തമിഴ്നാട്ടില്‍ അത്രയധികം അറിയപ്പെടാത്ത ഒരു ഹില്സ്റ്റേഷന് ആണ് കൊല്ലിമല. തമിഴ്നാട്ടിലെ നാമക്കള്‍ ജില്ലയിലാണ് കൊല്ലിമല എന്ന പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ സ്ഥലം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1300 മീറ്റര്‍ അടി ഉയരത്തിലാണ് പൂര്‍വഘട്ട മലനിരകളിലാണ് കൊല്ലിമല സ്ഥിതി ചെയ്യുന്നത്. അടിവാരത്ത് നിന്ന് എഴുപതിലധികം ഹെയര്‍പിന്‍ വളവുകള്‍ താണ്ടിവേണം ഇവിടെ എത്തിച്ചേരാന്‍.
വേനല്‍ക്കാലത്ത് യാത്ര ചെയ്യാന്‍ പറ്റിയ തമിഴ്നാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ കൊല്ലിമലയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍.
01. കൊല്ലിമല ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്. അറപ്പാല്ലീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാല്‍ തീര്‍ത്ഥാടന കേന്ദ്രമായാണ് കൊല്ലി മലനിരകള്‍ അറിയപ്പെടുന്നത്. രാസിപുരത്ത് സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രത്തിലേയ്ക്ക് ഇവിടെ നിന്നും ഒരു രഹസ്യ പാതയുണ്ടെന്നാണ് കരുതുന്നത്. വര്‍ഷം തോറും നിരവധി സന്ദര്‍ശകര്‍ ഇവിടേയ്ക്കെത്താറുണ്ട്.
02. കൊല്ലിമലയെ സംരക്ഷിക്കുന്ന ദേവി. ഏറ്റുകൈ അമ്മന്‍ എന്നു വിളിക്കപ്പെടുന്ന കൊല്ലിപ്പാവെ ദേവിയില്‍ നിന്നുമാണ് മല നിരകള്‍ക്ക് ഈ പേര് ലഭിക്കുന്നത്. കാലാകാലങ്ങളായി ഈ മലനിരകളെ കാക്കുന്നത് ദേവിയാണന്നാണ് സങ്കല്പം. ദേവി ഇപ്പോഴും മലകളെ സംരംക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.
03. കൊല്ലിമലയിലെ ടൂറിസ്റ്റ്കേന്ദ്രങ്ങള്‍. ഇവിടെയെത്തുന്ന സന്ദര്‍ശകരെയെല്ലാം ഒരുപോലെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ആകാശ ഗംഗ വെള്ള ചാട്ടം. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത രണ്ട് പ്രധാന വ്യൂ പോയിന്റുകളാണ് സീകുപാറയും സേലര്‍ നാടും. മസില വെള്ളച്ചാട്ടം, സ്വാമി പ്രണവാനന്ദ ആശ്രമം എന്നിവയാണ് മറ്റ് രണ്ട് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.
04. കൊല്ലിമലയിലെ ആക്റ്റിവിറ്റികള്‍. ഹൈക്കിങ്, ട്രക്കിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ ഇഷ്ടപെടുന്നവര്‍ക്കും പ്രകൃതി സൗന്ദര്യം ആസ്വദിക്കണമെന്നാഗ്രഹിക്കുന്നവര്ക്കും കൊല്ലി മലയിലേയ്ക്കുള്ള യാത്ര ആസ്വാദ്യമാകും.
05. കൊല്ലിമലയിലെ ആഘോഷങ്ങള്‍. വിവിധ സംസ്കാരിക പരിപാടികള്‍ ഉള്‍പ്പെടുന്ന ഒരി ഉത്സവം ഇവിടുത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ്.
6. അറപ്പാലീശ്വരര്‍ ക്ഷേത്രത്തേക്കുറിച്ച്.. എഡി ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ വാല്‍വില്‍ ഒരിയുടെ ഭരണകാലത്ത് പണികഴിപ്പിച്ചതാണ് അറപ്പാലീശ്വരര്‍ ക്ഷേത്രം. ഭഗവാന് ശിവനെയാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. ആകാശ ഗംഗ വെള്ളച്ചാട്ടത്തിന് സമീപത്തായി പെരിയ കോവിലൂരിലാണ് ക്ഷേത്രം.
07. ആകാശ ഗംഗ വെള്ളച്ചാട്ടത്തേക്കുറിച്ച്- എല്ലാ വശവും മലകളാല്‍ ചുറ്റപ്പെട്ട അതിമനോഹരമായ വെള്ളചാട്ടമാണ് ആകാശഗംഗ. വിവിധ തട്ടുകളിയുള്ള ഈ വെള്ളച്ചാട്ടത്തില്‍ അയരു നദിയില്‍ നിന്നുള്ള വെള്ളം 300 അടി മുകളില്‍ നിന്നുമാണ് താഴേക്ക് പതിക്കുന്നത്. അറപ്പാലീശ്വരര്‍ ക്ഷേത്രത്തിന് സമീപത്തായാണ് ആഗാശ ഗംഗ വെള്ളച്ചാട്ടം. ക്ഷേത്രത്തില്‍ നിന്നും വെള്ളച്ചാട്ടത്തിന്റെ അടിയിലേയ്ക്കെത്താന്‍ ആയിരത്തിലേറെ പടികളാണുള്ളത്.
കൊല്ലിമലയിലെ വ്യൂ പോയിന്റുകളെക്കുറിച്ച്- കൊല്ലി മലനിരകളിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത രണ്ട് വ്യൂ പോയിന്റുകളാണ് സീകുപാറയും സേലര്‍ നാടും. അധികം അറിയപ്പെട്ടു തുടങ്ങിയിട്ടില്ലാത്തതിനാല്‍ ഈ രണ്ട് സ്ഥലങ്ങളും സ്വകാര്യത എറെയുള്ളതും മലീനകരണം വളരെ കുറഞ്ഞതുമായ സ്ഥലങ്ങളാണ്.
കൊല്ലിമലയില്‍ എത്തിച്ചേരാന്‍ – റോഡ് മാര്‍ഗം വളരെ എളുപ്പത്തില്‍ കൊല്ലി മലയില്‍ എത്തിച്ചേരാം. ചെന്നൈയില്‍ നിന്നും സേലത്തു നിന്നും ബസുകള്‍ എപ്പോഴും ലഭിക്കും. സേലത്തു നിന്നും ചെന്നൈ, മധുരെ ,ട്രിച്ചി എന്നിവടങ്ങളിലേയ്ക്ക് സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ലഭിക്കും. കൊല്ലി മലയ്ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന് സേലം ആണ്.
വേനല്‍ക്കാലത്ത് പോകാന്‍ പറ്റിയ സ്ഥലം.. കൊല്ലി മല ഏത് സീസണിലും സന്ദര്‍ശന യോഗ്യമാണ്. വര്‍ഷകാലത്ത് സന്ദര്‍ശനം ഒഴിവാക്കുന്നതായിരിക്കും ഉചിതം. മഴ ചിലപ്പോള്‍ പ്രകൃതി ഭംഗി ആസ്വദിക്കുന്നത് തടസ്സപ്പെടുത്തിയേക്കും. എല്ലാ ഘടകങ്ങളും പരിഗണിക്കുകയാണെങ്കില്‍ വേനല്‍ക്കാലമാണ് കൊല്ലി മല സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.
Source- http://koyilandydiary.com.