എറണാകുളം നഗരത്തിനുള്ളില്‍ ഒരു വനമുണ്ട്; ശബ്ദ കോലാഹലങ്ങളിൽ നിന്നും മാറി മംഗളവനം..

കൊച്ചിയുടെ ശബ്ദ കോലാഹലങ്ങളിൽ നിന്നു മാറി മംഗളവനം..

തിരക്കിൽ മുങ്ങിയ നഗരം, കാതടപ്പിക്കുന്ന ഹോൺ ശബ്ദങ്ങൾ, മടുപ്പിക്കുന്ന ട്രാഫിക് ബ്ലോക്ക്. ചുട്ടുപൊള്ളുന്ന വെയിൽ.എന്നാൽ ഈ കോലാഹലങ്ങളിൽ നിന്നുമൊക്കെ ഒഴിഞ്ഞു മാറി ഹൈക്കോടതിയുടെ സമീപം പ്രകൃതിയുടെ ശബ്ദവും പച്ചപ്പും ആയി 3.74 ഹെക്ടറുകളിൽ മംഗള വനം സ്ഥിതി ചെയുന്നു.

ചതുപ്പുകൾക്കു ചുറ്റും പടർന്നു നിൽക്കുന്ന കണ്ടലുകൾ , ഇതൊന്നും വക വയ്ക്കാതെ വലിയ മരത്തിൽ കിഴുക്കാം തൂക്കായി തൂങ്ങി കിടക്കുന എണ്ണിയാൽ തീരാത്തത്ര വവ്വാൽ കൂട്ടങ്ങൾ. തല ഉയർത്തി നിൽക്കുന്ന ഏറുമാടം, മുളകൊണ്ട് കെട്ടി ഉണ്ടാക്കിയ ചെറിയൊരു വിശ്രമസ്ഥലം, മരച്ചുവട്ടിലെ ശ്രീബുദ്ധന്റെ പ്രതിമ ഇങ്ങനെ ചെറിയ കാഴ്ചകൾ ഒരുക്കി കൊച്ചിയുടെ ശ്വാസകോശം എന്നു വിളിക്കുന്ന മംഗള വനം നമ്മെ കാത്തിരിക്കുന്നു. മംഗൾ എന്ന വാക്കിന് പോർച്ചുഗീസ്ഭാഷയിൽ കണ്ടൽ എന്നാണ് അർത്ഥം.

കണ്ടൽക്കാടുകളുംമരങ്ങളും നിറഞ്ഞ ഇവിടെ ധാരാളം ദേശാടനപ്പക്ഷികൾ എത്താറുണ്ട്‌.  ചിലന്തികളൂം വവ്വാലുകളുംഇവിടുത്തെ പ്രധാന ആകർഷണീയതയാണ്. 2004ൽ നിലവിൽ വന്ന മംഗളവനം പക്ഷി സങ്കേതം സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമാണ്. കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതവുമാണിത്.

മേയ് 2006 ൽ നടത്തിയ സർവ്വേ പ്രകാരം 32 ഇനത്തിൽ പെടുന്ന 194 ലധികം പക്ഷികൾ , 17 തരത്തിൽ പെട്ട ചിത്രശലഭങ്ങളും ഇവകുടാതെ 51 തരം വർഗ്ഗത്തിൽപ്പെട്ട ചിലന്തികളും ഇവിടെ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.

Nearest railway station: Ernakulam South, about 4 km.

കടപ്പാട് – Vishnu KA Kandamangalam

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply