങളുടെ ജീവനുകള്‍ സുരക്ഷിതമാക്കാന്‍ ശ്രദ്ധിക്കുക. കെഎസ്ആര്‍ടിസി ജീവനക്കാരോടും ഒരു വാക്ക് – നാളെ നിങ്ങളും ഇതുപോലെ ടൂവീലറും കാറും ഒക്കെയായി റോഡില്‍ ഇറങ്ങേണ്ടി വരും എന്ന ചിന്തയും നിങ്ങളുടെ മനസ്സില്‍ ഉണ്ടായിരിക്കട്ടെ.

ചിത്രം – അനന്തു പുരുഷോത്തമന്‍.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply