കണ്ണൂരിൽ നിന്നും ബൈക്കില്‍ ഒരു മൂന്നാർ- മറയൂർ -ചിന്നാർ ട്രിപ്പ്‌ !!

പ്രിയ സുഹൃത്തുക്കളേ യാത്രകൾ ഒരുപാട് പോയിട്ടുണ്ട് എങ്കിലും ഒരു യാത്രാവിവരണം ആദ്യമായിട്ടാണ് എഴുതുന്നത്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. നമ്മുടെ യാത്ര എന്നു പറയുന്നത് തികച്ചും യാദൃശ്ചികമാണ്. മൂന്നാറിൽ ഒരു ഹോട്ടലിൽ ഒരു ആവശ്യത്തിനായി പോകണമായിരുന്നു. ഞാൻ എന്റെ സുഹൃത്തിനെ വിളിച്ചപ്പോൾ അവൻ റെഡി. ഒരു പ്ലാനിംഗും ഇല്ലാണ്ട് പിറ്റേന്ന് തന്നെ അവന്റെ 220 എടുത്ത് യാത്ര തിരിച്ചു. കണ്ണൂർ-മൂന്നാർ 390 കി.മീ..

മനസ്സിൽ യാത്രയോടുള്ള അതിയായ പ്രണയം മൂലം നമ്മൾ രണ്ടാളും യാത്ര തിരിച്ചു. കോഴിക്കോടും തൃശ്ശൂരും കഴിഞ്ഞ് അർദ്ധരാത്രിയോടെ നമ്മൾ കോതമംഗലം എത്തി. അവിടുന്ന് 90 km മൂന്നാർ. കോതമംഗലം റൂം എടുക്കാൻ തീരുമാനിച്ചു. എനിക്ക് മൂന്നാർ 3 മാസത്തെ പരിചയം ഉള്ളതിനാൽ പിറ്റേന്ന് കണേണ്ട സ്ഥലങ്ങൾ എല്ലാം ഓർത്തെടുത്തു.

  

Day 1 മൂന്നാർ ദുരന്തം – പിറ്റേന്ന് രാവിലെ 8:30 യോടെ നമ്മൾ കോതമംഗലം വിട്ടു. 10 മണിയോടെ മൂന്നാറിലെ ഹോട്ടലിൽ എത്തി. അവിടുന്ന് വാങ്ങേണ്ടത് എല്ലാം വാങ്ങി ഉച്ചയോടെ നമ്മൾ മൂന്നാറിലേയ്ക്ക് കയറാൻ തുടങ്ങി. ഞാൻ മൂന്നു മാസം കണ്ട മൂന്നാറിൽ നിന്നും എന്തോ വിത്യസ്ത്തമായി തോന്നുന്നു. കാലാവസ്ഥയിൽ എന്തോ പന്തികേട്. മൂന്നാർ ടൗൺ എത്തിയപ്പോഴേക്കും നമ്മുടെ ട്രിപ്പിനെ നശിപ്പിക്കാനായി മഴ പെയ്യാൻ തുടങ്ങി. ചെറിയ മഴ ആയതിനാൽ മാട്ടുപ്പെട്ടി പോയി വരാം എന്നു നമ്മൾ കരുതി. മൂന്നാറിൽ നിന്ന് 12 കി.മീ. ദൂരം.

മഴയേ വക വയ്യ്ക്കാതെ നമ്മൾ മാട്ടുപ്പെട്ടിയിലേയ്ക്ക് തിരിച്ചു. മഴയുടെ ശക്തി കൂടി കൊണ്ടിരുന്നു. മാട്ടുപ്പെട്ടി ഡാം വരെ നാം എത്തി. ഡാമിലെ വെള്ളം കാറ്റു നിമിത്തം തിരമാലകൾ പോലെ അടിക്കുന്നുണ്ട്. ഇതു വരെ ഞാൻ മൂന്നാറിനെ അങ്ങനെ കണ്ടിട്ടില്ല. നമ്മൾ തിരിച്ചു പോകാൻ തീരുമാനിച്ചു. മൂന്നാറിൽ എത്തി റൂം എടുത്തു. അപ്പോഴാണ് നമ്മൾ സാമൂഹ്യ മാദ്യമങ്ങളിൽ ഓഖി ചുഴലികാറ്റിനെ കുറിച്ച് കേൾക്കുന്നത്. നമ്മുക്ക് ആകെ നിരാശയായി.

നമ്മുടെ രണ്ടു പേരുടെയും വീടുകളിൽ നിന്ന് വിളിച്ചു വേഗം തിരിച്ചു വരാൻ പറഞ്ഞു. ഒരു ട്രിപ്പ് വന്നിട്ട് റൂമിൽ ഇരുന്ന് മടുക്കാതിരിക്കാൻ നമ്മൾ പുറത്തിറങ്ങി. കനത്ത മഴയും ശക്തിയായ കാറ്റും അതിനേക്കാൾ നല്ല തണുപ്പും വീട്ടുകാരുടെ അപായ സൂചനകളും എല്ലാം നമ്മുടെ ആവേശത്തെ വർധിപ്പിച്ചു. നമ്മൾ മറയൂർ റൂട്ടിൽ പോകാൻ തീരുമാനിച്ചു. അതി മനോഹരമായ കാഴ്ചകൾ ആയിരുന്നു ആ വഴിയോരങ്ങൾ നമ്മളെ സമ്മാനിച്ചത്. എങ്കിലും മൂടൽമഞ്ഞും മഴയും കാഴ്ചകളെ തടസ്സപ്പെടുത്തി. 20 km നമ്മൾ പിന്നിട്ടപ്പോഴേക്കും നേരം ഇരുട്ടാൻ തുടങ്ങി. ലക്കം വെള്ളാട്ടം വരെയെത്തി നമ്മൾ യാത്ര ഉപേക്ഷിക്കാൻ തീരുമാനിച്ചു. തിരിച്ചു റൂമിൽ എത്തിയ നമ്മളെ വീട്ടുകാർ വിളിച്ചു കൊണ്ടേ യിരുന്നു. പിറ്റേന്ന് യാത്ര തിരിക്കാൻ തീരുമാനിച്ചു. മൂന്നാർ വരെ വന്നിട്ട് ഈ അവസ്ഥ ആയി പോയല്ലോ…

Day 2: മറയൂർ – ചിന്നാർ സാഹസിക യാത്ര – പിറ്റേന്ന് രാവിലെ തന്നെ സ്ഥലം വിടാൻ നമ്മൾ തീരുമാനിച്ചു. സാധനം എല്ലാം പാക്ക് ചെയ്ത് നമ്മൾ ഇറങ്ങി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഒരു ആഗ്രഹം മറയൂർ പോകണം എന്ന്. ബൈക്ക് തിരിച്ചു. ഇന്നലെ പകുതിയിൽ ഉപേക്ഷിച്ച അതേ വഴിയിലൂടെ വിണ്ടും നമ്മൾ യാത്ര തിരിച്ചു. കാലാവസ്ഥ അല്പ്പം ശാന്തമായിരുന്നതിനാൽ ആണ് നമ്മൾ പോകാൻ തീരുമാനിച്ചത്. ഓരോ വളവുകൾ തിരിയുമ്പോഴും കാഴ്ചയുടെ ദൃശ്യഭംഗി കൂടി കൊണ്ടേയിരുന്നു. ശരിക്കും സ്വർഗ്ഗത്തിൽ എത്തിയ അനുഭൂതി തരുന്ന വഴി താരകൾ. മഴ ചാറുന്നതു മൂലം ഫോട്ടോകൾ പകർത്താൻ കഴിഞ്ഞില്ല.

9 മണിയോടെ മറയൂർ എത്തി. ചന്ദന കാടുകൾ എല്ലാം വളരേ നയനമനോഹരമായിരുന്നു. അവിടെ നിന്നും നമ്മൾ അടുത്ത സ്ഥലമായ ചിന്നാർ വന്യജീവി ‘സഘേതത്തിലേയ്ക്ക് യാത്ര തിരിച്ചു. കുറേ കഴിഞ്ഞപ്പോൾ യാത്ര വനത്തിനുള്ളിലൂടെയായി. ചെറിയ ഭയം തോന്നിക്കാൻ തുടങ്ങി. കാട്ടുപന്നികളെയും കാട്ടുപോത്തുകളെയും മയിൽ മാൻ എന്നിവയെയും നമ്മുക്ക് അവിടെ കാണുവാൻ സാധിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ നമ്മൾ കേരള തമിഴ്നാട് ബോർഡറിൽ എത്തി. നമ്മളെ അവിടെ പരിശോധന നടത്തിയ ശേഷം കടത്തിവിട്ടു.

അതിർത്തി കഴിഞ്ഞ് നമ്മൾ എത്തിച്ചേരുന്നത് ആനമല കടുവ സംഘേതത്തിലേയ്ക്ക് ആണ്. റോഡ് വളറേ മനോഹരമാകാൻ തുടങ്ങി. പൊള്ളാച്ചി- പാലക്കാട് വഴി തിരിച്ചു പോകാൻ നമ്മൾ തീരുമാനിച്ചു. ആനമല തിരുപ്പൂർ ഡിവിഷനു കീഴിൽ ഉള്ളതാണ്. നമ്മൾ പൊള്ളാച്ചി റൂട്ടിൽ കയറി. തമിഴ്നാട് റോഡ് ആയതിനാൽ നല്ല വേഗത്തിൽ പൊള്ളാച്ചി എത്തി. കൃഷി പാടങ്ങൾ ഒരു പാട് കാണുവാൻ നമ്മുക്ക് സാധിച്ചു. ഉച്ചയോടെ പാലക്കാട് എത്തിയ നമ്മൾ അവിടെ നിന്നും ഉച്ചഭക്ഷണം കഴിച്ച്, കണ്ണൂരിലേയ്ക്ക് യാത്ര തിരിച്ചു. വീട്ടിൽ എത്തി വണ്ടി പരിശോധിച്ചപ്പോള്‍  ആകെ മൊത്തം 920 കി.മീ. ഓടിയതായി കണ്ടു. ഇനിയും ഒരു ട്രിപ്പ് കൂടി മൂന്നാറിലേക്ക് വരണം… വരും… ഉറപ്പായും വരും…

വരികളും ചിത്രങ്ങളും – Hiran (സഞ്ചാരി ഗ്രൂപ്പ്).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply