ബസ് തടയുന്ന പോലെ ട്രെയിന്‍ തടയല്ലേ… ദാ ഇങ്ങനെ ഉഗ്രന്‍ പണി കിട്ടും….

വൈകിയോടിയ വേണാട് എക്‌സ്​പ്രസ് തടഞ്ഞ സംഭവത്തില്‍ റെയില്‍വേ പ്രതിയാക്കിയ പതിനഞ്ചുപേര്‍ രണ്ടായിരം രൂപ വീതം പിഴയടച്ചു. കോട്ടയം ജുഡീഷ്യല്‍ മജിസ്േട്രറ്റിന് മുന്നില്‍ ഹാജരായാണ് പിഴയടച്ചത്. എല്ലാവരും പിഴയടയ്ക്കണമെന്ന് കോടതി വിധിച്ചിരുന്നു. കോട്ടയം റെയില്‍വേ സംരക്ഷണസേന നല്‍കിയ കുറ്റപത്രം അനുസരിച്ച് 15 പേര്‍ക്കും അയച്ച സമന്‍സു പ്രകാരമാണ് ഇവര്‍ ജുഡീഷ്യല്‍ മജിസ്േട്രറ്റിനു മുന്‍പില്‍ ഹാജരായത്.

Image – Manorama Online

പണം നല്‍കിയത് യാത്രക്കാര്‍

തങ്ങളുടെ പ്രതിനിധികളായി െട്രയിന്‍ തടയാന്‍ മുന്നില്‍നിന്ന് പിഴയടയ്‌ക്കേണ്ടിവന്നവര്‍ക്ക് സാന്പത്തിക സഹായം നല്‍കിയതും യാത്രക്കാര്‍. ഇതിനായി െട്രയിനിലെ സ്ഥിരം യാത്രക്കാര്‍ 30000 രൂപാ പിരിച്ചെടുക്കുകയായിരുന്നു.

സംഭവം ഇങ്ങനെ

വേണാട് എക്‌സ്​പ്രസ് സ്ഥിരമായിവൈകുന്നതില്‍ പ്രതിഷേധിച്ച് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ െഫബ്രുവരിയിലാണ് സ്ഥിരംയാത്രികര്‍ തീവണ്ടി തടഞ്ഞത്. ഒരു മണിക്കൂര്‍ വൈകിയെത്തിയ തീവണ്ടി വീണ്ടും യാത്രചെയ്യാന്‍ തുടങ്ങുമ്പോള്‍ ചങ്ങല വലിച്ച് നിര്‍ത്തിച്ചു. തുടര്‍ന്ന് തീവണ്ടിക്കു മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയുംെചയ്തു. ഇനി തീവണ്ടി വൈകില്ലെന്ന സ്റ്റേഷന്‍ മാസ്റ്ററുടെ ഉറപ്പിലാണ് അന്ന് ഓടാന്‍ സമ്മതിച്ചത്.

തീവണ്ടി തടഞ്ഞസമയത്ത് കോട്ടയം റെയില്‍വേ സംരക്ഷണസേന ഫോട്ടോയെടുത്തിരുന്നു. സ്ഥിരംയാത്രക്കാരായ ഇവരെ ഫോട്ടോ ഉപയോഗിച്ച് കണ്ടെത്തിയാണ് കേസ് ചാര്‍ജുചെയ്തത്.

News – http://www.mathrubhumi.com/print-edition/kerala/kottayam-1.2235414

Check Also

ടാറ്റ നെക്‌സോൺ കാറോടിച്ച് 10 വയസ്സുള്ള കുട്ടി; പണി പിന്നാലെ വരുന്നുണ്ട്…..

പതിനെട്ടു വയസ്സിൽ താഴെയുള്ളവർ വാഹനമോടിക്കുന്നത് ഇന്ത്യയിൽ കുറ്റകരമാണ്. കാരണം, ഡ്രൈവിംഗ് എന്നത് വളരെയധികം ശ്രദ്ധയും സൂക്ഷ്മതയും വേണ്ട ഒരു പ്രവൃത്തിയാണ്. …

Leave a Reply