എല്ലാ രാത്രികളിലും ഒരേ ട്രെയിനിനു പിന്നാലെ ഒാടുന്ന നായ – വീഡിയോ..

മനുഷ്യരുടെ പ്രവര്‍ത്തികളേക്കാള്‍ വിചിത്രമാണ് ചിലപ്പോഴൊക്കെ മൃഗങ്ങളുടെ പ്രവര്‍ത്തികള്‍. സംസാരിക്കാന്‍ കഴിവില്ലാത്തതുകൊണ്ട് പലപ്പോഴും അത് മനുഷ്യന് മനസിലാക്കാനും സാധിക്കാറില്ല. സമാനമായ രീതിയില്‍ മുംബൈയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ എല്ലാ ദിവസവും തുടരുന്ന വിചിത്രമായ സംഭവത്തിന്റെ കാരണം തിരയുകയാണ് സോഷ്യല്‍ മീഡിയ. എ​ല്ലാ ദി​വ​സ​വും രാ​ത്രി​യി​ൽ ഒ​രേ ട്രെ​യി​നിനു പി​ന്നാ​ലെ ഒ​രു തെ​രു​വു നാ​യ ഓ​ടു​ന്ന സം​ഭ​വ​ത്തെ കുറിച്ച് അറിഞ്ഞവര്‍ക്കെല്ലാം, ഇതിനു പിന്നാലെ ചു​രു​ള​ഴി​യാ​ത്ത ര​ഹ​സ്യം എന്തായിരിക്കും എന്ന് അറിയാനുള്ള ആ​കാം​ക്ഷയാണ്. മും​ബൈ കാഞ്ചർമാർഗ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് സൈബര്‍ലോകം കാരണം തിരഞ്ഞിറങ്ങിയത്. ജനുവരി രണ്ടിന് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് ആദ്യമായി ഈ നായ യാത്രക്കാരുടെയും ജീവനക്കാരുടെയും ശ്രദ്ധയില്‍പ്പെട്ടത്. ട്രെയിനിലെ സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റിനുള്ളിലേക്ക് നോക്കി നില്‍ക്കുന്ന നായ ട്രെയിന്‍ ചലിക്കുമ്പോള്‍ അതിനു പിന്നാലെ ഓടുകയാണ് പതിവ്.

പിന്നീട് ട്രെയിനിലെ ഓരോ ബോഗിയിലേയ്ക്കും നോക്കി പ്രതീക്ഷിച്ചത് കാണാതെ വരുമ്പോള്‍ പിന്മാറുകയും ചെയ്യും. എന്തിനാണ് ഈ നായ അങ്ങനെ ചെയ്യുന്നത് എന്നാര്‍ക്കും അറിയാന്‍ കഴിഞ്ഞിട്ടില്ല. ഈ നായയ്ക്ക് നാല് കുഞ്ഞുങ്ങളുണ്ട്, ഒരു പക്ഷേ തന്റെ ഉടമയെയോ മറ്റോ അന്വേഷിക്കുകയാകാം ഈ നായ എന്നാണ് യാത്രക്കാരുടെ നിഗമനം. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ഇപ്പോള്‍ ഇതേക്കുറിച്ച് വാര്‍ത്തയും വന്നു കഴിഞ്ഞു.

ഇതുപോലെ ജപ്പാനിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ ഒരു നായ വര്‍ഷങ്ങളോളം തന്‍റെ യജമാനനെ കാത്തിരുന്നത് വലിയ സംഭവമായി മാറിയിരുന്നു. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ സംഭവം. ഹാച്ചികോ എന്നു പേരുള്ള ആ നായയുടെ മരണം വരെ ഷിബുയ എന്ന റെയില്‍വേ സ്റ്റേഷനില്‍ യജമാനന്‍റെ വരവും കാത്ത് കിടന്നു എന്നതാണ് സത്യം. മരണശേഷം ഈ നായയുടെ പ്രതിമ ആ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിക്കുകയുണ്ടായി. പിന്നീട് ഹാച്ചികോ എന്ന പേരില്‍ സിനിമ പുറത്തു വരികയും അത് മികച്ച വിജയം നേടുകയും ചെയ്തു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply