മഴകുളിരിൽ നീരാടാൻ മാലപറമ്പ് എടത്തറ ചോല !!

കോടമഞ്ഞ് വാsരിയുടുത്ത വെളളിപുതപ്പുമായെത്തുന്ന കുളിർ മഴയിൽ നനഞ്ഞെത്തുന്ന പ്രകൃതി സ്നേഹികളുടെ ഇഷ്ട സങ്കേതമായി മാറുകയാണ് മാലപറമ്പ് എടത്തറ ചോല എന്ന മിനി ചെക്ക് ഡാം. അങ്ങാടിപ്പുറം – വളാഞ്ചേരി റോഡിൽ മാലാപ്പറമ്പ് ഹെയർ പിൻ വളവുകൾക്കിടയിൽ പച്ചപ്പിനെ വാരിയണിഞ്ഞ കിഴക്കാം തൂക്കായ കുന്നിൻ ചെരുവിൽ അതിമനോഹരമായി നിർമിച്ച എടത്തറ ചോല മിനി ചെക്ക് ഡാം .

ഈ വഴിയാത്ര ചെയ്തെത്തുന്നവരുടെ കണ്ണും മനസ്സും കുളിർപ്പിക്കുന്നു .ദിനം തോറും കുളിക്കാനും കാഴ്ചകാണാനും ഇവിടെ യെത്തുന്നവരുടെ എണ്ണം വർധിക്കുന്നത് ഈ ചെക് ഡാമിൽ ഒരിക്കെലെങ്കിലും മുങ്ങി നിവരാനുള്ള സഞ്ചാരികളുടെ ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത് . പതിറ്റാണ്ടുകളായി പ്രകൃതിയുടെ കനിവായയെത്തുന്ന ഒരിക്കലും വറ്റാത്ത ഉറവയിലെ ശുദ്ധജലം കഴിഞ്ഞ ഒരുവർഷം മുൻപാണ് സ്ഥലം MLA യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു താഴ്വാരത്തിലെ കുരുവമ്പലം പൂതാനി കുളമ്പ് നിവാസികളുടെ ശുദ്ധജല ഉപയോഗത്തിനായി മിനി ചെക്ക് ഡാമായി രൂപപ്പെടുത്തിയത് .

കൊടും വേനലിൽ പോലും വറ്റാത്ത ഉറവയെ സംഭരിച്ചു നിറുത്തിയത് ഈ ഭാഗത്തുള്ള ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതോടൊപ്പം കാഴ്ചക്കാർക്കും കുളിക്കാനെത്തുന്നവർക്കും സംതൃപ്തിയേകുന്നുമുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ അവിടം മലിനമാക്കാതെ ശ്രദ്ധിക്കണം. കാരണം ഇതുപോലുള്ള യാത്രാ സഹായ പോസ്റ്റുകള്‍ കണ്ട് ഓരോ സ്ഥലങ്ങളിലും ചിലര്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി അറിയുന്നുണ്ട്.

കടപ്പാട് – http://www.perinthalmannaonline.com

Check Also

നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയണോ? പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ സത്യം

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയോ സൈറ്റാണ് ഫെയ്സ്ബുക്ക്. നമ്മുടെയൊക്കെ ജീവിതത്തിലെ സ്വകാര്യമായത് അടക്കം പല വിവരങ്ങളും …

Leave a Reply