ബസ്സപകടത്തില്‍ മരിച്ച കണ്ടക്ടർ സിജുവിനെക്കുറിച്ച് ഒരു സഹപ്രവർത്തകന്‍റെ കുറിപ്പ്

ഒരു വർഷം  മുന്‍പ് പുലർച്ചെ ബാംഗ്ലൂർ – കോഴിക്കോട് ബസ്സ് അപകടത്തിൽ മരിച്ച കണ്ടക്ടർ പി പി സിജുവിനെക്കുറിച്ച് ഒരു സഹപ്രവർത്തകന്റെ കുറിപ്പ്.

“സഹപ്രവർത്തകർ എല്ലാം Transfer ആയി പോയപ്പോൾ 5 മാസക്കാലമായി ബാംഗ്ലൂരിൽ വൈകുന്നേര സമയങ്ങൾ ചെലവഴിക്കുന്നത് ഞാനും സിജുവും എന്റെ ബസ്സിലിരുന്നു സംസാരിച്ചുകൊണ്ടാണ്‌. അവൻ കോഴിക്കോട് നിന്ന് 8 മണി ബേഗ്ലൂരും ഞാൻ 0830 ബാഗ്ലൂരും. അന്ന് നഞ്ചൻഗോഡ് നിന്ന് തുടങ്ങിയ ബ്ലോക്ക് ബാംഗ്ലൂര്‍ എത്തുമ്പോൾ 7 മണിക്കൂറിൽ അധികമായിരുന്നു. സുനിയേട്ടാ നിങ്ങളെവിടെ എത്തി എന്ന് വിളിച്ച് ചോദിച്ചപ്പോൾ തിരക്കിൽ ഞാൻ തിരിച്ചുവിളിക്കാം എന്ന മറുപടി വെറുതെയായി… അവനതിന് കാത്തുനിന്നില്ല…..

മുമ്പത്തെ ഡ്യൂട്ടിക്കിടയിൽ എന്നോട് അവൻ പറഞ്ഞ വാക്കുകൾ അറംപറ്റിയ പോലെ… “എല്ലാം നിർത്തി പോവാൻ തോന്നുന്നു… 8 വർഷമായി ശമ്പളം പോലും പൂർണ്ണമായി കിട്ടാത്തവനാണ് ഞാൻ… ശിക്ഷണ നടപടി യുടെ ഭാഗമായി ഞാൻ വേദന തിന്നുകയാണ്… വീടുനിർമ്മാണം തുടങ്ങി… ഭാര്യയുടെ ആഭരണമത്രയും ഭാര്യപിതാവിനെ കൊണ്ട് പണയം വെപ്പിച്ചു. KSRTC Pay Certificate കൊടുത്താൽ Loan തരാമെന്ന് Bank പറഞ്ഞത് ഞാൻ വിശ്വസിച്ചു. എന്നിട്ട് ആഭരണം തിരിച്ചെടുക്കാമെന്ന് ഞാൻ കരുതി.

എന്നാൽ ഭാഗികമായ Pay Certificate ൽ അവർ എന്നെ തഴഞ്ഞു. അന്നു ഞാൻ കണ്ണീരോടെയാണ് വീട്ടിലെത്തിയത്. ആഭരണം Co-Op ബേങ്ക് ലേലം ചെയ്ത് പോയി. വീട് തറ കെട്ടിയ പോലെ തന്നെ… സന്തോഷവതിയായിരുന്നു നല്ലഗായിക കൂടിയായ എന്റെ ഭാര്യ… അവർക്കു പോലും സ്വസ്ഥതയില്ലാതായി. അമ്മ നഷ്ടമായ എനിക്ക് കിട്ടിയ സന്തോഷമാണ് എന്റെ മോളും ഭാര്യയും…” അങ്ങനെ ഒരു പാട് കാര്യങ്ങൾ… അവൻ പറഞ്ഞ് തീർന്നില്ല.. കെഎസ്ആര്‍ടിസി ശ്രീപത്മനാഭന്റെ അനുഗ്രഹമാണ്… നീ ഈശ്വര സമക്ഷമെത്തി എന്നു വിശ്വസിക്കട്ടെ! നാളെ നിന്റെ കുഞ്ഞുകുടുംബം ഈറനണിയാതെ ജീവിക്കാൻ ജഗദീശ്വരൻ തുണയ്ക്കട്ടെ…!”

അപകടസമയത്ത് ബസിന്റെ മുന്‍വശത്ത് ഇടതുഭാഗത്തെ സീറ്റിലായിരുന്നു സിജു. ചക്രങ്ങള്‍ വേര്‍പെട്ടതോടെ ബസിന്റെ മുന്‍ഭാഗത്തെ വാതില്‍പടിയുടെ പ്ലാറ്റ്‌ഫോം ഇളകിയതിനെത്തുടര്‍ന്നുണ്ടായ വിടവില്‍ സിജു തലകീഴായി കുടുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ അരമണിക്കൂറോളം പരിശ്രമിച്ചശേഷം ഇയാളെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസില്‍ മുപ്പത്തഞ്ചോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആസ്​പത്രിയില്‍ പ്രാഥമികശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു. മറ്റു യാത്രക്കാരെ പിന്നീടെത്തിയ ബസുകളില്‍ കയറ്റിയയച്ചു.

ബസ് അപകടത്തില്‍പ്പെടാനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാവാം അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമികനിഗമനം. അനുശ്രീയാണ് സിജുവിന്റെ ഭാര്യ. നിയാലക്ഷ്മി ഏക മകളാണ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply