കളിവണ്ടി…. എന്നാലും എന്റെ സിനി നിന്നെ സമ്മതിക്കണം, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒരു യാത്ര അതും ഓരോ വിദ്യാലയങ്ങളിലൂടെ വലിച്ചെറിയുന്ന പ്ലാസ്റ്റിസുകളിൽ മനോഹരമായ കളിപ്പാട്ടങ്ങൾ ഉണ്ടാക്കാൻ കുരുന്നുകളെ പഠിപ്പിച്ചു കൊണ്ട്, നിനക്കിതു എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചപ്പോൾ, അവൾ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു , നീ അല്ലെ പറഞ്ഞത് ഓരോ യാത്രക്കും ഓരോ ലക്ഷ്യങ്ങൾ ഉണ്ടാകണം എന്ന്, ഇതാണ് എന്റെ യാത്രയുടെ ലക്ഷ്യം.
പണം കയ്യിലുള്ള ആർക്കും യാത്രചെയ്ൻ സാധിക്കും, ഹിമാലയത്തിലേക്കോ ആഫ്രിക്കയിലേക്കോ സ്ത്രീ സുരക്ഷയെ പറ്റി പറയാൻ.. കാഴ്ചയുടെ വിശാല ലോകം സ്വന്തമാക്കാൻ. പക്ഷെ യാതൊരു പത്രവാർത്തയും പണത്തിന്റെയും പിൻബലം ഇല്ലാതെ ഒരു പെൺകുട്ടി ഒറ്റെക്കെടുത്ത ഈ തീരുമാനത്തെ കേരളം അംഗീകരിച്ചേ മതിയാവു. നമ്മൾ ഉപയോഗിച്ച് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാസ്വാസ്തുകളിൽ സിനിയുടെ കയ്യിൽ എത്തുമ്പോൾ അതിന്റെ രൂപം മാറും ഭാവം മാറും. കുഞ്ഞുങ്ങൾക്കു എന്നും ആവേശം കൊടുക്കുന്ന കളിപ്പാട്ടങ്ങൾ ആയി മാറും.
ഈ കളിപ്പാട്ടങ്ങൾ അവർ തന്നെ നിർമിക്കുമ്പോൾ, അവരിലേക്കെത്തുന്നത് പ്ലാസ്റ്റിക് പുനരുപയോഗത്തിന്റെ ഒരു വലിയ പാഠം ആണ്. സ്വന്തം ആയി കളിപ്പാട്ടങ്ങൾ ഉണ്ടാക്കി എന്ന ആത്മവിശ്വാസം ആണ്. അത് മറ്റു കൂട്ടുകാരെയും മാതാപിതാക്കളെയും കാണിക്കുമ്പോൾ അവരുടെ മുഖത്തു വിരിയുന്ന നിഷ്കളങ്കമായ പുഞ്ചിരി അത് വർണിക്കാൻ വാക്കുകൾ മതിയാകാതെ വരും.
എൻഡോസൾഫാൻ ബാധിച്ച കാസർഗോഡ്ലെ കുഞ്ഞുങ്ങളിൽ നിന്നും ആരംഭിച്ച ഈ യാത്ര ഇന്ന് കോഴിക്കോട് എത്തി നിലയ്ക്കുന്നു. യാത്രയിൽ സഹായിക്കാൻ സൈക്ലിസ്റ് ആയ തോൽഹത്ത് കൂടെ കൂടി. ഒരു രൂപപോലും കുഞ്ഞുങ്ങളിൽ നിന്നും വാങ്ങാതെ, കൂട്ടുകാരുടെ വീട്ടിൽ സ്കൂളികളിൽ, ngo കളിലും മറ്റുമായി താമസം. a true backpacking with a proper aim.. പെണ് യാത്രകൾ സ്ഥലങ്ങൾ കണ്ടു ഷോപ്പിങ് ചെയ്തു മടങ്ങാൻ ഉള്ളതല്ല , സ്ത്രീ സുരക്ഷാ, വുമൺ എംപവര്മെന്റ്, ഇതെല്ലാം പറഞ്ഞുനടക്കാതെ ജീവിതം കൊണ്ട് തെളിയിക്കുകയാണ് കളിവണ്ടി എന്ന യാത്രയിലൂടെ ഈ പെണ്കുട്ടി.
ഈ യാത്രയിൽ പങ്കാളികൾ ആകാൻ ആഗ്രഹിക്കുന്നവർ അദ്ധ്യാപകർ, NGO, മാറ്റൂ സ്ഥാപനങ്ങൾ വിളിക്കുക :
97456 62626, 8050725190 with Sini Mp. Travel with a purpose ..
വിവരണം – ഗീതു മോഹൻദാസ്.