ഇന്ത്യൻ രൂപയ്ക്ക് മൂല്യം കൂടുതലുള്ള അഞ്ച് പ്രധാനപ്പെട്ട രാജ്യങ്ങൾ…

ലോ ബഡ്ജറ്റ് ടൂറിസ്റ്റു കേന്ദ്രങ്ങളായ തായ്ലാൻഡ്, മലേഷ്യ തുടങ്ങിയ മിക്ക സ്ഥലങ്ങളിലും അവിടത്തെ കറൻസി ഇന്ത്യൻ രൂപയേക്കാൾ മൂല്യം കൂടുതൽ ആയിരിക്കും. തൽഫലമായി ടൂർ പാക്കേജ് വില കുറവിൽ ലഭിക്കുമെങ്കിലും നമ്മൾ അവിടെ ചിലവാക്കേണ്ട തുകയുടെ കാര്യത്തിൽ ഒരൽപം കരുതൽ എടുക്കേണ്ടി വരും. ഉദാഹരണത്തിന് ഒരു കുപ്പി വെള്ളം വാങ്ങുന്നെങ്കിൽ പോലും നല്ല തുക ചെലവാക്കേണ്ടി വരും. എന്നാൽ ഇന്ത്യൻ രൂപയ്ക്ക് മൂല്യമുള്ള രാജ്യങ്ങളും ഇവിടെയുണ്ട് എന്നോർക്കുക. ഇതാ നിങ്ങൾക്കായി മികച്ച അഞ്ച് രാജ്യങ്ങളെ പരിചയപ്പെടുത്തി തരാം. പിന്നെയൊരു കാര്യം ഓർക്കുക. മൂല്യം കുറവാണ് എന്നുകരുതി ഇവിടേക്കുള്ള യാത്രാച്ചെലവുകളിൽ വലിയ മാറ്റങ്ങൾ ഒന്നും തന്നെ നമുക്ക് അനുഭവപ്പെടില്ല.

1. കംബോഡിയ : ഏഷ്യൻ വൻ‌കരയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഒരു രാജ്യമാണ് കംബോഡിയ. പടിഞ്ഞാറ് തായ്‌ലൻഡ്, വടക്ക് ലാവോസ്, കിഴക്ക് വിയറ്റ്നാം എന്നിവയാണ് അയൽ രാജ്യങ്ങൾ. മ്യൂസിയങ്ങളും പരമ്പരാഗത ഡാന്‍സ് പ്രകടനങ്ങളും കംബോഡിയന്‍ സാംസ്‌കാരിക ഗ്രാമവുമാണ് ഇവിടത്തെ പ്രധാനകാഴ്ചകള്‍. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രം അങ്കോർ വാട്ട് സ്ഥിതി ചെയ്യുന്നത് കംബോഡിയയിൽ ആണ്. ക്ഷേത്രത്തിനുള്ളില്‍ ലങ്കന്‍ യുദ്ധം(രാമായണത്തില്‍ രാമന്‍ രാവണനെ വധിക്കുന്നത്) കുരുക്ഷേത്ര യുദ്ധം(മഹാഭാരതത്തിലെ കൗരവ പാണ്ഡവ യുദ്ധം) എന്നിവ ചിത്രീകരിച്ചിട്ടുണ്ട്. എൻജിഒ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഹോം സ്റ്റേകളിൽ താമസിക്കുന്നവർക്ക് നഗര പ്രദക്ഷിണം നടത്താനായി സൈക്കിൾ വാടകയ്ക്കു ലഭിക്കും. കംബോഡിയയിലേക്ക് ഇന്ത്യക്കാർക്ക് മുൻകൂർ വീസ ആവശ്യമില്ല. വീസ ഓൺ അറൈവൽ വഴി 30 ദിവസം വരെ താമസിക്കാം. പാസ്പോർട്ടിന് മിനിമം ആറുമാസം വാലിഡിറ്റി ഉണ്ടായിരിക്കണം. ഒരു ഇന്ത്യൻ രൂപ 59.28 കമ്പോഡിയൻ റിയേൽ (കറൻസി) ആണ്.

2. നേപ്പാൾ : ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഒരു രാജ്യമാണ് നേപ്പാൾ. നേപ്പാളിലേക്ക് പോകുവാൻ ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലെന്നാണ് എടുത്തു പറയേണ്ട ഒരു പ്രധാന കാര്യം. ഇവിടേക്ക് പോകുവാനായി നമ്മുടെ എതെങ്കിലും തിരിച്ചറിയൽ കാർഡ്‌ മാത്രം മതി. പക്ഷെ നേപ്പാൾ മൊബൈൽ സിം കാർഡ് വാങ്ങണമെങ്കിൽ പാസ്സ്‌പോർട്ട് തന്നെ കാണിക്കണം. ഇന്ത്യയെ അപേക്ഷിച്ചു ഇവിടെ മൊബൈൽ ഫോൺ കോൾ ചാർജ്ജുകൾ കുറവാണത്രേ. ഇന്ത്യയിൽ നിന്നും നേപ്പാളിലേക്ക് ആകാശ മാർഗ്ഗവും റോഡ് മാർഗ്ഗവും പോകാം. റോഡ് മാർഗ്ഗം പോകുന്നവർക്ക് വേണമെങ്കിൽ സ്വന്തം വാഹനം അതിർത്തി കടത്തുവാനും സാധിക്കും. ഇതിനായി പെർമിറ്റ് എടുക്കുവാൻ വളരെ തുച്ഛമായ തുക മുടക്കിയാൽ മാത്രം മതി. തീർത്ഥാടന യാത്രകൾ, സാഹസിക യാത്രകൾ, നേച്ചർ – വൈൽഡ് ലൈഫ് യാത്രകൾ എന്നിവയാണ് നേപ്പാളിലേക്ക് യാത്രികരെ ആകർഷിക്കുന്നത്. ഒരു ഇന്ത്യൻ രൂപ 1.60 നേപ്പാളി രൂപയാണ്.

3. ശ്രീലങ്ക : ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ ‘ഇന്ത്യയുടെ കണ്ണുനീർ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യമാണ് ശ്രീലങ്ക. ഒരുകാലത്ത് ഒട്ടേറെ പ്രശ്നങ്ങൾക്ക് സാക്ഷിയായിരുന്നെങ്കിലും ഇന്ന് എല്ലാം കെട്ടടങ്ങിയതോടെ സഞ്ചാരികൾ ധാരാളമായി ഇവിടേക്ക് വരുന്നുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്കും ധൈര്യമായി ഇവിടേക്ക് വരാം. ഹണിമൂൺ യാത്രികർക്ക് ആസ്വദിക്കുവാനായി ഒട്ടേറെ ബീച്ചുകളും ഇവിടെയുണ്ട്. ഒപ്പം തന്നെ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഇവിടെ സ്ഥിതി ചെയ്യുന്ന ആനകളുടെ അനാഥാലയമാണ്. നിലവിൽ ഇന്ത്യക്കാർക്ക് ശ്രീലങ്കയിലേക്ക് പോകുവാൻ വിസ ആവശ്യമില്ല എന്നാൽ പ്രത്യേക അനുമതി വേണം. ഒരു ഇന്ത്യൻ റുപ്പീ 2.34 ശ്രീലങ്കൻ രൂപയാണ്.

4. ഹംഗറി : മധ്യ യൂറോപ്പിൽ സെർബിയ, ഓസ്ട്രിയ മുതലായഹംഗറി രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു രാജ്യമാണ് ഹംഗറി. വളരെ ചെറിയ ഒരു രാജ്യം ആണെങ്കിലും ഇവിടത്തെ കാഴ്ചകൾ മനോഹരമാണ്. വീഞ്ഞിന്റെ പറുദീസയാണ് ഹംഗറി. യൂറോപ്പിലെ പ്രസിദ്ധമായ ഡാന്യൂബ് നദി ഒഴുകുന്നത് ഇവിടെക്കൂടിയാണ്. കുറഞ്ഞ ചെലവിൽ ഒരു യൂറോപ്പ്യൻ ട്രിപ്പ് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു രാജ്യമാണിത്. ഒരു ഇന്ത്യൻ റുപ്പീ എന്ന് പറയുന്നത് 4.03 ഹംഗേറിയൻ കറൻസിയാണ്.

5. ഇൻഡോനേഷ്യ : ദ്വീപുകളുടെ സ്വന്തം നാട് എന്നാണു ഇൻഡോനേഷ്യ അറിയപ്പെടുന്നത്. ഇന്ത്യക്കാർക്ക് ഇന്തോനേഷ്യയിലേക്ക് പോകുവാൻ മുൻ‌കൂർ വിസ ആവശ്യമില്ല. അവിടെ എത്തിയ ശേഷം നിസാരമായ നടപടി ക്രമങ്ങളിലൂടെ വിസ എടുക്കാൻ കഴിയും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ‘അഗ്നിപര്‍വത തടാക’വും ബ്രോമോ മലനിരകളും ബീച്ചുകളും ഒക്കെ ഇവിടത്തെ ആകർഷണങ്ങളാണ്. 207.28 ഇന്തോനേഷ്യന്‍ റുപയ്യയാണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം.

6. വിയറ്റ്‌നാം : ഇന്ത്യക്കാർക്ക് രാജാവിനെപ്പോലെ സഞ്ചരിക്കാൻ കഴിയുന്ന ഒരു രാജ്യമാണ് വിയറ്റ്നാം. ഹോളിവുഡ് ചിത്രമായ അവതാറിലെ മലനിരകളെ അനുസ്മരിപ്പിക്കുന്ന ബലോങ് ബേ എന്ന സ്ഥലമാണ് വിയറ്റ്നാമിൽ എല്ലാവരെയും ആകർഷിക്കുന്നത്. ലോകത്ത് ഏറ്റവും രുചിയുള്ള കാപ്പി കുടിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഇവിടെ വന്നാൽ അത് സാധ്യമാകും. അതുപോലെ തന്നെ ഭക്ഷണ പ്രിയർക്കും ആർമ്മാദിക്കുവാൻ പറ്റിയ ഒരിടം കൂടിയാണിത്. വിയറ്റ്‌നാമിലെ സ്ട്രീറ്റ് ഫുഡ് വളരെ പ്രശസ്തമാണ്. ഒരു ഇന്ത്യന്‍ രൂപക്ക് 347.54 വിയറ്റ്നാം കറന്‍സിയാണ് വിനിമയമൂല്യം.

7. ഭൂട്ടാൻ : ലോകത്ത് ഏറ്റവും സന്തോഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് നമ്മുടെ അയാൾ രാജ്യമായ ഭൂട്ടാൻ. ഇന്ത്യക്കാര്‍ക്ക് ഭൂട്ടാൻ സന്ദര്‍ശിക്കുന്നതിന് പാസ്‍പോര്‍ട്ട് ആവശ്യമില്ല . ഇലക്ഷന്‍ ഐഡി കാര്‍ഡോ റേഷന്‍ കാര്‍ഡോ മതിയാകും. ഇന്ത്യന്‍ രൂപക്ക് ഏകദേശം അതേ മൂല്യം തന്നെയാണ് ഭൂട്ടാന്‍ കറന്‍സിക്കുമുള്ളത്. ബുദ്ധ സംസ്കാരത്തിന്റെ പ്രധാന കേന്ദ്രമായ ഇവിടേക്ക് ഇന്ത്യക്കാർക്ക് എളുപ്പത്തിൽ വരാൻ സാധിക്കും. ഇന്ത്യയിൽ നിന്നും റോഡ് മാർഗ്ഗവും വിമാന മാർഗ്ഗവും ഭൂട്ടാനിലേക്ക് പോകാം. പെട്രോളിന് ഇന്ത്യൻ രൂപയേക്കാൾ വില കുറവാണ് എന്നതുകൊണ്ട് ഇവിടെ നിന്നും ഭൂട്ടാനിലേക്ക് ഇന്ധനം നിറയ്ക്കാൻ വാഹനങ്ങളുമായി പോയി വരുന്നവരും ഉണ്ട്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply