കെഎസ്ആര്‍ടിസി യാത്രക്കാരെ വെറുപ്പിക്കുവാന്‍ മത്സരിക്കുന്നുവോ?

യാത്രക്കാരെ മാക്സിമം വെറുപ്പിക്കുക എന്ന ഉദ്ദ്യേശത്തോടുകൂടിയാണ് ചില കെഎസ്ആര്‍ടിസി ജീവനക്കാരും ആപ്പീസര്‍മാരും പ്രവര്‍ത്തിക്കുന്നത്. അതിന്‍റെ നല്ലൊരു ഉദാഹരണം വ്യക്തമാക്കുകയാണ് ബ്രിജിത്ത് കൃഷ്ണ എന്ന യാത്രക്കാരന്‍. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് താഴെ പോസ്റ്റ്‌ വായിക്കാം…

” ഇതാണ് ആന ബുദ്ധി. മാനേജ്മെൻ്റിൻ്റെ തൊഴിലാളി വിരുദ്ധതയും നിരുത്തരവാദിത്വവുമാണ് കെഎസ്ആർടിസിയുടെ കാര്യക്ഷമത ! യാത്രക്കാരെ വെറുപ്പിച്ച് കൊണ്ട് പിന്നോട്ടേക്ക് ആനവണ്ടി സർവ്വീസ് തുടരുന്നു.

തലശ്ശേരി-വീരാജ് പേട്ട അന്തർസംസ്ഥാന പാതയിലാണ് എനിക്ക് ഈ അനുഭവം ഉണ്ടായത്.ഈ റൂട്ടിൽ കെഎസ്ആർടിസിയോടൊപ്പം സ്വകാര്യ ബസുകളും കർണാടക ട്രാൻസ്പോർട്ടും മത്സരിച്ച് സർവീസ് നടത്തുന്നുണ്ട് . കഴിഞ്ഞ ദിവസം (Feb 2018) വിദേശയാത്ര കഴിഞ്ഞെത്തിയ ഞാൻ തലശ്ശേരിയിൽ നിന്നും വീരാജ് പേട്ടയിലേക്ക് പുലർച്ചെ 5.40 ന് യാത്ര ആരംഭിക്കുന്ന RPC 920 ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് വണ്ടിയിൽ ഇരിട്ടിക്ക് ടിക്കറ്റ് ആവശ്യപ്പെട്ടു.

കണ്ടക്ടർ നൽകിയ ടിക്കറ്റിൽ 5 രൂപയുടെ വർദ്ധന. തൊട്ടടുത്തിരുന്ന വീരാജ് പേട്ട യാത്രക്കാരന് നൽകിയത് 86 രൂപയുടെ ടിക്കറ്റ്. ഇരിട്ടിയിലേക്ക് നിലവിലെ ചാർജ് 29 ഉം രണ്ട് രൂപ സർചാർജും ചേർത്ത് 31 രൂപ. എന്നറിയാവുന്ന ഞാൻ നിരക്ക് കൂടിയതിനെക്കുറിച്ച്‌ അന്വേഷിച്ചു. തൻ്റെ കയ്യിൽ നിന്നും ഈടാക്കിയത് 13 രൂപ അധികമാണെന്ന് സഹയാത്രക്കാരനും പരിഭവപ്പെട്ടു.

താങ്കൾ വിദേശത്തായതിനാൽ ടിക്കറ്റ് നിരക്ക്‌ കൂടിയത് അറിഞ്ഞില്ലായിരിക്കുമെന്നും പത്രം വായിച്ചാൽ ചാർജ് വർദ്ധിച്ച കാര്യം മനസ്സിലാകുമെന്നും കണ്ടക്ടർസാർ ഉപദേശിക്കുകയും ചെയ്തു. ടിക്കറ്റ് നിരക്ക് വർദ്ധന മാർച്ച് ഒന്നു മുതലേ പ്രാബല്യത്തിൽ വരികയുള്ളു എന്ന് മനസിലാക്കാത്ത ഒരു മണ്ടൻ കണ്ടക്ടർ ആണ് ഈ പത്തനാപുരംകാരൻ.

കർണാടക പ്രൈവറ്റ് സർവ്വീസായ SRS ന്റെ തലശ്ശേരി – കൊടിലിപ്പേട്ട ബസ്സിൽ വെറും 30 രൂപക്ക് നല്ല പുഷ് ബാക്ക് സീറ്റ് അവഗണിച്ച് ഉണങ്ങിപ്പിടിച്ച ശർദ്ധിയുടെ അവശിഷ്ടം ജനാലക്കരുകിൽ ഉള്ള KSRTC യിൽ കയറിയ എന്റെ ഭാഗമാണ് തെറ്റ്. പൊതുമേഖല എന്റെതും കൂടി എന്ന് കരുതരുതായിരുന്നു. അത് വെള്ളനാകൾക്ക് മാത്രമാണ്. കൊല്ലത്തു നിന്നും ഒരു ജീവനക്കാരനെ തലശ്ശേരിയിലേക്ക് ട്രാൻസ്ഫർ ചെയ്യുക, Fast passenger bus fare ഓർഡിനറി റൂട്ടിൽ സെറ്റ് ചെയ്യുക ബാക്കി ജനം നോക്കിക്കോളും ഇതാണ് ആന ബുദ്ധി.

ആദ്യ ട്രിപ്പ് അന്യഭാഷ യാത്രക്കാർ ഉള്ള അന്യസംസ്ഥാനത്തേക്ക് നൽകുക. മാത്രല്ല വനവിഭവം, മറ്റ് കാർഷിക വാണിജ്യ ഉത്പന്നങ്ങളുടെ ചരക്ക് കൂലി എന്നിവയാണ് ഈ സർവീസുകളുടെ നട്ടല്ല്. ജീവനക്കാരൻ ഇത്തരം വാണിഭക്കാരുമായി നല്ല ബന്ധം നിലനിർത്തി അവരുമായി സഹകരിച്ച് അണ് സ്വകാര്യ / കർണാടക RTC യുടെ വെല്ലുവിളിയെ നേരിടുന്നത്. ഇത് തകർക്കാൻ റൂട്ട് പരിചയം ഉള്ള കന്നട, തുളു ഭാഷ അറിയുന്ന കണ്ണൂരിലെ ജീവനക്കാരെ പാപ്പനംകോട് ഭാഗത്തേക്ക് സ്ഥലം മാറ്റി. കൊല്ലത്തെ ജീവനക്കാരെ തലശ്ശേരിക്ക്. എന്ത് മനേജ്മെൻറ് തിയറിയാണിത്?

ശമ്പളം കിട്ടാത്തവർക്ക് വീട്ടിൽ നിന്നും പോയി വരാൻ പറ്റുന്ന സർവീസ് കൊടുക്കാത്ത മാനേജ്മെന്റിന് ഇല്ലാത്ത സ്നേഹം നമുക്ക് വേണോ? KSRTC ഒരു സാധാരണ പൗരന് അനുഭവപ്പെടുന്നത് കണ്ടക്ടർ, ഡ്രൈവർ, വാഹനം എന്ന രീതിയിൽ ആണ്. പക്ഷേ മനേജ്മെന്റിന്റെ തോന്ന്യവാസത്തിനും വൃത്തിയില്ലാത്ത കോച്ചിനും വരെ ജനത്തിന്റെ തെറി കേൾക്കേണ്ടത് ഡ്രൈവറും കണ്ടക്ടറും. ഏതായാലും എനിക്ക് നഷ്ടപ്പെട്ട 5 രൂപക്ക് വേണ്ടി ഞാൻ 5000 രൂപ മുടക്കാൻ തിരുമാനിച്ചു.”

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply