കാന്തല്ലൂർ സഞ്ചാരികളുടെ സ്വപ്നഭൂമി
കാന്തല്ലൂരിലേയ്ക്കുള്ള ഒരൊ യാത്രയും പുതിയ പുതിയ കാഴ്ച്ചകൾ സമ്മാനിച്ചു കൊണ്ടെയിരിക്കും .. കേരളത്തിന്റെ കാശ്മീർ എന്ന അറിയപ്പെടുന്ന ഈ ഗ്രാമത്തിൽ ആപ്പിളും ക്യാരറ്റും സ്ട്രാബെറിയും കൊണ്ട് സമൃദ്ധമാണ്. മൂന്നാറിലെയ്ക്കു പോകുന്ന സഞ്ചാരികളിൽ അധികവും ഈ മനോഹാരിത ആസ്വദിക്കാതെ മടങ്ങുന്നു.
എറണാകുളം സൌത്ത് റയിൽവേ സ്റ്റേഷൻ എന്ട്രൻസിൽ നിന്നും നിന്നും രാത്രി 2 AM മണിക്ക് കാന്തല്ലൂർ ബസ് ഉണ്ട്. രാവിലെ 8.30 മണിക്ക് കാന്തല്ലൂർ എത്തും. തിരികെ 2 PM ബസ്സുണ്ട്. ഇനി താമസിച്ചു സ്ഥലം കാണണം എന്നാണെങ്കിൽ കുറഞ്ഞ നിരക്കിൽ റൂം കിട്ടും.
ആപ്പിൾ, ഓറഞ്ച്, പ്ലുംസ്, സ്ട്രോബറി, റുമ്മാൻ പഴം, ബീൻസ്, കാരറ്റ്, കാബേജ്, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്ലവർ,ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി..തുടങ്ങി എല്ലാവിധ പഴം പച്ചക്കറികളും കൃഷിചെയ്യുന്ന കേരളത്തിലെ സ്വർഗ്ഗീയ ഭൂമിയാണ് കാന്തല്ലൂർ.
കേരളത്തില്‍ ആപ്പിള്‍ കൃഷിയുള്ളത് പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ്. വിളഞ്ഞു നില്കുന്ന ആപ്പിള്‍ തോട്ടം കാണാനും ഫ്രഷ് ആപ്പിള്‍ കൈയെത്തിച്ചു പൊട്ടിക്കാനും ആഗ്രഹികുന്നവര്‍ നേരെ കാന്തല്ലൂര്‍ക്ക് യാത്രയാവാന്‍ തയ്യാറായികൊള്ളൂ. ജൂലൈ ആഗസ്റ്റ് മാസങ്ങളിലാണ് കന്തലൂരിലെ ആപ്പിള്‍ സീസണ്. എന്നാല്‍ തണുപ്പിന് അങ്ങനെ സീസണ് ഒന്നും ഇല്ലെത്രെ എപ്പോഴും ഉണ്ടാകും കൊടും വേനലില്‍ പോലും എന്നാണ് പറയുന്നത്.
ഗതാഗതം
മുന്നാറിൽ നിന്നും അയൽ ഗ്രാമമായ മറയൂർ വഴി ഉദുമല്പേട്ടിലേക്ക് പോകുന്ന സംസ്ഥാനപാത 17, മട്ടുപ്പെട്ടി അണക്കെട്ട് വഴി കൊടൈക്കനാലേക്ക് പോകുന്ന സംസ്ഥാന പാത് 18, കൊച്ചിയിൽ നിന്നും മധുരയിലേക്ക് പോകുന്ന ദേശീയപാത 49 എന്നിവയാണ് ഇവിടേക്കുള്ള പ്രധാന ഗതാഗത ആശ്രയം.
മുന്നാർ മറയൂര്‍ റോഡ് ,40 km മറയൂര്‍ , മറയൂരിൽ നിന്നും 17 km കാന്തളൂർ , പൊള്ളാച്ചി -ആനമല ,ചിന്നാർ വഴിയും പോകാം.
By: Habeeb Rahman