കോലാലംപൂര്‍ സിറ്റി ടൂർ : റോയല്‍ പാലസ്, നാഷണല്‍ മോസ്ക്, ക്വലാലമ്പൂര്‍ സിറ്റി ഗാലറി

മലേഷ്യയിലെ ആദ്യ ദിവസത്തെ ക്ഷീണമൊക്കെ ഉറങ്ങിത്തീര്‍ത്ത് എഴുന്നേറ്റപ്പോള്‍ മലേഷ്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയോട് അടുത്തിരുന്നു. തലേദിവസം വെളുപ്പിന് മൊന്നു മണിയ്ക്കാണ് ഞങ്ങള്‍ കറക്കം കഴിഞ്ഞു ഹ്ട്ടളില്‍ വന്നത്. എഴുന്നേറ്റു റെഡിയായപ്പോള്‍ ഹാരിസ് ഇക്ക പുറത്തുപോയി കപ്പ് നൂഡില്‍സ് വാങ്ങിക്കൊണ്ടു വന്നു. ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഒന്നിച്ചാക്കി ഞങ്ങള്‍ അത് കഴിച്ചു. വൈകീട്ട് മൂന്നു മണിയോടെ ഞങ്ങളെ സിറ്റി ടൂറിനു കൊണ്ടുപോകാനായി സഞ്ജീവ് ഭായ് കാറുമായി എത്തിച്ചേര്‍ന്നു. അങ്ങനെ ഞങ്ങള്‍ യാത്രയാരംഭിച്ചു.

 

ആദ്യം പോയത് മലേഷ്യന്‍ രാജാവിന്‍റെ കൊട്ടാരം കാണുവാനാണ്. റോയല്‍ പാലസ്…. 2007 ല്‍ പണി തുടങ്ങി 2011 ല്‍ മുഴുവന്‍ പണിയും തീര്‍ത്ത ഒരു കിടിലന്‍ കൊട്ടാരം. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ നല്ല വെയിലായിരുന്നു. അവിടെ ഞങ്ങളെക്കൂടാതെ ധാരാളം സഞ്ചാരികളും ഉണ്ട്. എല്ലാവരും പാലസിന് മുന്നില്‍ നിന്നും ഫോട്ടോയെടുക്കുവാന്‍ മത്സരിക്കുകയായിരുന്നു. പാലസിന്‍റെ കോട്ടവാതിലിന് ഇരുവശത്തുമായി പട്ടാളവേഷത്തില്‍ രണ്ടു കാവല്‍ക്കാര്‍ ഉണ്ട്. ഈ കാവല്‍ക്കാരോടൊപ്പം നിന്ന് എല്ലാവര്ക്കും ഫ്രീയായി ഫോട്ടോയെടുക്കാം എന്നതാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. എന്നാലും ഈ കാവല്‍ക്കാരെ സമ്മതിക്കണം. എന്ത് സംഭവിച്ചാലും ഒരേ മുഖം മാത്രം… ഒരു ഭാവവ്യത്യാസവും ഇല്ല. അങ്ങനെ അവിടമൊക്കെ ചുറ്റിക്കണ്ടശേഷം ഞങ്ങള്‍ അവിടെ അടുത്തുള്ള ഒരു വാര്‍ മ്യൂസിയം കാണുവാന്‍ പോയി.

 

മലേഷ്യയിലെ സ്വാതന്ത്ര്യസമരത്തില്‍ വീരമൃത്യു വരിച്ച പട്ടാളക്കാരുടെ സ്മരണക്കായി നിര്‍മ്മിച്ചിരിക്കുന്ന രു മ്യൂസിയമാണ് ഇത്. നമ്മള്‍ ഇന്ത്യാ ഗേറ്റ് ഒക്കെ കാണുന്നതുപോലെയാണ് ഇവിടെ ഈ മ്യൂസിയം. അരമണിക്കൂറിലധികം ഞങ്ങള്‍ അവിടെ ചിലവഴിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേത (Bird Park) ത്തിനടുത്തുകൂടെയാണ് ഞങ്ങള്‍ പിന്നീട് യാത്ര ചെയ്തത്. മലേഷ്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയായ നാഷണല്‍ മോസ്ക്കും ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. 13 ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന ഇവിടെ 15000 ആളുകള്‍ക്ക് ഒരേസമയം നിസ്ക്കരിക്കുവാനുള്ള സൌകര്യം ഇവിടെയുണ്ട്.

പിന്നീട് ഞങ്ങള്‍ പോയത് ക്വലാലമ്പൂര്‍ സിറ്റി ഗാലറിയിലേക്കാണ്. മലേഷ്യയിലെ ഏറ്റവും വലിയ പതാക ഗാലറിയുടെ അരികിലായി ഉണ്ട്. ക്വലാലമ്പൂര്‍ സിറ്റി ഗാലറി എന്നു പറയുന്നത് ഒരു മ്യൂസിയം സെറ്റപ്പ് ആണ്. ക്വലാലമ്പൂരിനെക്കുറിച്ചുള്ള ചരിത്രവും മറ്റ് എല്ലാ വിവരങ്ങളും ഇവിടെ നമുക്ക് അറിയുവാന്‍ സാധിക്കും.

 

ട്രാവല്‍ ഏജന്‍സിയുടെ സഹായമില്ലാതെ മലേഷ്യയില്‍ വരുന്നവര്‍ക്ക് സിറ്റി ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യുന്നതിന് ഇവിടെ വരുന്നത് വളരെ സഹായകമാകും. കാരണം ഇവിടെ വന്നാല്‍ ഈ സിറ്റിയെക്കുറിച്ച് എല്ലാം നമുക്ക് മനസ്സിലാക്കാം. ഇവിടെ കാണാനൊക്കെ നല്ല രസമാണെങ്കിലും ഇതിനകത്തുള്ള ഷോപ്പില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ ആരും തയ്യാറാകരുത്.

 

അവിടത്തെ കാഴ്ചകള്‍ കണ്ടശേഷം ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങി. സമയം വൈകുന്നേരം ആറരയായിരിക്കുന്നു. പക്ഷെ ഒരു തരിപോലും ഇരുട്ട് വീണിട്ടില്ല. ഇതാണ് മലേഷ്യയുടെ ഒരു പ്രത്യേകത. ഞങ്ങള്‍ അടുത്ത കാഴ്ചകള്‍ തേടി വീണ്ടും യാത്രയായി. നിങ്ങള്‍ക്ക് കിടിലൻ മലേഷ്യ പാക്കേജുകൾക്കായി ഹാരിസ് ഇക്കയെ വിളിക്കാം: 9846571800.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply