800 കോടിയുടെ നിധിയൊളിപ്പിച്ച ഒരു ദ്വീപ് !!

പുറംലോകത്തിന് വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം! എന്തായാലും ഒളിച്ചിരിക്കുന്ന 800 കോടി രൂപയുടെ നിധി കണ്ടെത്തിയിട്ടേ അടങ്ങൂ എന്ന വാശിയിലാണ് സേഷെല്‍സ് ദ്വീപിലെ ഒരുപറ്റം ആളുകള്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ദ്വീപസമൂഹത്തില്‍ പണ്ട് കടല്‍കൊള്ളക്കാര്‍ ഒളിപ്പിച്ചതാണത്രേ ഈ വന്‍നിക്ഷേപം. സേഷെല്‍സിലെ ഏറ്റവും വലിയ ദ്വീപായ മാഹി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

പതിറ്റാണ്ടുകള്‍ക്കു മുമ്ബേ തുടങ്ങിയതാണ് സേഷെല്‍സുകാരുടെ ഈ നിധിവേട്ട. കാടും കടലും അരിച്ചു പെറുക്കുന്നതിനിടെ രണ്ടു പേര്‍ മരിക്കുകപോലും ഉണ്ടായി. റെഗിനാള്‍ഡ് ഹെര്‍ബര്‍ട്ടിനെയാണ് ദ്വീപിലെ സുപ്രധാന നിധിവേട്ടക്കാരനായി അറിയപ്പെടുന്നത്. ‘നിധി മനുഷ്യന്‍’ എന്ന് അറിയപ്പെട്ട ഇദ്ദേഹം 27 കൊല്ലത്തോളം അന്വേഷണം തുടര്‍ന്നു. 1977-ലാണ് ഹെര്‍ബര്‍ട്ട് മരിക്കുന്നത്. എന്നാല്‍ നിധിക്കു വേണ്ടിയുള്ള അന്വേഷണം അദ്ദേഹത്തിന്റെ മകനിലൂടെ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഹെര്‍ബര്‍ട്ടിന്റെ മകന്റെ പേര് ജോണ്‍ എന്നാണ്.

കടല്‍ക്കൊള്ളക്കാരുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിധി എന്ന് വിശേഷിപ്പിക്കുന്ന, കുപ്രസിദ്ധ കൊള്ളക്കാരന്‍ ഒലിവര്‍ ലെവാഷറിന്റെ മോഷണമുതല്‍ ഈ ദ്വീപസമൂഹത്തില്‍ ഒളിപ്പിച്ചിരിക്കുന്നു എന്നാണ് കരുതുന്നത്. സ്വര്‍ണം, വെള്ളി, അമൂല്യരത്നങ്ങള്‍ എന്നിവ ഒഴുകുന്ന വസതിയില്‍ സൂക്ഷിച്ചിരുന്നതായി ചരിത്രകാരന്‍മാരെ പരാമര്‍ശിച്ച്‌ ജോണ്‍ ചൂണ്ടിക്കാട്ടുന്നു. ദ്വീപിലെത്തുന്ന സന്ദര്‍ശകര്‍ നിധിയുടെ വിശേഷങ്ങള്‍ അറിയാന്‍ ജോണിന്റെ അടുത്ത് എത്താറുണ്ട്.

കടപ്പാട് – മാതൃഭൂമി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply