അവധിക്കാല സ്പെഷ്യല്‍ ട്രെയിനുകളും റൂട്ടും സമയവിവരങ്ങളും…

അവധിക്കാല യാത്രയ്ക്ക് റെയിൽവേ സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ചു. കൂടാതെ ഈ ട്രെയിനുകളിലെ യാത്രയ്ക്ക് പ്രത്യേക നിരക്കും റെയില്‍വേ പ്രഖ്യാപിച്ചു. കേരളത്തിൽനിന്നു ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, വേളാങ്കണ്ണി, രാമേശ്വരം എന്നിവിടങ്ങളിലേക്ക് ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലാണ് സർവീസുകൾ. എല്ലാ ട്രെയിനുകളും 13 സർവീസുകൾ വീതം നടത്തും. കൂടാതെ ഇവയില്‍ ചിലത് സുവിധ ആയിട്ടായിരിക്കും ഓടുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പുറപ്പെടുന്ന സ്റ്റേഷൻ, എത്തിച്ചേരുന്ന സ്റ്റേഷൻ, ട്രെയിൻ, നമ്പർ, പുറപ്പെടുന്ന ദിവസം, സമയം എന്നീ ക്രമത്തിൽ

ചെന്നൈ–എറണാകുളം സുവിധ (82631), വെള്ളി, രാത്രി 8ന്.
എറണാകുളം–ചെന്നൈ സുവിധ (82632), ഞായർ, രാത്രി 7ന്.
എറണാകുളം–ചെന്നൈ (06041, പ്രത്യേക നിരക്ക്) തിങ്കൾ, വൈകീട്ട് 6.20.
എറണാകുളം–ചെന്നൈ (06042, പ്രത്യേക നിരക്ക്), വ്യാഴം, രാത്രി 7.30.
ചെന്നൈ–കൊല്ലം (06047, പ്രത്യേക നിരക്ക്), വ്യാഴം, വൈകിട്ട് 6.20.
ചെന്നൈ–കൊല്ലം സുവിധ (82633), ജൂൺ 14 വ്യാഴം മാത്രം, വൈകിട്ട് 6.20.
കൊല്ലം–ചെന്നൈ (06048, പ്രത്യേക നിരക്ക്), വെള്ളി, ഉച്ചയ്ക്ക് 1.30.
ചെന്നൈ എഗ്‌മോർ–എറണാകുളം (06033), ശനി, രാത്രി 11.30.
എറണാകുളം–ചെന്നൈ എഗ്‌മോർ (06034), ചൊവ്വ, വൈകിട്ട് 5.00.
എറണാകുളം–ചെന്നൈ എഗ്‍മോർ സുവിധ (82638), മേയ് ഒന്ന് ചൊവ്വ, വൈകിട്ട് 5.00.
എറണാകുളം–രാമേശ്വരം (06035), ചൊവ്വ, രാത്രി 11.00.
രാമേശ്വരം–എറണാകുളം (06036), ബുധൻ, രാത്രി 11.10.
എറണാകുളം–വേളാങ്കണ്ണി (06016), വെള്ളി, രാത്രി 7.00.
വേളാങ്കണ്ണി–എറണാകുളം (06015), ഞായർ, രാത്രി 7.30.
തിരുവനന്തപുരം–കാരയ്ക്കൽ (06046), ബുധൻ, വൈകിട്ട് 3.25.
കാരയ്ക്കൽ–തിരുവനന്തപുരം (06045), വ്യാഴം, രാത്രി 10.45.
കൊച്ചുവേളി–മുംബൈ (01080), ബുധൻ, ഉച്ചയ്ക്ക് 12.45.
മുംബൈ–കൊച്ചുവേളി (01079), ചൊവ്വ, പുലർച്ചെ 12.20.
കൊച്ചുവേളി–ഹൈദരാബാദ് (07116), തിങ്കൾ, രാവിലെ 7.45.
ഹൈദരാബാദ്-കൊച്ചുവേളി (07115), ശനി, രാത്രി 9.00.
എറണാകുളം–ഹൈദരാബാദ് (07118), വ്യാഴം, രാത്രി 9.45
ഹൈദരാബാദ്–എറണാകുളം (07117), ബുധൻ, ഉച്ചയ്ക്ക് 12.50
എറണാകുളം–യശ്വന്ത്പുര (06548), ബുധൻ, ഉച്ചയ്ക്ക് 2.45.
യശ്വന്ത്പുര–എറണാകുളം (06547), ചൊവ്വ, രാത്രി 10.45.
എറണാകുളം–സേലം (06011), ഞായർ, രാത്രി 10.45.
സേലം–എറണാകുളം (06012), തിങ്കൾ, രാത്രി 10.30.
ചെന്നൈ സെൻട്രൽ–മംഗളൂരു (06055) ചൊവ്വ വൈകീട്ട് 06.20.
മംഗളൂരു–ചെന്നൈ സെൻട്രൽ (06056) ബുധൻ വൈകീട്ട് 04.30.
കോയമ്പത്തൂർ–ജബൽപുർ (02197) തിങ്കൾ വൈകീട്ട് 07.00.
ജബൽപുർ–കോയമ്പത്തൂർ (02198) ശനി രാവിലെ 11.00.

 

സ്പെഷൽ ട്രെയിനുകളുടെ വിവരങ്ങൾ ആദ്യമായി ക്യുആർ കോഡ് വഴി. ദക്ഷിണ റെയിൽവേ കൊമേഴ്സ്യൽ വിഭാഗമാണു വേനൽക്കാല സ്പെഷൽ ട്രെയിനുകളുടെ വിവരം ക്യുആർ കോഡ് വഴി ലഭ്യമാക്കിയിരിക്കുന്നത്. സ്മാർട് ഫോണുകൾ ഉപയോഗിച്ചു ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഏപ്രിൽ, ജൂൺ മാസങ്ങളിലെ സ്പെഷൽ ട്രെയിനുകളുടെ വിശദമായ സമയക്രമവും അനുബന്ധ വിവരങ്ങളും ഡൗൺലോഡ് ചെയ്യാം. കേരളത്തിൽനിന്നു രാമേശ്വരം, ഹൈദരാബാദ്,വേളാങ്കണ്ണി, മുംൈബ, യശ്വന്ത്പുര, െചന്നൈ, മംഗളൂരു എന്നിവിടങ്ങളിലേക്കാണു സ്പെഷൽ ട്രെയിനുകൾ ഉളളത്.

കടപ്പാട് – tourismnewslive.com, Manorama Online

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply