പൂർണമായും എഥനോൾ ഇന്ധനമാക്കുന്ന ബൈക്കുകൾ അടുത്ത മാസം നിരത്തിലെത്തുമെന്നു കേന്ദ്ര മന്ത്രി നിതിൻ ഗഢ്കരി. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതിയന്നും ഇന്നത്തെ വാഹന വിലയ്ക്കു തന്നെയാവും 100% എതനോളിൽ ഓടുന്ന ബൈക്കുകൾ വിൽപ്പനയ്ക്കെത്തിക്കുകയെന്നും ഗഢ്കരി വ്യക്തമാക്കി.
അധികവിലയൊന്നും ഈടാക്കാതെയാണ് മലിനീകരണ വിമുക്തമായ എതനോൾ ഇന്ധനമാക്കുന്ന ബൈക്ക് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഒപ്പം കൃഷി ലാഭകരമാക്കാൻ ട്രാക്ടറുകളിൽ ബയോ സി എൻ ജി ഇന്ധനമാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും വ്യക്തമാക്കിയ ഗഡ്ഗരി ട്രാക്ടറുകളിൽ ബയോ സി എൻ ജി ഇന്ധനമാക്കാൻ കഴിഞ്ഞാൽ കർഷകർക്ക് പ്രതിമാസം കാൽ ലക്ഷത്തോളം രൂപ ലാഭിക്കാനാവുമെന്നും അഭിപ്രായപ്പെട്ടു.
Source – http://www.asianetnews.com/automobile/methanol-motorcycle-india