കൊടുങ്ങല്ലൂർ – കൊല്ലൂർ ഡീലക്സ് ബസ് അപകടത്തിനു കാരണം ഇതായിരുന്നോ?

ടോമിൻ തച്ചങ്കരി എംഡിയായി വന്നതോടെ കെഎസ്ആർടിസിയുടെ നല്ലകാലവും തുടങ്ങിയതാണ്. ഇതിനായി ജീവനക്കാരും ഒരേപോലെ പരിശ്രമിക്കണമെന്ന് എംഡി അഭ്യർത്ഥിച്ചതുമാണ്. എന്നാൽ ഈയിടെ നടന്ന കൊടുങ്ങല്ലൂർ -കൊല്ലൂർ ഡീലക്സ് അപകടത്തിൽപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ പ്രസ്തുത ബസ്സിന്റെ ഡ്രൈവർ കം കണ്ടക്ടർ ആന്റണി സെബാസ്ററ്യൻ വെളിപ്പെടുത്തുന്ന ചില കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. ജീവനക്കാരുടെ (ഡ്രൈവറും കണ്ടക്ടറും ഒഴിച്ച്) അനാസ്ഥയാണ് ഈ അപകടത്തിനു വഴിവെച്ചതെന്നാണ് ആന്റണിയുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത്. അദ്ദേഹത്തിൻ്റെ പോസ്റ്റ് ഒന്ന് വായിക്കാം…

“ഞാൻ ആൻറണി കൊടുങ്ങല്ലൂർ ഡിപ്പോയിൽ നിന്ന് സർവ്വീസ് നടത്തുന്ന കൊല്ലൂർ SDLX ന്റെ ഡ്രൈവർ കം കണ്ടക്ടർ. കഴിഞ്ഞ ദിവസം പരിയാരത്ത് വെച്ച് ATC 154 കൊല്ലൂർ പോകുന്ന വഴി മരത്തിൽ ഇടിച്ചു. (ഞാൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല). ഇനി കാര്യത്തിലേക്ക് കടക്കാം. ഈ ബസ്സ് ബ്രേക്ക് തകരാർ നിരന്തരം ലോഗ് ഷിറ്റിൽ എഴുതുന്ന കാരണവും ഞാൻ പരാതി കൊടുത്ത കാരണത്താലും ആലങ്ങാട് കോട്ടപ്പുറത്തുള്ള പോപ്പുലറിൽ ഞാൻ ശരിയാക്കാൻ കൊണ്ടുപോയി അവിടെ ബസ്സ് ഇട്ട് ഞാൻ തിരിച്ചു പോന്നു.രണ്ട് ദിവസം കഴിഞ്ഞ് ബസ്സ് എടുക്കാൻ ഞാൻ പോയി. ബസ്സ് എടുക്കാൻ നേരം ബസ്സിന്റെ പണി ഒന്നും ചെയ്തില്ല എന്നു പറഞ്ഞു. കാര്യം അന്വേഷിച്ചു മറുപടി കിട്ടി ബോധിച്ചു.

A B S ഉള്ള ബസ്സാണിത് ഇതിന്റെ പുറകിൽ ഓട്ടോമാറ്റിക്ക് സ്ലാക്കിറന് പകരം മാനുവൽ സ്ലാക്കാർ, ഇത് ഓട്ടോമാറ്റിക്ക് സ്ലാക്കർ വെച്ച് വന്നാൽ ഞങ്ങൾ ശരിയാക്കാം.പിന്നെ 4 ഡ്രം തിർന്നിരിക്കുകയാണ് എന്നും. പിന്നെയും ഞാൻ ഇതിന്റെ പുറകെ നടന്നു. അപ്പോൾ എന്നെ കാറ്റഗറി വാദി എന്നും പറഞ്ഞ് മെക്കാനിക്കുകൾ സുഖം കണ്ടു.ഇവരുടെ കൂട്ട് പിടിച്ച് കൊടുങ്ങല്ലൂർ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നു വരെ എന്നെ പുറത്താക്കി. KSRTC എല്ലാ ഉന്നത ഉദ്ദ്യോഗസ്ഥർക്കും അറിയാം ഈ ബസ്സിന് ബ്രേക്ക് തകരാർ ആണെന്ന്. അവരും പരിഹാരം കണ്ടു. 1100 കിലോമീറ്റർ ഓടുന്ന SDLX ഒരു ഓട്ടോയേ പോലും ഓവർ ടേക്ക് ചെയ്യാൻ പറ്റാത്ത വിധം വലി കുറച്ചു.ശരി നല്ലത് തന്നെ എത്തുമ്പോൾ എത്തട്ടെ.

പക്ഷേ ഈ തീരുമാനം ബ്രേക്കിന്റെ കാര്യത്തിൽ എടുത്തില്ല.എല്ലാവരും കിടന്ന് സുഖമായി ഉറങ്ങുന്ന നേരം കുറെ ജിവനും കൊണ്ട് സർവിസ് നടത്തുന്ന കാര്യം എങ്കിലും ഓർക്കുന്നത് നല്ലതായിരുന്നു. ഡ്യൂട്ടിക്ക് വരുന്ന ജിവനക്കാർക്കും ഉണ്ട് ഒത്തിരി സ്വപ്നങ്ങൾ .നിങ്ങൾ അവഗണിച്ച് അവഗണിച്ച് ഇതിൽ ഇത്രയും കൊണ്ട് അവസാനിച്ചു.മെക്കാനിക്കുകൾ ഇതിൽ തെറ്റുകാരണങ്കിൽ അവർക്ക് കിട്ടാനുള്ളത് ദൈവം കൊടുക്കട്ടെ. ഉന്നതർക്ക് ഉള്ളതും ദൈവം കൊടുക്കട്ടെ. ജിവിതം വെച്ച് പന്താടുന്ന രിതി ഇനിയെങ്കിലും അവസാനിപ്പിക്കുക.

പിന്നെ KSRTC കൊടുങ്ങല്ലൂർ മെക്കാനിക്ക് ജിവനക്കാർ ഒന്ന് ഓർക്കുക .എന്നോട് ഉള്ള ദേഷ്യം SDLX നോട് അല്ല തിർക്കേണ്ടത്.പിന്നെ നല്ല രീതിയിൽ ഈ സർവിസ് നടത്തുന്നതിന് ഒരു രൂപ പോലും കൊടുങ്ങല്ലൂർ ഡിപ്പോയിലെ ഒരുത്തനും തന്നില്ല. ഞങ്ങൾ കുറച്ച് ആളുകൾ വിചാരിച്ചു നല്ല രീതിയിൽ തന്നെ സർവ്വിസ് നടത്തി.അറിയില്ല പണി എങ്കിൽ അറിയില്ല എന്ന് പറയണം .അതാണ് അന്തസ്സ്. നിങ്ങൾ പറ സമയവും റോഡും. ഇല്ലങ്കിൽ ഏത് പ്രൈവറ്റിനെ റണ്ണിങ്ങിൽ അടിക്കണം അതും ചെയ്യാം. അത് ചെയ്യാൻ പറ്റും എന്ന വിശ്വാസം അല്ലാതെ അറിയാത്ത പണിയുടെ പേരിൽ ശമ്പളം മേടിക്കാൻ നിങ്ങൾക്ക് നാണമില്ലേ. ദഹിക്കില്ല. ഈ പോസ്റ്റ് ഇട്ട കാരണം KSRTC സത് പേരിന് കളങ്കം സംഭവിച്ചു എന്ന് പറഞ്ഞു എന്നെ സസ്പെൻഡ് ചെയ്യാം.പക്ഷേ ഇത്രയും എഴുതിയില്ലെങ്കിൽ എന്റെ മനസ്സിന്റെ വിഷമം തിരില്ല. പിന്നെ ഈ പോസ്റ്റ് കൊണ്ട് ആർക്കെങ്കിലും വിഷമം ഉണ്ടങ്കിൽ അതാണ് എന്റെ വിജയം.”

ഈ വിവരം സത്യമാണെങ്കിൽ ഇതിനു പിന്നിൽ കുറ്റക്കാരായി നിൽക്കുന്ന കെഎസ്ആർടിസി ജീവനക്കാർ ശിക്ഷാനടപടികൾ നേരിടാൻ ബാധ്യസ്ഥരാണ്. ഈ കാര്യം കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ എല്ലാവരും ശ്രമിക്കുക. ഇനി ഇതുപോലൊരു അപകടം ഇല്ലാതിരിക്കട്ടെ.

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply