ജയിലില്‍ ആളില്ല; പൂട്ടാതിരിക്കാന്‍ അയല്‍രാജ്യത്ത് നിന്നും തടവുകാരെ ഇറക്കുമതി ചെയ്യുന്നു

കുറ്റവാളികളില്ലാത്ത ഒരു രാജ്യം ഇന്ത്യയിലിരുന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടാകും അല്ലേ… എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് ആലോചിക്കാന്‍ വരട്ടെ, അങ്ങനെ ഒരു രാജ്യമുണ്ട് ഈ ലോകത്തില്‍. യൂറോപ്പിലെ നെതര്‍ലാന്‍ഡ് ആണ് ആ രാജ്യം.

ജയിലില്‍ കിടക്കാന്‍ ആളില്ലാത്തതിനാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ആളെ ഇറക്കുമതി ചെയ്യേണ്ട ഗതികേടിലാണ് യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്റിന്റെ വടക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വീന്‍ ഹൗസനിലെ നോര്‍ജര്‍ഹെവന്‍ ജയില്‍ അധികൃതര്‍. കുറ്റവാളികള്‍ ഇല്ല എന്ന് പറയുമ്പോള്‍ കുറ്റം ചെയ്യാത്ത ആരും ഇല്ല എന്നല്ല, പകരം ജയിലില്‍ കിടക്കാന്‍ മാത്രം കുറ്റങ്ങള്‍ ചെയ്യുന്ന ആരും തന്നെ ഇപ്പോള്‍ ഈ രാജ്യത്തില്ല. അതോടെ ആളൊഴിഞ്ഞ രാജ്യത്തെ ജയില്‍ അയല്‍രാജ്യത്തിനു വാടകയ്ക്ക് കൊടുത്തിരിക്കുകയുമാണ്.

രാജ്യത്തിന്റെ ചരിത്രപ്രധാനമായ വീന്‍ ഹൗസനിലെ നോര്‍ജര്‍ഹെവന്‍ ജയിലിനാണ് സ്വന്തം രാജ്യത്ത് കുറ്റവാളികള്‍ ഇല്ലാത്തതു കാരണം അയല്‍രാജ്യമായ നോര്‍വേയില്‍ നിന്നും കുറ്റവാളികളെ ഇറക്കുമതി ചെയ്യേണ്ടി വന്നിരിക്കുന്നത്.മദ്യപാനവും ചെറിയ രീതിയിലുള്ള മയക്കുമരുന്നു സേവയും ചൂഷണ രഹിത വേശ്യാവൃത്തിയുമെല്ലാം അനുവദനീയമായ നെതര്‍ലന്റില്‍ ഇപ്പോള്‍ ജയിലില്‍ കിടക്കാന്‍ ആളേയില്ലത്ത അവസ്ഥയാണ്.

നോര്‍വേയില്‍ നിന്നും ഇറക്കുമതി ചെയ്ത 240 തടവുകാരാണ് ഇവിടെ ഇപ്പോള്‍ കഴിയുന്നത്. ഇവരുടെ കാലാവധി നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ കഴിഞ്ഞാല്‍ ജയില്‍ പൂര്‍ണ്ണമായും പൂട്ടിയേക്കും.പണ്ട് ഒരു കളവു പറഞ്ഞാല്‍ നാവു പിഴുതെറിയുന്നതും മോഷ്ടിച്ചാല്‍ കൈവെട്ടുന്നതും അടക്കം ക്രൂരമായ പല ശിക്ഷകളും പരീക്ഷിച്ചിരുന്ന ഈ ജയില്‍ ഇപ്പോള്‍ ചരിത്രത്തിന്റെ ഓര്‍മ്മയായി നില കൊള്ളുകയാണ്.

ഇവിടെ അസാധാരണമായ ഒരു മരത്തടി നമുക്ക് കാണാം. ഒരു പ്രത്യേക ആകൃതിയിൽ കുറ്റവാളികളെ കിടത്തി ശിക്ഷിക്കാൻ ഉപയോഗിച്ചിരുന്നതായിരുന്നു ഇത്. കുറ്റവാളികളെ ഇതിൽ കിടത്തി എല്ലുകൾ അടിച്ചു പൊട്ടിക്കും. തല വരെ അടിച്ചു പൊട്ടിക്കും. ഇത്രയും ഭീകരമായ ശിക്ഷാമുറകൾ നടത്തിയിരുന്ന ഈ മരത്തടി കാണാൻ ഇപ്പൊൾ ഒരു മ്യൂസിയമാക്കിയതിനു ശേഷം നൂറുകണക്കിന് ആളുകൾ എത്തുന്നുണ്ട്.

1823 ല്‍ പണി കഴിച്ച ജയിലില്‍ ആയിരക്കണക്കിന് കുറ്റവാളികള്‍ ജീവിച്ചു പോയിട്ടുണ്ട്. പത്തു വര്‍ഷം മുമ്പ് നെതര്‍ലന്റ് തടവുകാര്‍ ഏറെയുള്ള യൂറോപ്യന്‍ രാജ്യമായിരുന്നു. 2005ല്‍ 14,468 കുറ്റവാളികളുണ്ടായിരുന്ന ഈ രാജ്യത്ത് ഇപ്പോള്‍ വെറും 57 പേര് മാത്രമെയുള്ളൂ എന്നതും ഏറെ ശ്രദ്ധേയമാണ്. 1823ല്‍ പണി കഴിപ്പിച്ച ഈ ജയില്‍ പ്രവര്‍ത്തനം നിര്‍ത്തി, വൈകാതെ തന്നെ പൂര്‍ണ്ണമായും ചരിത്രത്തിന്റെ സ്മാരകമായി മാറും. മികച്ച പുനരധിവാസം മാത്രമല്ല നെതര്‍ലന്റില്‍ കുറ്റവാളികള്‍ കുറവാകാന്‍ കാരണം എന്നാണു വിലയിരുത്തല്‍.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply