എന്തുകൊണ്ട് ഞാൻ KSRTC യെ പ്രണയിക്കുന്നു?… ഇടുക്കി താലൂക്ക് ഡെപ്യൂട്ടി തഹസീൽദാർ ജോസ് കെ. ജോസിന്റെ വൈറലാവുന്ന FB പോസ്റ്റ്.
“ഞാന്‍ KSRTC എന്ന വലിയ പ്രസ്ഥാനത്തെ അതിന്റെ എല്ലാ കുറവുകളോടും കൂടി സ്നേഹിക്കുന്നു. എനിക്ക് അവാര്‍ഡോ സ്വീകരണമോ വേണ്ട. ഈ പ്രസ്ഥാനം ലാഭം ഉണ്ടാക്കണം എന്നും ഞാന്‍ പറയില്ല. ലാഭം ഇല്ലെന്കിലും സര്‍വീസ് അല്പം മോശം ആണെന്കിലും KSRTC യെ ഞാന്‍ സ്നേഹിക്കുന്നു. അതിന് കാരണം കുറേ വലുതാണ്. കഴിഞ്ഞകുറേ ദിവസമായി KSRTC ജീവനക്കാരെ അധിക്ഷേപിക്കുന്ന ധാരാളം FB പോസ്റ്റുകള്‍ കാണുന്നു. ഇതിനെ അനുകൂലിച്ച് രോഷത്തോടെ പലരും ഇടുന്ന കമന്റുകളും കാണുന്നു. ജനങ്ങള്‍ അവരുടെ ചില അനുഭവങ്ങള്‍ മാത്രം വച്ചു രോഷം കൊള്ളുന്നു. അവരെ കുറ്റം പറയാനാവില്ല. കുറേ മുന്‍പ് വരെ ഇത് കുറെ ശരിയുമായിരുന്നു.
ഇങ്ങനെ വിതൃസ്ത അഭിപ്റായം പറയുന്ന താനാരാണെന്ന് ചിലര്‍ ചോദിക്കും .അതും കൂടി പറയാം . ഞാന്‍ 1977 മുതല്‍ മൂവാറ്റുപുഴ ഡിപ്പോയിലെ (അന്ന് തൊടുപുഴ station ഇല്ല) തൊടുപുഴ_ ആനക്കയം ബസില്‍ വിദൃാര്ത്ഥിയായി യാത്റ ചെയ്തു തുടങ്ങിയ , ഇപ്പോഴും കഴിവതും KSRTC യില്‍ യാത്റ ചെയ്യുന്ന 51 വയസ്സ് പ്റായമുള്ള ആളാണ് .
KSRTC യുടെ T series R series ബസുകള്‍ ആയിരുന്നു അന്ന് ഞങ്ങള്‍ക്ക് ordinary ആയി നല്‍കിയിരുന്നത്. A series N series bus കള്‍ അന്ന് FP ആണ്. പുതിയവ Exp ആണ്. അന്ന് പലദിവസവും bus brakedown ആയി ക്ളാസ്സ് നഷ്ടപ്പെടുകയും കിലോമീറ്ററുകള്‍ നടക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. പല ദിവസവും മഴയത്ത് ബസ് ചോര്‍ന്നൊലിച്ച് വെള്ള യൂണിഫോം മുഴുവന്‍ അഴുക്കായിട്ടുണ്ട്. (ആ വഴിക്ക് ഈ ഒരു ബസ് മാത്റം ) അന്ന് ഈ സ്ഥാപനത്തെ ഒരുപാട് ശപിച്ചിട്ടുണ്ട്.
പക്ഷേ ഇന്ന് ഈ 51_)ം വയസ്സില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനായി ഇരിക്കുംപോള്, ഈ കേരളത്തിലെ ഒരുപാട് സര്‍ക്കാര്‍ വകുപ്പുകളെയും അതിന്റെ ഉള്ളിലെ കുത്തഴിഞ്ഞ കാരൃങ്ങളും അറിഞ്ഞപ്പോള്‍ ഞാന്‍ പറയുന്നു. KSRTC യ്ക്ക് ഒരുപാട് കുറവുകള്‍ ഉണ്ട്. എന്കിലും ഈ സ്ഥാപനത്തെയും അതിലെ നിറം മങ്ങിയ ബസുകളേയും ഡ്റൈവര്മാരേയും കണ്ടക്ടര്‍ മാരേയും ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു. ഇപ്പോഴും KSRTC bus കള്‍ brake down ആകുന്നുണ്ട്. ഇപ്പോഴും സമയം തെറ്റി ഓടുന്നുണ്ട്. ഇപ്പോഴും ഇതുമൂലം കുഴപ്പങ്ങളും ഉണ്ട്. എന്കിലും ഞാന്‍ KSRTC യെ ഒരു സര്‍ക്കാര്‍ സ്ഥാപനം എന്ന നിലയില്‍ ഒരുപാട് സ്നേഹിക്കുന്നു. അവരുടെ സേവനത്തെ കേരളത്തിലെ മറ്റു സര്‍ക്കാര്‍ department കളുടെ സേവനത്തെക്കാള്‍ വളരെ കാരൃക്ഷമം എന്ന് വിലയിരുത്തുന്നു.
എനിക്ക് വട്ടാണോ എന്നാവും നിങ്ങള്‍ ചിന്തിക്കുന്നത്. അത് ഇത് മുഴുവന്‍ വായിച്ചിട്ട് തീരുമാനിക്കൂ. എനിക്ക് KSRTC യുമായി യാതൊരു സാംപത്തിക ബന്ധവുമില്ല .പിന്നെ എന്താ കാരൃം എന്നല്ലേ. അതിന് KSRTC യെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായി ഒന്നു താരതമൃപ്പെടുത്തൂ. സ്വകാരൃ മേഖലയുമായിട്ടല്ല.
ഉദാഹരണം . 1.നിങ്ങള്‍ നെഞ്ചു വേദന എടുത്ത് പുളയുന്ന നിങ്ങളുടെ പിതാവിനേയും കൊണ്ട് സര്‍ക്കാര്‍ medical college ലേക്ക് ചെല്ലുന്നു. അവിടെ Cardiologist ഉണ്ടോ? ഉറപ്പില്ല. ഉണ്ടെന്കില് വന്നു നോക്കുമോ? ഉറപ്പില്ല.നോക്കിയാല്‍ test ന് യന്ത്റങ്ങള്‍ ഉണ്ടോ ? ഉറപ്പില്ല . എല്ലാം ശരിയാണെന്കിലും അച്ഛന് രക്ഷപെടുമോ ? ഉറപ്പില്ല . അച്ഛന് മരിച്ചു എന്നിരിക്കട്ടെ . ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ശംപളം നല്കില്ലേ. പെന്ഷന് നല്കില്ലേ.. രോഗികള്‍ ആരും വന്നില്ലെന്കിലും മരുന്ന് ഇല്ലെന്കിലും ജീവനക്കാര്‍ക്ക് ശംപളം നല്കില്ലേ. ആരോഗൃ മേഖല ലാഭത്തിലാണോ എന്ന് നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ..

2.നിങ്ങള്‍ നിങ്ങളുടെ അച്ഛന്റെ ചികില്‍സയ്ക്കായി പണം തികയാതെ ലോണ്‍ എടുക്കുന്നതിന് ഭൂമിയുടെ ചില രേഖകള്‍ക്കായി രജിസ്റ്റ്റേഷന് ഓഫീസിലും വില്ലേജിലും ആയി ഓടുന്നു. നിങ്ങള്‍ ചെല്ലുംപോഴെ നിങ്ങള്‍ക്ക് സേവനം കിട്ടുന്നുണ്ടോ? വേണ്ട സര്‍ക്കാര്‍ നിശ്ചയിച്ച സമയത്ത് നല്‍കിയോ? ഇല്ലെന്കിലും അവര്‍ക്ക് ശംപളം ലഭിക്കുന്നില്ലേ… ആ വകുപ്പുകള്‍ ലാഭത്തിലാണോ എന്ന് ചോദിച്ചിട്ടുണ്ടോ?
3.നിങ്ങള്‍ അയല്‍ക്കാരുമായി അതിര്‍ത്തി തര്‍ക്കം വന്ന് കോടതിയെ സമീപിച്ചു എന്ന് കരുതുക . നിങ്ങളുടെ ഭാഗത്ത് തെറ്റൊന്നുമില്ല. പക്ഷേ അനുകൂലമായ വിധി വരാന്‍ വര്‍ഷങ്ങള്‍.. ഈ കോടതികള്‍ ലാഭത്തിലാണോ ? ചോദിക്കണ്ടേ?
4.നമ്മുടെ സെക്റട്ടറിയേറ്റില് ഒരു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ ഒരു കാരൃം നടക്കുമോ? അത് ലാഭത്തിലാണോ ? ചോദിച്ചിട്ടുണ്ടോ? ദിവസം ഒരു പേപ്പറോ ഒരു ഫയലോ പോലും നോക്കാത്തവര്‍ക്കും ദിവസവും 1000 മുതല്‍ 6000 വരെ അവിടെ ശംപളം ഉണ്ട്. ഉയര്‍ന്ന ജീവിത സാഹചരൃങ്ങളും വാഹനങ്ങളും ഉണ്ട്. എന്നിട്ടും സമയത്ത് കാരൃം നടക്കുന്നില്ലെന്കില് എന്താ കുഴപ്പം .ചോദിക്കണ്ടേ…. ഇതുപോലെ എത്ര വകുപ്പുകള്‍.. എല്ലാ സൗകരൃങ്ങളും ഉണ്ടായിട്ടും സമയത്ത് ഒരു സേവനവും നല്‍കാത്തവ ഉണ്ടെന്നറിയാമോ… അവര്‍ക്കും ശംപളവും പെന്‍ഷനും ഉണ്ട്. ലാഭത്തിലാണോ എന്ന് ആരും ചോദിക്കുന്നില്ല.
5.നമ്മുടെ സര്‍ക്കാര്‍ സ്കൂളുകള്‍ . കുട്ടികള്‍ പഠിച്ചാലോ ജയിച്ചാലോ ഇല്ലെന്കിലോ.. ജീവനക്കാര്‍ക്ക് അവരുടെ ആനുകൂലൃങ്ങള്‍ കിട്ടും. ലാഭത്തിലാണോ ചോദിക്കണ്ടേ..
6.എപ്പോഴും വൈദൃുതി മുടക്കുന്ന kseb ലാഭത്തിലാണോ ചോദിക്കണ്ടേ.? അതിലേ ജീവനക്കാര്‍ പറ്റുന്ന ശംപളം എത്റ ഭീമമാണെന്ന് അറിയണ്ടേ?.

ഇനി നമ്മുടെ KSRTC യുടെ കാരൃം. നിങ്ങള്‍ തിരുവന്തപുരത്തു നിന്നും കുടുംബ സമേതം രാത്റി 11.30 ന് പോരുന്ന കട്ടപ്പന Super Fastല്‍ കയറുന്നു. മോള്‍ക്ക് കട്ടപ്പനയില്‍ psc ഓഫീസില്‍ ഒരു interview രാവിലെ 10ന് ഉണ്ട്. ബസ് എപ്പോള്‍ അവിടെ എത്തും എന്ന് നിങ്ങള്‍ അന്വേഷിക്കുന്നു. രാവിലെ 7.55 to 8.15 എന്ന് മറുപടി . നിങ്ങള്‍ happy. ബസ് 99.9% വും 11.30ന് പുറപ്പെടും . നിങ്ങള്‍ അവരെ അഭിനന്ദിക്കില്ല. വഴിയില്‍ ബസ് കുഴിയില്‍ വീണ് തല സൈഡില്‍ ഇടിച്ചപ്പം നിങ്ങള്‍ driver നെ ശപിക്കും . Pwd ഉദൃോഗസ്ഥരെ ശപിക്കില്ല. പാലം പൊളിഞ്ഞ് വഴി ചുറ്റി താമസിച്ച് ഒാടുംപം നിങ്ങള്‍ pwd യെ ഓര്‍ക്കില്ല. Driver ടെ പിതാവിനെ ചീത്ത പറയും.
ഉല്‍സവത്തിന്റെ/ തിരുനാളിന്റെ/ നബിദിനത്തിന്റെ എഴുന്നള്ളത്തില്‍ blockല്‍ കിടന്ന് വിയര്ക്കുംപം നിങ്ങള്‍ ദൈവത്തെ ശപിക്കില്ല. വഴി തുറന്നു വിടാത്ത ആഭൃന്തര വകുപ്പിലെ പോലീസിനെ ശപിക്കില്ല . വണ്ടി താമസിക്കുന്നതിന് Ksrtc യെ പ്റാകും. നഷ്ടപ്പെട്ട സമയം ലാഭിക്കാന്‍ സ്പീഡ് കൂട്ടുംപോഴും നിങ്ങള്‍ ചൂടാവും.
വണ്ടി കോട്ടയവും തൊടുപുഴയും മൂലമറ്റവും കഴിഞ്ഞു. നിങ്ങളും ബസ് ജീവനക്കാരും ഏതാനും ആളുകളും മാത്റം . ആള് കുറവായതുകൊണ്ട് വണ്ടി പോകുന്നില്ല എന്ന് പറയുന്നുണ്ടോ . ഇല്ല. ആനക്കാട്ടിലൂടെ, കുളമാവിലെ കട്ടി മഞ്ഞിലൂടെ, ചെറുതോണി വഴി 8മണിക്ക് നിങ്ങള്‍ കട്ടപ്പന യില്‍ എത്തി. കണ്ണു ചിമ്മാതെ വണ്ടി ഓടിച്ച് പരുക്കില്ലാതെ നിങ്ങളെ എത്തിച്ച ഡ്റൈവറോട് ഒരു thanks പറയില്ലലോ. വേണ്ട അവര്‍ അതിനായി കാത്തു നില്‍ക്കില്ല.
ആള് കുറവാരുന്നു ചായകുടിക്കാന്‍ എന്തെന്കിലും എന്ന് കണ്ടക്ടര്‍ ചോദിച്ചോ… ഇല്ല. കേരളത്തിലെ വേറെ ഏത് വകുപ്പിന് പറ്റും 99.9% ഉം അവരുടെ സേവനം കൃതൃമായി നല്‍കാമെന്ന്. അതും വെറും പൊതു ജനത്തിന്. ഇത്റ കാരൃക്ഷമത ഉള്ള മറ്റൊരു സര്‍ക്കാര്‍ സ്ഥാപനം (സ്വകാരൃം അല്ല) വേറെ ഏത്? അതും കൈക്കൂലി ഇല്ലാതെ. ശുപാര്‍ശ ഇല്ലാതെ. ആരോഗൃം ,ആഭൃന്തരം, പന്ചായത്ത് , റവനൃൂ, രജിസ്റ്ററേഷന്, സപ്ളൈ, വൈദൃുതി…. Motor vehicle.. ആരെന്കിലും ഉണ്ടോ?

KSRTC ജീവനക്കാര്‍ എല്ലാവരും വിശുദ്ധരാണെന്ന് ഞാന്‍ പറയുന്നില്ല. ആളുണ്ടെന്കിലും ഇല്ലെന്കിലും മഴയത്തും വെയിലത്തും രാത്റിയും വെളുപ്പാന്‍കാലത്തും ഹൈറേന്ചിലും ലോ റേന്ചിലും തിരു വിതാംകൂറിലും മലബാറിലും മനുഷൃ ജീവനുമായി കണ്ണ് ചിമ്മാതെ ഓടുന്ന ഈ KSRTC ജീവനക്കാരെ ഒരു മനുഷൃനെന്ന നിലയില്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ബഹുമാനിക്കുന്നു. KSRTC യുടെ അപകട നിരക്ക് വളരെ താഴെയാണ്. ഇതിന്റെ അഡ്മിനിസ്റ്ററേഷന് ചിലവ് വളരെ കൂടുതലാണ്. എന്നുവച്ച് കുറ്റം മുഴുവന്‍ ഏല്ക്കാന് ജനങ്ങളുടെ മുന്പില് Driver ഉം Conductor ഉം മാത്രം.
ഇവിടത്തെ മറ്റുവകുപ്പിലെ ഉന്നത ഉദൃോഗസ്ഥരുടെ Innova യ്ക്ക് diesel അടിക്കും മുന്‍പ് ജനങ്ങളുടെ ഈ വണ്ടിക്ക് സര്‍ക്കാര്‍ ഡീസല്‍ അടിക്കണം എന്നാണീ ‘വട്ടന്റെ ‘ അഭിപ്രായം . എന്നു വച്ചാല്‍ KSRTC യില്‍ ചാര്‍ജ് അല്പം കുറച്ചാണെന്കിലും service sectorലേയ്ക്ക് മാറ്റി മറ്റു വകുപ്പുകള്‍ പോലെ ആക്കണം . കാരണം ഇതില്‍ യാത്റ ചെയ്യുന്നത് ഇവിടത്തെ നികുതി ദായകരായ സാധാരണ ജനം ആണ് . അവര്‍ക്ക് ചിലവുകുറഞ്ഞ് യാത്റ സൗകരൃം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. KSRTC ലാഭത്തിലാണോ എന്ന് ദയവായി ചോദിക്കരുതേ…”
കടപ്പാട് – http://idukkibulletin.com., കവർചിത്രം – ഗോകുൽ പ്രമോദ്.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog