തേക്കിന്റെ നാട്ടിലെ അത്ഭുതങ്ങളും മലമുകളിലെ കാണാകാഴ്ചകളും

യാത്രാവിവരണം – Arunkumar Somarajan.

സർപ്രൈസ് നിറഞ്ഞ കൊല്ലം സഞ്ചാരി ടീമിന്റെ മൺസൂൺ വൂഡി ക്യാമ്പ്. ആദ്യം തന്നെ മനസ്സറിഞ്ഞു നന്ദി പറയുകയാണ് നമ്മുക്ക് മുൻപ് അവിടെ എത്തി കാര്യങ്ങൾ എല്ലാം മനസിലാക്കി ഇങ്ങനെ സുന്ദരമായ ഒരു യാത്ര ഒരുക്കിയ നമ്മുടെ കോർഡിനേറ്റർമാരായ Midhin Appu, Anish Kumar S, Anju Pulickal അവരോടൊപ്പം വിസ്മയകാഴ്ചകളുമായി നല്ലൊരു വിരുന്നൊരുക്കിയ നിലബുരിലെ young & vibrant ടീം Anish Aks , Manu Murali ,അംജു,ഷാനു, കുട്ടൂ….. തുടങ്ങിയവരോടും.

സഞ്ചാരി നോട്ടുബുക്ക് സീസൺ 3 തലക്കു പിടിച്ചു ഓടി നടന്ന രണ്ടു മാസം, ഏപ്രിൽ മെയ്‌ തിരക്കോടു തിരക്കു.കഴിഞ്ഞ വർഷം 180 ഓളം കുട്ടികളുടെ ചിരികൾ ഈ കൊല്ലം 500 എന്ന മാജിക്‌ നമ്പർ സ്വപ്നം കണ്ടുള്ള ഓട്ടം, അതിനു മുന്നിലും കോർഡിനേറ്റ് ചെയ്തു കൊല്ലം സഞ്ചാരി ടീം 460 ഓളം കുട്ടികൾക്ക് പുഞ്ചിരി നൽകി, സഹായിച്ച എല്ലാവർക്കും ഒരു വട്ടം കൂടി നന്ദി. നോട്ടുബുക്ക് സീസണിന്റെ ഇടയിൽ ആണ് നമ്മുടെ സർപ്രൈസ് ഇവന്റ് പ്ലാൻ ചെയ്തതും ഇത്രയും സുന്ദരമായ ഒരു ഇവന്റ് ആക്കി മാറ്റുകയും ചെയ്തത്.

 

അങ്ങനെ ഞങ്ങൾ നിലംബുർക്:- എന്താണു മൺസൂൺ വൂഡി ക്യാമ്പ്, എന്താണു സർപ്രൈസ്, ഫുഡ്‌ എങ്ങനെ സ്റ്റേ എങ്ങനെ തുടങ്ങിയ സംശയങ്ങൾ കുന്നുകൂടിയ നമ്മുടെ ഇവന്റ് whtsup ഗ്രൂപ്പ്‌….”എല്ലാവരോടും നിലംബുരിൽ എത്തുക” കോർഡിനേറ്റർസിന്റെ ഉത്തരം.ജൂൺ 8 വെള്ളിയാഴ്ച്ച രാത്രി 14 പേർ അടങ്ങുന്ന കൊല്ലം ടീം കരുനാഗപ്പളിയിൽ നിന്നും ട്രാവലേറിൽ പുറപ്പെട്ടു. ആലപ്പുഴയിൽ പുട്ടും കട്ടനിലും കയറി രാത്രി ഭക്ഷണം കഴിച്ചു നേരെ എറണാകുളം അവിടുന്നു ആൽവിനെയും കൂട്ടി നേരെ നിലമ്പുർക്കു.നമ്മുടെ കോർഡിനേറ്റർ അനീഷിന് ചെറിയ ആക്‌സിഡന്റ് പറ്റിയത് കൊണ്ട് നമ്മോടൊപ്പം കൂടുവാൻ കഴിഞ്ഞിരുന്നില്ല.

രാവിലെ 6 മണിയോട് കൂടി നിലംബൂർ അനീഷ് ഭായി നമ്മളെയും കാത്തു അവിടെ ഉണ്ടായിരുന്നു കുറച്ചുപേർ അപ്പോൾ തന്നെ അവിടെ എത്തിയിരുന്നു ഫ്രഷ് ആക്കാൻ റൂം ഉണ്ടായിരുന്നു. പുറത്തു തട്ടുകടയിൽ കയറി നിലംബൂർ കട്ടനും കണ്ണാടി അലമാരയിലെ പലഹാരങ്ങളുടെ രൂചിയും അറിഞ്ഞു. ഒരു 8.30 മണിയോട് കൂടി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശ്ശൂർ, കാലിക്കറ്റ്‌, കണ്ണൂർ, പാലക്കാട്, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കാറിലും, ബൈക്കിലും, kstrcyilum, ട്രാവലേറിലും ആയി 35 പേർ എത്തി കഴിഞ്ഞിരുന്നു. രാവിലത്തെകുള അപ്പവും സ്റ്റൂവുമായി നമ്മുടെ നിലമ്പൂർ ടീം എത്തി, ഒരുമിച്ചുള്ള പ്രഭാതഭക്ഷണം കഴിഞ്ഞപ്പോൾ ആദ്യത്തെ സർപ്രൈസ് കാണുവാൻ റെഡി ആയിക്കോ എന്ന് ഇൻസ്ട്രുക്ഷൻ വന്നു. അങ്ങനെ സർപ്രൈസിലേക്കു..

ഒലി മല /ഒലി വെള്ളച്ചാട്ടം :- ഏറ്റവും പ്രായം കുറഞ്ഞ 2.5 വയസുള്ള മാമാട്ടിയും ഏറ്റവും പ്രായത്തിൽ മൂത്ത ലീല ചേച്ചിയോടും ഒപ്പം ഞങ്ങൾ 35പേരും റെഡി ആയി കഴിഞ്ഞു. 3 ക്വാളിസ്, 1 ഇന്നോവ ഒരു ജീപ്പ് നമ്മടെ യാത്രക്കായി റെഡി ആയി നില്പുണ്ടായിരുന്നു. ഇന്നോവയുടെ നിയന്ത്രണം മിഥിന് ഏറ്റെടുത്തു. തകർത്തു പെയ്യുന്ന മഴയിലൂടെ 10 km അപുറത്തുള്ള ഒലി വെള്ളച്ചാട്ടത്തിലേക്ക്, മാനം മുട്ടാറായി നിൽക്കുന്ന കമുകിൻ തോപ്പിലൂടെ ഉള്ള യാത്ര മനോഹരമായിരുന്നു. അപ്പോൾ അതാ മുന്നിൽ വഴിമുടക്കി ഒരു മരം ഒടിഞ്ഞു കിടക്കുന്നു. ജീപ്പ് ഓടി പോയി ഇന്നോവ സൈഡ് ഒതുക്കി എടുത്തപ്പോൾ നൈസ്ആയിട്ടു കുഴിയിൽ താണു, തെള്ളി നോക്കി അങ്ങുന്നില്ല, പിന്നെ ഒന്നും നോക്കിയില്ല ജീപ്പ് ബാക്കിലോട്ടു ഇട്ടു കെട്ടി വലിച്ചു കയറ്റി. അങ്ങനെ സർപ്രൈസ് ആരംഭിച്ചു കഴിഞ്ഞിരുന്നു.

ഒലി മലയുടെ താഴെ ആയി വണ്ടികൾ പാർക് ചെയ്തു ആദിവാസി ഊരുകൾ ആണ് അവർക്കു ബുദ്ധിമുട്ട് ഉണ്ടാക്കതെ കടന്നു പോകണമെന്നു അനീഷ് ഭായി പറഞ്ഞു അങ്ങനെ വെള്ളച്ചാട്ടത്തിലേക്കു നടന്നു.താഴേക്കു ഒഴുകി വരുന്ന പുഴയിലൂടെ നടന്നു വേണം മുകളിൽ വെള്ളച്ചാട്ടത്തിൽ എത്താൻ എന്നും പാറകളിൽ ചവിട്ടുമ്പോൾ നല്ല വഴുതി വീഴാൻ സാധ്യത ഉണ്ടെന്നും എല്ലാവരും പരസ്പരം സഹായിച്ചു മുന്നിലേക്ക് പോകാന്നേ കഴിയുകയുള്ളു എന്നും മനു പറഞ്ഞു അപ്പോൾ എല്ലാവർക്കും അത്യാവശ്യം പേടിയുണ്ടായി, 3km ഓളം ട്രെക്ക് ചെയ്തും റൊപ്പിട്ടു പുഴ ക്രോസ്സ് ചെയ്തും, മരങ്ങളിൽ കെട്ടി പറയിലുടെ വലിഞ്ഞു കയറിയും മുകളിലേക്കു, സ്ത്രികളെയും കുട്ടിയേയും കെയർ ചെയ്തും പരസ്പരം സഹായിച്ചും അങ്ങനെ വിസ്മയം തീർക്കുന്ന വെള്ളച്ചാട്ടത്തിൽ എത്തി ചേർന്നു, ലീല ചേച്ചിയാണ് ആദ്യം മുകളിൽ എത്തിയത്. മാമാട്ടി ആണേൽ വെള്ളത്തിൽ ഇറക്കാത്തിനു കരച്ചിൽ.

കുറെ സമയം വെള്ളച്ചാട്ടത്തിൽ അപ്പോഴേക്കും മഴ ശക്തി പ്രാപിച്ചു,വെള്ളത്തിന്റെ ഒഴുക്ക് കൂടി,വന്നവഴി തിരിച്ചു ഇറങ്ങുന്നത് പ്രയാസം ആണ് കാടു വഴി പോകാം എന്ന് മനു പറഞ്ഞു, പുള്ളി പറയുന്നു നമ്മൾ കേൾക്കുന്നു ആ സ്ഥലം അവർക്കാണ് കൂടുതൽ പരിചയം നമ്മൾ അത് അനുസരിക്കണം. ഒരു സ്ഥലത്തു മാത്രം റൊപ്പിട്ടു പുഴ ക്രോസ്സ് ചെയേണ്ടി വന്നു. താഴെയെത്തിയപ്പോൾ പലരുടെയും ചെരുപ്പുകൾ കവർ ഒക്കെ അവിടെ വച്ചു മറന്നു, ലീല ചേച്ചിയുടെ കരച്ചിൽ എന്റെ 3500 രൂപയുടെ ചെരുപ്പും ആ കൂട്ടത്തിൽ ഉണ്ടേ മനു തിരിച്ചു പോയി എല്ലാം എടുത്തു കൊണ്ട് വന്നു. തിരികെ വീണ്ടും റൂമിലേക്ക് ഉച്ചഭക്ഷണത്തിനായി അവിടെ ഞങ്ങളെ കാത്തിരുന്നത് അടിപൊളി നിലംബൂർ ചിക്കൻ ബിരിയാണി ആയിരുന്നു, പിന്നെ ബിരിയാണിയും ആയി ഒരു യുദ്ധം നടക്കുന്നതാണ് കണ്ടത്.ബാഗ് ഒക്കെ എടുത്തു നിലംബൂറിനോട് യാത്ര പറഞ്ഞു നേരെ അടുത്ത സർപ്രൈസിലേക്കു.

ആടിയൻ പാറയിലെ ഓഫ്‌ റോഡ് :- രണ്ടു ജീപ്പുകൾ റെഡി ആയി നിൽക്കുകയാണ് മാൻപിള്ളി എസ്റ്റേറ്റ് ഓഫ്‌ റോഡിനായി, ട്രിപ്പ്‌ അടിക്കണം നമ്മൾ 35 പേർ ഉണ്ടലോ ആദ്യം ട്രിപ്പ്‌ start ചെയ്തു കുണ്ടും കുഴിയും കല്ലും നിറഞ്ഞ വഴി എന്ന് പറയാൻ ഇല്ല,അതിലൂടെ മനു വണ്ടി പറപ്പിച്ചു കുറച്ചു ദൂരം ഓടി ഒരു കയറ്റം കയറിയതും വണ്ടി നിന്ന് ക്ലച് കംപ്ലയിന്റ് അത് തളി താഴെ കൊണ്ടിട്ടു അടുത്ത ജീപ്പിൽ കയറി ഫുൾ ഓഫ്‌ റോഡും കവർ ചെയ്തു നേരെ 40 acre ഉള്ള ഒരു തോട്ടത്തിലേക്ക് അവിടെ അമ്മാവൻ നമ്മളെയും കാത്തു നില്കുന്നു,കട്ടനും സമൂസയും കഴിച്ചു വിളവെടുപിന് തയാറായി നിൽക്കുന്ന വാഴകൾ, റംബൂട്ടാൻ,ഫാഷൻ ഫ്രൂട്ട്, പേരക്ക, നാരങ്ങ അങ്ങനെ കുറെ കൃഷികൾ മഞ്ഞിൽ മുങ്ങി കുളിച്ചു ഞങ്ങൾക്ക് വിരുന്നു നൽകിയ മനോഹരമായ കാഴ്ച.പോരാത്തതിന് അവിടെനിന്നും കൈയിൽ കിട്ടിയതെലം തിന്നു.പേരക്ക ഒക്കെ തിന്നുന്നത് കണ്ടു വവ്വാലുകൾ ഒക്കെ നാട് വിട്ടുപോയി അവർക്കു കഴിക്കാൻ ഒന്നും ബാലൻസ് ഇല്ലാലോ. അവിടെ നിന്നും മഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകൾ കണ്ടുകൊണ്ടു താഴെ ഡാമിലേക്ക് നടന്നു ഇറങ്ങി, അവിടെയെല്ലാം ചുറ്റി കറങ്ങി വന്നപ്പോഴേക്കും എല്ലാരും ഓഫ്‌ റോഡ് യാത്ര തീർത്തു എത്തിയിരുന്നു, പേടിപെടുത്തിയ സാഹസികത നിറഞ്ഞ മനസ് നിറഞ്ഞ കാഴ്ചകൾ എല്ലാരുടെയും മുഖത്ത് പ്രതിഫലിച്ചിരുന്നു. കുറച്ചു താമസിച്ചാണ് അവിടെ നിന്നും ഇറങ്ങിയത് അടുത്ത സർപ്രൈസ് തേടി.

ബിതെർകാടു തേയില തോട്ടം :- 70 km അപ്പുറത്തെ തമിഴ്നാട്ടിലെ ബിതെർകാടിലേക്കു. യാത്രകിടയിൽ ചായയും സമൂസയും കട്ട്ലെറ്റും കഴിച്ചു നാടുകാണി ചുരം കയറി ബിതെർകാടിലേക്കു. ചുരത്തിൽ നമ്മളെ വരവേറ്റത് ഒരു കുട്ടി കൊമ്പനും അവന്റെ അമ്മയും ആയിരുന്നു. ഗൂഗിൾ അമ്മച്ചി ചതിച്ചതു കൊണ്ട് ഒരു 15 km എക്സ്ട്രാ ഓടി 10 മണിയോട് കൂടി എസ്റ്റേറ്റിൽ എത്തി. 109 acre തേയില തോട്ടം ബ്രിട്ടീഷ്കാർ പണിയിച്ച ബംഗ്ലാവും സൂസമ്മ എന്നാ മദാമ്മയുടെ പ്രേതം അവിടെ കറങ്ങുന്നു എന്നും പറയുന്നു (ഞങ്ങളെ കണ്ടതോടെ അവർ ആ ഡിസ്ട്രിക്ട് തന്നെ വിട്ടു പോയി കാണും ). അവിടെ എത്തിയവർ എല്ലാം തന്നെ ഫ്രഷ് ആയി ക്ഷീണം കാരണം കുറച്ചുപേർ കിടന്നിരുന്നു ബാക്കിയുള്ളവർ അൽഫം ഉണ്ടാകാൻ ഉള്ള തിരക്കിലും ആയിരുന്നു, സ്ത്രിജനങ്ങൾക് പ്രേതേകം റൂം നൽകി. 12 മണിയോടെ പൊറാട്ടയും ചിക്കനും അല്ഫമ്മും റെഡിയാക്കി കഴിച്ചു എല്ലാവരും കിടന്നു. രാവിലെ പുറത്തിറങ്ങിയപ്പോൾ തേയിലതോട്ടത്തിലെ മഞ്ഞു തുളികളും അങ്ങ് അകലെ മലമുകളിൽ പറന്നു നടക്കുന്ന കോടയും കണ്ണുകൾക്ക് വിരുന്നു നൽകി. പ്രഭാതകർമ്മങ്ങൾക്കായി ടോക്കൺ എടുക്കേണ്ടി വന്നു 3 bathroom 35 പേരും.ഒരു കോളേജ് ട്രിപ്പിൽ ഒക്കെ ആയതു പോലെ. ചപ്പാത്തിയും സ്റ്റൂവും കഴിച്ചു അടുത്ത സർപ്രൈസിലേക്കു.

സൂചിപ്പാറയും തവളമലയും :- എസ്റ്റേറ്റിൽ നിന്നും 10 km അകലെ ഉള്ള മലയടിവാരത്തിൽ,5 km ട്രെക്കിങ്ങിനു ഞങ്ങളെ മാടിവിളിച്ചു അവൻ അവിടെ തലഉയർത്തി നിൽക്കുന്നു.കാടും മലയും ചേർന്ന് നിൽക്കുന്ന സുന്ദരമായ കാഴ്ച, തലേന്നും ആന ഇറങ്ങിയിരുന്നു കാട്ടുപോത്തും ഉണ്ടാകും ശ്രെധിക്കണം എന്ന് അവിടെ ഉള്ളവർ പറഞ്ഞു, 35 പേരും ഒരുമിച്ചു പോകണം കോട ഇറങ്ങിയാൽ ഒന്നും കാണാൻ പറ്റില്ല സൂക്‌ഷിക്കണം എന്നും പറഞ്ഞു. സ്റ്റെപ് കയറി ചെല്ലുന്നതു ഒരു അമ്പലത്തിലേക്കു ആണ് അവിടെ നിന്നും കാടും മലയും തുടങ്ങുന്നു,എല്ലാ ദൈവങ്ങളേയും വിളിച്ചു സ്വന്തമായി വഴി കണ്ടു പിടിച്ചു ട്രെക്കിങ്ങ് നടത്തി.ഉപ്പും ഡെറ്റോളും ഒക്കെ കരുതിയിരുന്നു അട്ട കടിക്കാതിരിക്കാൻ എന്നാലും കുറച്ചു പേർക്ക് നല്ല കടി കിട്ടി. മല മൊത്തം നടന്നു കയറി മാമാട്ടിയും ആദ്യം നടന്നു എത്തി ലീല ചേച്ചിയും ഞങ്ങളെ വീണ്ടും ഞെട്ടിച്ചു. രണ്ടു ദിവസത്തെ യാത്രയിൽ ഞങ്ങൾക്കുള്ള complete ഇൻസ്പിറേഷൻ ഇവർ രണ്ടുപേരും ആണ്.കുത്തനെ ഉള്ള മല കയറി മുകളിൽ എത്തി പറഞ്ഞു അറിയിക്കാൻ കഴിയാത്ത അത്ര സൗന്ദര്യം ആണ് ചുറ്റിലും. മഞ്ഞു കൊണ്ട് മൂടുന്ന മലനിരകൾ മഴയും കാറ്റും, കാഴ്ചകളുടെ വിരുന്നൊരുക്കിയ മല.

കുറച്ചു കഴിഞ്ഞപ്പോൾ ചുറ്റും കോട വന്നു നിറഞ്ഞു ഞങ്ങൾ ഗ്രൂപ്പ്‌ ഫോട്ടോ ഒക്കെ എടുത്തു കുറെ സമയം അവിടെ നിന്ന് എന്നിട്ടും കോട മാറുന്നില്ല, മുന്നിൽ ഉള്ളതൊന്നും കാണാൻ വയ്യാതെ ഞങ്ങൾ തിരിച്ചു ഇറങ്ങി.പുറത്തു നിറയെ മഞ്ഞും മനസ് നിറയെ കുളിരുമായി അവിടുന്നു തിരിച്ചു എസ്റ്റേറ്റിലേക്കു. അവിടെ ഞങ്ങളെയും കാത്തു ബിതെർകാടു സ്പെഷ്യൽ കുഷ്‌കയും ചിക്കനും റെഡി, എല്ലാവരും കുളിച്ചു നല്ല ടേസ്റ്റി കുഷ്‌കയും കഴിച്ചു ബിതെർകാടിനോടും തേയിലത്തോട്ടത്തിനോടും യാത്രപറഞ്ഞു, തിരിച്ചു നാടുകാണി ചുരം വഴി നിലംബൂർ, അവിടെ വാഴത്തോട്ടങ്ങൾക്കിടയിൽ ചാലിയേക്കര പുഴയുടെ തീരത്തെ വീട്ടിൽ രാത്രിലെ ഭക്ഷണം പൊറോട്ടയും ചിക്കൻ കറിയും റെഡി, അത് കഴിച്ചു കൊണ്ട് നിൽകുമ്പോൾ ഒരു self introduction എല്ലാവരും തരുകയും ഒപ്പം ഇവെന്റിനെ കുറിച്ച് അവരുടെ അഭിപ്രായവും രേഖപ്പെടുത്തി ,കൊല്ലം സഞ്ചാരിക്കും നിലംബൂർ ടീമിനും എല്ലാവരും മനസ് നിറഞ്ഞ നന്ദി രേഖപ്പെടുത്തി അടുത്ത സർപ്രൈസ് ഇവെന്റിനായി കാത്തിരിക്കുന്നു എന്ന് പറഞ്ഞു മടങ്ങി.

Nb:-ഹണിമൂൺ ആഘോഷിക്കാൻ എത്തിയ രണ്ടു couples നല്ല രീതിയിൽ സാഹസികത നിറഞ്ഞ ഹണിമൂൺ എൻജോയ് ചെയ്തു എന്ന് അറിയാം. നിങ്ങളെ കുറിച്ച് കൂടുതൽ എഴുതാത്തത് എന്റെ ആരോഗ്യത്തിന് ഹാനികരമാണ് എന്റെ വൈഫ്‌ ഇത് വായിക്കും. കല്യാണം കഴിഞ്ഞിട്ടു ഒന്നര മാസം അല്ലെ ആയിട്ടുള്ളു. അതുകൊണ്ട് ക്ഷമിക്കുക.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply