എന്താണ് പാരസെറ്റമോൾ? പരാസിറ്റാമോൾ എന്ന മരുന്നിനെക്കുറിച്ച് അറിയേണ്ടവ…

ഒരു പനിയുടെ ലക്ഷണം എന്തെങ്കിലും കണ്ടാൽ മിക്കയാളുകളും ഡോക്ടറെ കാണുന്നതിന് മുൻപായി സ്വയം ചികിത്സ ചെയ്യാറുണ്ട്. പാരസെറ്റമോൾ എന്ന ഗുളികയാണ് ഇത്തരം സ്വയം ചികിത്സകളിൽ എന്നും താരമാകുന്നത്. എന്നാൽ ഇത്തരം സ്വയം ചികിത്സകൾ അപകടം ക്ഷണിച്ചു വരുത്തുമെന്ന് ആരും ചിന്തിക്കുന്നില്ല. സത്യത്തിൽ നമ്മൾ എന്തറിഞ്ഞിട്ടാണ് ഈ പാരസെറ്റമോൾ കഴിക്കുന്നത്?

വേദനസംഹാരിയായും ദേഹതാപം (പനി) കുറക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന മരുന്നാണ് പരാസിറ്റാമോൾ. അസിറാമിനോഫിൻ എന്ന പേരിലും ഇതറിയപ്പെടുന്നു. തലവേദന, ശരീര വേദന, പല്ല് വേദന എന്നിവ പോലുള്ള തീവ്രത കുറഞ്ഞ വേദനകൾക്ക് വേണ്ടിയാണ് ഈ മരുന്ന് സാധാരണ ഗതിയിൽ ഉപയോഗക്കുന്നത്. ശാസ്ത്രക്രിയക്ക് ശേഷമുള്ളതോ, അർബുദം മൂലമോ ഉണ്ടാകുന്ന കഠിനമായ വേദനകൾക്ക് വേണ്ടിയും, ചില വേദനാസംഹാരികളോട് (കറപ്പ്) കൂടെ ഇത് ഉപയോഗിക്കാറുണ്ട്. WHO യുടെ അത്യന്താപേക്ഷിതമായി മരുന്നുകളുടെ പട്ടികയിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് പാരസെറ്റമോൾ. താരതമ്യേന പാർശ്വഫലങ്ങൾ കുറഞ്ഞ ഒരു മരുന്നാണിത്. വലിയ തോതിലുള്ള ഉപയോഗം കരൾ സംബന്ധമായ അസുഖങ്ങൾക്ക് കാരണമായേക്കും. 2 മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് മുതൽ ഇത് ഉപയോഗിക്കാവുന്നതാണ്. ഗർഭ കാലത്തും മുലയൂട്ടൽ കാലത്തും സുരക്ഷിതമായ ഉപയോഗിക്കാവുന്ന മരുന്നാണ് ഇത്. കരൾ സംബന്ധമോ, വൃക്ക സംബന്ധമോ രോഗമുള്ളവർ, മദ്യം ഉപയോഗിക്കുന്നവർ, ശരീര ഭാരം വളരെ കുറഞ്ഞവർ എന്നിവർ ഈ മരുന്ന് വളരെ കരുതലോടെ മാത്രമേ ഉപയോഗിക്കാവൂ.

ബെൻസീൻ വലയത്തോട് ഹൈഡ്രോക്സിൽ ഗ്രൂപ്പും അമൈഡ് ഗ്രൂപ്പും പാരാ (1,4) രീതിയിൽ ചേർന്നതാണ് പാരസെറ്റമോൾ തന്മാത്രയുടെ ഘടന. ഫീനോളിൽ നിന്നാണ് പാരസെറ്റമോൾ നിർമ്മിക്കുന്നത്. അതിന് താഴെ പറയുന്ന രീതി ഉപയോഗിക്കുന്നു. സൾഫ്യൂരിക് അമ്ളവും സോഡിയം നൈട്രേറ്റും ഉപയോഗിച്ച് ഫീനോളിനോട് നൈട്രേറ്റ് ഗ്രൂപ്പ് ചേർക്കുന്നു. ഓർത്തോ ഐസോമറിൽ നിന്ന് പാരാ ഐസോമർ വേർതിരിച്ചെടുക്കുന്നു. സോഡിയം ബോറോഹൈഡ്രൈഡ് ഉപയോഗിച്ച് പാരാ നൈട്രോഫീനോളിനെ പാരാ അമിനോഫീനോളാക്കി മാറ്റുന്നു. പാരാ അമിനോഫീനോൾ അസെറ്റിക് അൻഹൈഡ്രൈഡുമായി പ്രവർത്തിപ്പിച്ച് പാരസെറ്റമോൾ നിർമ്മിക്കുന്നു.

നിർദ്ദിഷ്ട ചികിത്സാപരമായ അളവിൽ ഉപയോഗിക്കുമ്പോൾ പരോസിറ്റാമോൾ സാധാരണയായി സഹനീയമാണ്. മറ്റ് സന്ദർഭങ്ങളിൽ, ഇനിപ്പറയുന്ന വ്യതിയാനങ്ങൾ ഉണ്ടാകാം: ദഹനവ്യവസ്ഥ: സാധ്യമായ വയറുവേദന, കരൾ ഫംഗ്ഷൻ ത്വരയാണ് മാറ്റം മയക്കുമരുന്ന് ലീഡുകൾ എന്ന ഇടയ്ക്കിടെ നീണ്ട ഉപയോഗം. മൂത്രത്തിന്റെ സിസ്റ്റം: മയക്കുമരുന്നുകളുടെ ദീർഘകാല ഉപയോഗം വൃക്കകളുടെ പ്രവർത്തനത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. ഹെമോപൊയിറ്റിക് സിസ്റ്റം: പാരസെറ്റമോൾ ദീർഘകാല ഉപയോഗം വിളർച്ച, അന്ഗിഒഎദെമ, അഗ്രനുലൊച്യ്തൊസിസ്, ഥ്രൊംബൊച്യ്തൊപെനിഅ വികസനം രണ്ടുപേർ. ശുദ്ധീകരണ സംവിധാനം: അസ്പിറ്റിക് പ്യൂറിയ, ഗ്ലോമറുലോൺഫ്രൈറ്റീസ്, വൃക്കസംബന്ധമായ മൂലകങ്ങൾ.
നാഡീവ്യൂഹം: ആവേശം അല്ലെങ്കിൽ മയക്കം വർധിച്ചു. കാർഡിയോ വാസ്കുലർ സിസ്റ്റം: മയോകാർഡിയത്തിന്റെ കരകൗശല പ്രവർത്തനങ്ങളുടെ കുറവ്. തൊലി, തേനീച്ചക്കൂടുകൾ, ചൊറിച്ചിൽ, തിണർപ്പു തക്കാളി രൂപത്തിൽ സാധ്യമായ. പാർശ്വഫലങ്ങൾ ഉണ്ടാകുന്നതിനെ മരുന്ന് പിൻവലിക്കണമെന്നും ഒരു ഡോക്ടറുമായുള്ള ബന്ധം ആവശ്യമാണ്.

ഇപ്പോൾ പരാസിറ്റാമോൾ എന്ന മരുന്നിനെക്കുറിച്ച് കുറച്ചൊക്കെ മനസ്സിലായില്ലേ? അതുകൊണ്ട് ഇനി പണി പോലുള്ള അസുഖങ്ങൾ വന്നാൽ പരാസിറ്റാമോൾ ഉപയോഗിച്ചുള്ള സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഉടനെ ഡോക്ടറെ കണ്ടു വൈദ്യസഹായം തേടുക.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply