തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പച്ചപ്പിൻെറ നനവില്‍, കോടമൂടിയ മലകളുടെ സൗന്ദര്യം ആസ്വദിച്ച്, പ്രകൃതിയില്‍ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥമാണ് കക്കാടംപൊയില്‍. സഞ്ചാരികളുടെ മനം കവരുകയാണ് കക്കാടംപൊയില്‍. കുത്തനെയുള്ള ചുരവും, കയറ്റവും പ്രകൃതി രമണീയ കാഴ്ചകളുമാണ് കക്കാടം പൊയിലിനെ മിനി ഗവിയെന്ന വിളിപ്പേരിന് അര്‍ഹമാക്കുന്നത്. മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ ചാലിയാര്‍ പഞ്ചായത്തിലും, കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലുമാണ് കക്കാടംപൊയില്‍ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഗവിയുടെ ചാരുതയാര്‍ന്ന ഭൂപ്രകൃതിയുടെ നയനാനന്ദകര കാഴ്ച അനുഭവിച്ച അനുഭൂതിയാണ് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്.

പച്ച പുതച്ച് നില്‍ക്കുന്ന മലകളും, കുന്നിന്‍ ചെരുവില്‍ നിന്ന് ഒഴുകുന്ന അരുവിയുമെല്ലാം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. തണുത്ത കാലാവസ്ഥയും കുന്നിന്‍ മുകളില്‍ കോടമൂടികിടക്കുന്നതുമെല്ലാമാണ് വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകാന്‍ പ്രധാന കാരണം. റോഡുകളിലെല്ലാം നിറഞ്ഞു നില്‍ക്കുന്ന മുളങ്കാടുകള്‍ ചുറ്റപ്പെട്ടത് കാണാന്‍ മനോഹരമാണ്. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 2200 മീറ്റര്‍ ഉയരത്തിലാണ് കക്കാടംപൊയില്‍ സ്ഥിതി ചെയ്യുന്നത്.
കോഴിപ്പാറ വെള്ളച്ചാട്ടവും, പഴശ്ശി ഗുഹയുമെല്ലാം കക്കാടംപൊയിലിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ആനകളുടെയും, കടുവകളുടെയും, അപൂര്‍വ ഇനം പക്ഷികള്‍, ഷഡ്പദങ്ങള്‍ എന്നിവയുടെയും ആവാസ ഭൂമിയാണ് കക്കാടംപൊയില്‍. കാടിന്റെ നിഗൂഢതകളറിയാന്‍ കക്കാടംപൊയിലില്‍ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രകൃതി പഠന ക്യാമ്പുകള്‍ സജീവമായി നടക്കുന്നുണ്ട്.നിലമ്പൂരില്‍ നിന്ന് 24 കിലോ മീറ്ററും, കോഴിക്കോട് നിന്ന് 50 കിലോ മീറ്ററുമാണ് കക്കാടംപൊയിലിലെത്താനുള്ള ദൂരം. നിലമ്പൂര്‍ അകമ്പാടം വഴിയാണ് കക്കാടംപൊയിലെത്താനുള്ള വഴി. കോഴിക്കോട് നിന്നാണെങ്കില്‍ തിരുവമ്പാടി കൂടരഞ്ഞി വഴിയും എത്താം. കെ എസ് ആര്‍ ടി സിയാണ് ഈ ഭാഗങ്ങളിലൂടെ ബസ് സര്‍വീസ് നടത്തുന്നത്. ഇത് രാവിലെ മുതല്‍ വൈകുന്നേരം വരെയുണ്ട്.

ഇവിടെ വസിക്കുന്ന ജനവിഭാഗങ്ങള്‍ കാര്‍ഷിക മേഖലയെയാണ് ആശ്രയിക്കുന്നത്. വാഴ, റബ്ബര്‍, ഏലം, ജാതിക്ക, കൊക്കോ, കുരുമുളക്, തെങ്ങ്, കവുങ്ങ് തുടങ്ങിയവയാണ് കക്കാടംപൊയിലിലെ കാര്‍ഷിക വിളകള്‍. ടൂറിസം ഭൂപടത്തില്‍ കക്കാടം പൊയില്‍ ഇടം നേടിയിട്ട് ഒരു വര്‍ഷമാകുന്നേയുള്ളൂ. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായിരുന്നു ഇവിടെ.
കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിർത്തിക്കടുത്ത്് മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന കോഴിപ്പാറ വെള്ളച്ചാട്ടമാണ് കക്കാടംപൊയിലിലെ മുഖ്യ ആകർഷണം. പാറയിടുക്കൾക്കിടയിലൂടെ നുരഞ്ഞൊഴുകുന്ന കുറുവൻപുഴയിലെ വെള്ളച്ചാട്ടത്തിൽ നിന്നും കാറ്റിനൊപ്പം വീശിയടിക്കുന്ന ജലകണങ്ങൾ ഏവരുടെയും മനസിനെ കുളിർപ്പിക്കും.
കോഴിപ്പാറ വെള്ളച്ചാട്ടം : കക്കാടം പൊയിലില്നിന്നും 3 K M മാറി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം കുറുവാൻപുഴയിലാണ് കേരള വനം വകുപ്പിൻറെ കീഴിലാണ് ഈ വെള്ളച്ചാട്ടം വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടർ ഇവിടെ പ്രവർത്തിക്കുന്നു 20 രൂപയാണ് ടിക്കറ്റ് ചാർജ് .ഗൈഡുകളുടെ സേവനം തിങ്കളൊഴികെ എല്ലാ ദിവസവുമുണ്ട് .നല്ല തണുത്ത വെള്ളമാണ് ഈ പുഴയിൽ .കുളിക്കാനും,നീന്താനും നല്ല സൗകര്യം ഇവിടെയുണ്ട്.
പഴശ്ശി ഗുഹ : കക്കാടം പൊയിലിൽ നിന്നും 4 കിലോമീറ്റർ മാറി നായാടം പൊയിലിന് അടുത്താണ് പഴശ്ശി ഗുഹ സ്ഥിതി ചെയ്യുന്നത് ,വയനാടിൽ നിന്നും നിലമ്പൂരിലേക്ക് പോവുമ്പോൾ ഒരു വിശ്രമ കേന്ദ്രം എന്ന നിലയിൽ പഴശ്ശി ഈ ഗുഹ ഉപയോഗിച്ചത് എന്ന് കരുതപ്പെടുന്നു . പഴശ്ശിഒളിവിൽ താമസിച്ചു എന്നും പറയപ്പെടുന്നു . ഈ പ്രദേശത്തു വസിക്കുന്ന ആദിവാസികൾ വർഷത്തിൽ ഒരു തവണ വീരപഴശ്ശിയുടെ സ്‌മൃതിയിൽ ഉത്സവം കൊണ്ടാടുന്നു .ഈ ഗുഹക്ക് അകത്ത് ഒരു പീഠം ഉണ്ട്.

നിരവധി വ്യൂ പോയിന്റുകളും പുൽമേടുകളും മലകളും നിലമ്പുർ വനത്തിനോടു ചേർന്ന് കിടക്കുന്ന പന്തീരായിരം വനവും വനത്തിലൂടെ ഒഴുകുന്ന പുഴയും തുടങ്ങി നിരവധി കാഴ്ചകൾ ഇവിടെ കാണുവാനുണ്ട്. KSRTC ബസുകൾ മാത്രമാണ് ഇവിടേയ്ക്ക് സർവീസ് നടത്തുന്നത്. കോഴിക്കോടുനിന്നും തിരുവമ്പാടിയിൽനിന്നും നിലമ്പൂർ നിന്നും ഇവിടേയ്ക്ക് സർവീസ് ഉണ്ട്. നിലമ്പുർ ആണ് അടുത്ത റെയിൽവേ സ്റ്റേഷൻ നിലമ്പുർനിന്നും 2 4 കിലോമീറ്റർ ആണ് കക്കാടംപൊയിലിലേക്കുള്ള ദൂരം ഷൊർണുരിൽ നിന്നും നിലമ്പൂരിലേക്ക് ദിവസം നിരവധി ട്രെയിൻ സർവീസുകൾ ഉണ്ട്.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog