ആള് കയറാനുണ്ടെന്ന് പറഞ്ഞാൽ ആനവണ്ടി നിർത്തുമോ?

സമയം രാവിലെ 9:25 പത്തനംതിട്ട – മലയാലപ്പുഴ- വടശേരിക്കര ഒർഡിനറി #RRE653  പത്തനംതിട്ട സ്റ്റാൻഡിൽ നിന്നും എടുത്തു… കണ്ടക്ടർ ചേട്ടൻ വളരെ നല്ല രീതിയിൽ യാത്രക്കാരോട് സംസാരിക്കുന്നു.. ടിക്കറ്റ് നൽകുന്നു… പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നു ഇറങ്ങി വന്ന കോന്നി പ്രൈവറ്റ് ബസിന്റെ ഡ്രൈവർ നമ്മുടെ കണ്ടകടറോട് വിളിച്ചു പറഞ്ഞു മലയാലപ്പുഴക്ക് ആളുണ്ട് വണ്ടി നിർത്താൻ….

കണ്ടകടർ ബെല്ലടിക്കുന്നു… ബസ്സ് നിക്കുന്നില്ല…. കണ്ടകടർ ഡ്രൈവറുടെ അടുത്ത് പോയി പറഞ്ഞു ബസ്സ് നിർത്തിച്ചു… പിന്നിലെ പ്രൈവറ്റ് ബസ്സിലെ 3 ആളുകൾ ഇറങ്ങി വന്നു ബസിൽ കയറി

അപ്പൊഴേക്കും ഡ്രൈവർ കണ്ടകടറോട് ചൂടാകാൻ തുടങ്ങി… ആരെങ്കിലും ആളുകേറൻ ഉണ്ടെന്നു പറഞ്ഞാൽ നമ്മൾ വണ്ടി നിര്‍ത്തി കൊടുക്കേണ്ട കര്യമില്ല എന്നൊക്കെ പറഞ്ഞ് … അത് വരെ ചിരിച്ച മുഖമുള്ള കണ്ടക്ടർ ചേട്ടന്റെ മുഖത്ത് ഒരു വിഷമം നിഴലിച്ചു… ആ വിഷമങ്ങളൊക്കെ ഒരു പുഞ്ചിരിയിലൊതുക്കി വീണ്ടും ടിക്കറ്റ് കൊടുക്കുന്നത് തുടർന്നു..

By: Sethu Prabha

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

One comment

  1. Tһere aгe, in fact, sоme unfavorable factoгs to freelancing.
    One important pooint is that when yoս wߋrk aaѕ a cοntract paraleցal you will not be eligible for the kinds of benefits that you would have in working foor a law agency
    or a personal attorney. For those who feel that sudh “perks” aѕ geneal meɗical health insurance and different such benefits are eѕsential, frеelancing is not ɡling
    to ρrovide you with these benefits.

Leave a Reply