ആധാറില്ലാതെ ഇനി നിങ്ങള്‍ക്ക് ലഭിക്കാത്ത 10 കാര്യങ്ങള്‍…

പടിപടിയായി രാജ്യത്തെ ഏതാണ്ടെല്ലാ സേവനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടിരിക്കുകയാണ്. ഓഹരി വിപണികളിലും മ്യൂചല്‍ ഫണ്ട് ഇടപാടുകളിലും ഉടന്‍ ആധാര്‍ നിര്‍ബന്ധമാക്കുമെന്നാണ് ലഭ്യമാകുന്ന സൂചന. കള്ളപ്പണം തടയുന്നത് പോലുള്ള നിരവധി ലക്ഷ്യങ്ങളാണ് സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് കാരണമായി പറയുന്നത്.

ആധാര്‍ വിവരങ്ങള്‍ നല്‍കാതെ നിങ്ങള്‍ക്ക് ഇനി അസാധ്യമായി മാറുന്ന 10 കാര്യങ്ങള്‍

1. ബാങ്ക് അക്കൗണ്ട്
നിലവില്‍ പുതിയ അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് എല്ലാ ബാങ്കുകളിലും നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കേണ്ടി വരും. നേരത്തെ ഉള്ള അക്കൗണ്ട് ഉടമകള്‍ തങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ഉടന്‍ ബാങ്കുകളില്‍ നല്‍കുകയും വേണം. 50,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പണമിടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധവുമാണ്.

2. ആദായ നികുതി റിട്ടേണ്‍
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഈ വര്‍ഷം മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. കേരള ഹൈക്കോടതി അവസാന നിമിഷം ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ ആധാറില്ലാതെ ആദായ നികുതി റിട്ടേണുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാകുമെന്ന് തന്നെയാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന.

3. പാന്‍ കാര്‍ഡ്
പുതിയ പാന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ ഇപ്പോള്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. ഇപ്പോള്‍ പാന്‍ കാര്‍ഡുള്ളവര്‍ അവ ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.

4. ഇ.പി.എഫ്
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ അംഗങ്ങളായിട്ടുള്ളവര്‍ ആധാര്‍ നമ്പറുമായി തങ്ങളുടെ അക്കൗണ്ട് ബന്ധിപ്പിക്കണം. ഇ.പി.എഫ് അക്കൗണ്ടുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ആധാര്‍ ബന്ധിപ്പിക്കാവുന്നതാണ്.

5. മൊബൈല്‍ കണക്ഷന്‍
പുതിയ മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പാണ് തിരിച്ചറിയല്‍ രേഖയായി ആവശ്യപ്പെടുന്നത്. ആധാര്‍ നമ്പര്‍ നല്‍കി, വിരലടയാളം പതിപ്പിച്ച് പുതിയ മൊബൈല്‍ കണക്ഷനുകള്‍ ഉടന്‍ തന്നെ ആക്ടിവേറ്റ് ചെയ്ത് നല്‍കുന്ന സംവിധാനവും മൊബൈല്‍ കമ്പനികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.

6. സ്കോളര്‍ഷിപ്പുകള്‍
കേന്ദ്ര സര്‍ക്കാറിന്റെ വിവിധ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമാണ്. കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ സഹായത്തിനെല്ലാം ആധാര്‍ വേണം.

7. പാസ്‍പോര്‍ട്ട്
വിദേശകാര്യ മന്ത്രാലയത്തിന്റെ പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം, ആധാറിനെ പാസ്പോര്‍ട്ട് ലഭിക്കാന്‍ നിര്‍ബന്ധമായ രേഖയാക്കി നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആധാറില്ലാത്തവര്‍ക്ക് ഇനി പാസ്പോര്‍ട്ട് ലഭിക്കില്ല.

8. റെയില്‍വെ ടിക്കറ്റ് ഇളവ്
റെയില്‍വെയില്‍ വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കി വരുന്ന യാത്രാ സൗജന്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ദുരുപയോഗം തടയാനെന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്.

9. സ്കൂളുകളിലെ ഉച്ചഭക്ഷണം
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ഉച്ച ഭക്ഷണം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണിപ്പോള്‍.

10. റേഷന്‍
രാജ്യത്തെ പൊതുവിതരണ സമ്പ്രദായത്തെ ആധാറുമായ ബന്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിലെ അംഗങ്ങളുടെ ആധാര്‍ നമ്പറുകള്‍ ബന്ധിപ്പിക്കപ്പെട്ട റേഷന്‍ കാര്‍ഡുകള്‍ ഇനി സബ്സിഡികള്‍ക്ക് നിര്‍ബന്ധമാകും. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ ഇപ്പോള്‍ നിര്‍ബന്ധമാണ്.

Source – http://www.asianetnews.tv/money/10-vital-things-you-cannot-do-without-aadhaar?utm_source=Colombia&utm_medium=OrganicNative&utm_campaign=CTN

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply