നടക്കാതെ പോയ ഒരു കക്കയം യാത്ര; എന്നാൽ അതിനേക്കാൾ മനോഹരമായ കാഞ്ഞിരക്കൊല്ലി..

കുറച്ചു നാളുകൾക്കു ശേഷമാണു ബൈക്കിൽ ഒരു യാത്ര പ്ലാൻ ചെയ്യുന്നത് എന്റെ സ്വന്തം വല്ലപ്പുഴയിൽ നിന്നും നമ്മളെ ചുള്ളന്മാരെ കൂടെ ഒരു യാത്ര അതൊരു സ്വപ്നമായി കിടക്കുകയായിരുന്നു. അവർ വര്ഷങ്ങളായി ബൈക്കിൽ ചെറിയതും വലുതുമായ ഒരുപാട് യാത്രകൾ നടത്താറുള്ളവരാണ് എന്നാൽ ഞാൻ ജോലിയുടെ ഭാഗമായി കണ്ണൂർ ആയിരുന്നു. അതുകൊണ്ട് തന്നെ അവരുടെകൂടെ നല്ല ഒരു യാത്ര അതൊരു മോഹമായിത്തന്നെ കിടക്കുകയായിരുന്നു ഒരു ദിവസം രാത്രിയിൽ പെട്ടെന്ന് തോന്നിയ ഒരു പ്ലാനിംഗ്.

അത് ആദ്യം ഞങ്ങളെ നിരാശപ്പെടുത്തി. പിന്നീട് അദ്ബുദപ്പെടുത്തി ആ യാത്ര.
നട്ടപ്പാതിരാക് രണ്ടു റോയൽ എൻഫീൽഡ് ബുള്ളറ്റും പിന്നെ രണ്ടു പൾസർ രണ്ടു യമഹ എഫ്സഡ് മായി ഞങ്ങൾ യാത്ര തുടർന്നു വല്ലപ്പുഴയിൽ നിന്നും 117 കിലോമീറ്റർ ആണ് കാക്കയത്തേക് ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് പട പട ശബ്ദത്തോടെ റോയൽ എൻഫീൽഡും പിന്നാലെ കുതിച്ചു പായുന്ന ബൈക്കുകളുമായി ഞങ്ങൾ യാത്ര തുടർന്നു നേരം വെളുക്കുന്നതിനോട് അടുത്ത് ഞങ്ങൾ താമരശ്ശേരി എത്തിയിരുന്നു.

താമരശ്ശേരി നിന്നും നല്ല ചൂട് കട്ടൻചായയും കുടിച്ചു നേരെ കാക്കയത്തേക് നിർഭാഗ്യ വശാൽ കക്കയം റൂട്ടിൽ കയറിയപ്പോൾ തന്നെ ചെറിയ മഴ പൊടിയുന്നുണ്ടായിരുന്നു. കക്കയം അടുക്കുംതോറും മഴയുടെ ശക്തി കൂടിക്കൊണ്ടിരുന്നു പ്രതേകിച്ചു ഒരുക്കങ്ങൾ ഒന്നും ഇല്ലാതിരുന്ന ആ യാത്ര ഞങ്ങളെ ശരിക്കും മടുപ്പിച്ചു മാക്സിമം മഴയെ കീറിമുറിച്ചു ഞങ്ങൾ ലക്ഷ്യത്തിലെത്താൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു.

എന്നാൽ കക്കയം എത്തും തോറും മഴ കൂടിയതല്ലാതെ ഒരു കുറവും അനുഭവപ്പെട്ടില്ല കല്ല് വെച്ച് എരിയുന്ന പോലെ മഴത്തുള്ളികൾ ഞങ്ങളെ വേദനിപ്പിച്ചു കൊണ്ടിരിന്നു. എന്നിട്ടും ലക്ഷ്യത്തിൽ എത്താൻ ഞങ്ങൾ കുതിച്ചു പാഞ്ഞു കക്കയം എത്താൻ വെറും പത്തു കിലോമീറ്റർ മുന്പായി ഉരുൾ പൊട്ടലും മഴവെള്ളപ്പാച്ചിലും റോഡ് തടസ്സപ്പെടുത്തി വഴിയിൽ കാണുന്ന നാട്ടുകാർ ഞങ്ങളെ തിരിച്ചയച്ചു.

 

എന്തു ചെയ്യും എന്നറിയാതെ വഴിയിൽ കണ്ട ഒരു ഓലമേഞ്ഞ ചെറിയ കടയിൽ നിന്നും കട്ടൻ ചായ വാങ്ങി ഊതി ഊതി കുടിച്ചു ചിന്തിച്ചു ഒരു പക്ഷെ ലൈഫിൽ ഏറ്റവും നല്ല കട്ടൻചായ കുടിച്ചത് ആ കടയിൽ നിന്നും ആണെന്ന് തോന്നിപ്പോയി മഴകൊണ്ട് വിറങ്ങലിച്ച ശരീരത്തിന് അത് ഒരു ആശ്വാസമായിരുന്നു.

മുൻപ് എന്റെ കൂട്ടുകാരൻ പറഞ്ഞ ഒരു റൂട്ട് കക്കയം റോഡ് നേരെ പേരാമ്പ്ര നാദാപുരം പെരിങ്ങത്തൂർ ചൊക്ലി കണ്ണൂർ തികച്ചും അപ്പ്രദീക്ഷിദമായി റൂട്ട് ഞങ്ങൾ ഏറ്റെടുത്തു ഞങ്ങൾ നേരെ കണ്ണൂരിലേക്കു കണ്ണൂർ അടുക്കും തോറും മഴയുടെ ശക്തി കുറഞ്ഞു വന്നു കണ്ണൂരിൽ ഞങ്ങൾ ചിലവ് കുറഞ്ഞ ഒരു റൂം എടുത്തു ഫുഡും കഴിച്ചു നന്നായി കിടന്നുറങ്ങി.

 

അടുത്ത ദിവസം കണ്ണൂർ പയ്യാമ്പലം ഫോർട്ട്‌ മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ച് ലൈറ്റ് ഹൌസ് എന്നിവ കറങ്ങാം എന്ന പ്ലാനിംഗ് ആയിരുന്നു..പിറ്റേന്ന് രാവിലെ നേരത്തെ മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിൽ കറങ്ങി കടലിൽ കടലിൽ കുളിച്ചു അടിച്ചു പൊളിച്ചു എന്നാൽ പിന്നീട് ആർക്കും ബീച്ചുകളിലും ഫോർട്ടിലും ഒന്നും കറങ്ങാൻ താല്പര്യം ഉണ്ടായിരുന്നില്ല അവർക്ക് എല്ലാം മല കയറണം എന്ന ഒറ്റ ആഗ്രഹം മാത്രം കണ്ണൂർ സോഫ്റ്റ്‌ ഹോട്ടലിന്ന് നല്ല ചൂട് ചിക്കൻ ബിരിയാണിയും കഴിച്ചു വണ്ടി സ്റ്റാർട്ട്‌ ചെയ്തു നേരെ കണ്ണൂരിന്റെ സ്വന്തം കാഞ്ഞിരക്കൊല്ലിയിലേക്.

 

കൂട്ടുകാരൻ അറേഞ്ച് ചെയ്ത ചിലവ് കുറഞ്ഞ ഒരു ഹോം സ്റ്റേ വിളിച്ചു പറഞ്ഞത് പ്രകാരം നമ്മളെ സ്വന്തം തങ്കച്ചൻ ചേട്ടൻ ഞങ്ങൾക്കുള്ള ചുട്ട കോഴിയും ചപ്പാത്തിയും നല്ല ചൂട് നെയ്‌ച്ചോറുമായി ഞങ്ങളെ കാത്തിരുന്നു അപ്രതീക്ഷിതമായി ശ്രീ കണ്ടപുരം എന്ന സ്ഥലത്തു വെച്ച് ബുള്ളറ്റിന്റെ ബാറ്ററി പോയി സൺ‌ഡേ ആയതിനാൽ ഒരു ബാറ്റെറിയോ മറ്റോ സങ്കടിപ്പിക്കണ്ട കാര്യം ബുദ്ധിമുട്ടായി രാത്രി എട്ടു മണിയോടടുപ്പിച്ചു ഞങ്ങൾ യാത്ര തുടരുകയും ഇരുട്ടിനെ കീറി മുറിച്ചു ഞങ്ങൾ കുന്നും മലയും താണ്ടിക്കൊണ്ടിരുന്നു.

ഞങ്ങൾ മല കയറുന്നത് മഴക്ക് എന്തോ പ്രോബ്ലം ഉള്ള പോലെ മല കയറുന്തോറും മഴ പെയ്തു തുടങ്ങി ഉയരം കൂടും തോറും മഴയുടെ ശക്തി കൂടി ഇനി ഞങ്ങൾ തോൽക്കില്ല എന്ന ദൃഢനിശ്‌ചയത്തോടെ ഞങ്ങൾ കുതിച്ചു. വഴിയിൽ തടസ്സങ്ങൾ നേരിട്ട് കൊണ്ടിരിന്നു മുൻപിൽ പോയി കൊണ്ടിരിക്കുന്ന ബുള്ളറ്റ് തല കിഴായ് മറിഞ്ഞു ദൈവത്തിന്റെ സ്വന്തം തുണ കൊണ്ട് ആർക്കും കാര്യമായി ഒന്നും സംഭവിച്ചില്ല ഒരു മണിക്കൂർ ന് ശേഷം ഞങ്ങൾ ഞങ്ങളുടെ സ്വന്തം തങ്കച്ചൻ ചേട്ടന്റെ അടുത്തെത്തി തണുപ്പിന്റ ശക്തി കൂടി കൊണ്ടിരുന്നു മഴ കുറഞ്ഞിരുന്നു എല്ലാവരുടെയും ഫീലിങ്ങ്സും സങ്കടവും എല്ലാം ഞങ്ങൾ മറന്നു ഫുഡും കഴിച്ചു അടിച്ചുപൊളിച്ചു.

തങ്കച്ചൻ ചേട്ടൻ അറേഞ്ച് ചെയ്ത ഹോം സ്റ്റേ തികച്ചും എൻജോയ് ചെയ്തു. മോർണിംഗ് ഭയങ്കര സർപ്രൈസ്ഡ് ആയിരുന്നു കോട മഞ്ഞു മൂടിയ നല്ല പച്ചപ്പ്‌ നിറഞ്ഞ താഴ്‌വര അളകാപുരി വെള്ളച്ചാട്ടം ഓഫ്‌ റോഡിങ് അങ്ങനെ ശരിക്കും ഞങ്ങൾ അടിച്ചു പൊളിച്ചു
മനസ്സില്ലാ മനസ്സോടെ ഞങ്ങൾ നാട്ടിലേക്ക്..

© Musthafa Palakkurussi Vpz.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply