വിഢിദിനത്തിൽ പിറന്ന KSRTC എങ്ങനെ നശിപ്പിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണം.

വിഢിദിനത്തിൽ പിറന്ന വിചിത്ര ജീവിയായ KSRTCഎങ്ങനെ നശിപ്പിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണം.

കോഴിക്കോട് KSRTC സ്‌റ്റാൻഡിൽ ഒരു ബസ് തൂണിൽ തട്ടി നിറുത്തിയിട്ടിരിക്കുന്നു. ബസ് നിറുത്തിയാൽ യാത്രക്കാരന് പുറകിലെ വാതിലിൽ ഇറങ്ങിയാൽ തുണിന്റെയും ബസ്സിന്റെയും ഇടയിൽ കൂടി പോകാൻ അവശ്യത്തിന് സ്ഥലം ഇല്ല അതുപോലെ യാത്രകാർക്ക് കാത്തിരിപ്പു സ്ഥലത്തിൽ നിന്നും ഒരു ബസ്സിന്റെ പിൻവാതിൽ വഴി കയറാൻ ഒഴിഞ്ഞ ഏതെങ്കിലും ട്രാക്ക് വഴി വേണം എത്താൻ. അതായത് രണ്ടു തൂണിന്റെ ഇടസ്ഥലം ആണ്‌ ബസ്സ് ട്രാക്ക്. ഇതിന് അവശ്യത്തിന് വീതി ഇല്ല.

ബസ്സിന്റെയും തുണിന്റെയും ചെറിയ ഗ്യാപ്പിൽപ്പെട്ട് അപകടം ഉണ്ടാകാതിരിക്കാൻ നാം ഒരോരുത്തരും ശ്രദ്ധിക്കുക മറ്റുള്ളവരെ അറിയിക്കുക. ബസ്സ് നിർത്താൻ പറ്റാത്ത ട്രാക്കോട് കൂടിയ ബസ്റ്റാൻഡ് വിഢി ദിനത്തിൽ പിറന്ന വിചിത്ര ജീവിക്ക് ഒരു മുതൽകൂട്ട് തന്നെ.

കോടികൾ മുടക്കി കെട്ടിപ്പൊക്കിയ കോഴിക്കോട്ടെ ഏറ്റവും വലിയ കെട്ടിട സമുച്ചയത്തിൽ ഒരു മുറുക്കാൻ കടപോലും ഇല്ല . രണ്ട് കച്ചവടക്കാർ എന്ന് തോന്നുന്നവർ രണ്ട് മേശപ്പറത്ത് കുറച്ച് കുപ്പി വെള്ളവും ഫ്ലാസ്കിൽ ചായയും വിൽക്കുന്നുണ്ട്. എന്താണ് മാവൂർ റോഡിൽ ആയിട്ടു പോലും കടകൾ വാടക്ക് നൽകാത്തത്? കാരണം കെട്ടിടം നിയമവിരുദ്ധമാണ് നമ്പർ കൊടുത്താൽ വിവരമറിയും.

ജനത്തിന് ബസ്സിൽ കയറാൻ വഴിയിടാതെ പ്ലാൻ ഉണ്ടാക്കിയവനും അത് അംഗീകരിച്ചവനും തന്നെയാണല്ലോ ബാക്കിയും പണിതത്. 5000 Sq mtr കെട്ടിടം ഉണ്ടാകുമ്പോൾ പാലിക്കേണ്ട നിയമം ഒരു പ്രാവശ്യം പോലും വായിക്കാത്ത എൻജിനിയർ നമ്മുടെ സംസ്ഥാനത്തിനും കൂടാതെ വിഢി ദിനത്തിൽ പിറന്ന വിചിത്ര ജീവിക്കും കിട്ടിയ മുത്താണ്!!! Share & #ProtectKSRTC.

കടപ്പാട്-ബ്രിജിത്ത് കൃഷ്ണ.

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply