പക്കാസുരൻ മലയിലെ കാഴ്ചകളും കോടനാട്ടിലെ ടെന്‍റ് ഉറക്കവും..

യാത്രക്കൊരുങ്ങിയപ്പോൾ ഇടിവെട്ട് പണി കിട്ടി ഒരു എയർപോർട്ട് ഡ്രോപ്പ് നിർബന്ധിതം. എയർ ഇന്ത്യ പണി തന്നു. ഫ്ലൈറ്റ് ലേറ്റ്. രാവിലെ മൂന്നു മണിക് ആക്കി. രാത്രി പന്ത്രണ്ട് മണിക് വീട്ടിൽ നിന്നിറങ്ങി എയർപോർട്ടിൽ ആളെ ഇറക്കി തിരിച്ചു മണാശ്ശേരി എത്തിയപ്പോൾ സഹയാത്രികൻ ശരീഫ് വരുന്നു ബുള്ളെറ്റുമായി. ഉറക്കമില്ലാത്ത രാത്രി, യാത്ര തുടങ്ങി രാവിലെ മൂന്ന് മണിക് തന്നെ, സ്റ്റാർട്ടിങ് പോയിന്റ് മണ്ണാർക്കാട് അഞ്ചു മണിക്ക് തന്നെ എത്തി നിസ്‌കാരവും #ചായ കുടിയും കഴിഞ്ഞു സഫാരി ടീമിനെ കാത്ത് കട്ട വെയ്റ്റിംഗ്.

ചായയുടെ കാര്യം പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ വന്നത് മണ്ണാർക്കാട് രാവിലെ ആറ് മണിക് ഭക്ഷണം തപ്പിയിറങ്ങി എവിടെയും കിട്ടാനില്ല എന്നത് സത്യം അവസാനം ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ഒരു ഹോട്ടൽ ഞങ്ങളെ അത്ഭുതപ്പെടുത്തി, അസമയത് മണ്ണാർക്കാട് വഴി (സൈലന്റ് വാലി, മുള്ളി വഴി ഊട്ടി, അട്ടപ്പാടി , ശിരുവാണി, പാലക്കാട് ഭാഗത്തേക്ക് ) യാത്ര ചെയ്യുന്നവർക്കു ഉപകാരപ്പെട്ടേക്കാം ഹോട്ടൽ സലീന ഫാമിലി റെസ്റ്റോറന്റ്, നല്ല ഭക്ഷണം (പൂരി, ചപ്പാത്തി, പൊറോട്ട നെയ്‌ച്ചോറ്, ബീഫ് പല ഐറ്റംസ്, കുറുമകറി, മീൻ കറി etc ) വളരെയധികം നന്ദിയുണ്ട് ഈ സർവീസ് ചെയ്യന്ന ജോലിക്കാരോടും മുതലാളിയോടും ഞങ്ങളെ മുമ്പെയും സഹായിച്ചിട്ടുണ്ട് ഈ ഹോട്ടൽ എന്നാൽ എവിയെന്നു സത്യത്തിൽ ഓര്മയില്ലായിരുന്നു അവിടെ ചെന്നപ്പോഴാ മുമ്പേ വന്നിരുന്നെന്നു മനസ്സിലായത്, ഇനി ഓർത്തിരിക്കാൻ ഫോട്ടോയെടുത്തു നമ്പർ വാങ്ങി മൊബൈലിൽ സേവ് ചെയ്തു വെച്ചു അത്യാവശ്യക്കാർക്ക് ഈ നമ്പറിൽ വിളിക്കാം നമ്പർ ( 8606761770 ).

എന്നാൽ റൈഡ് തുടങ്ങട്ടെ , ഒരുപാടു പുതിയ മുഖങ്ങൾ ഒരുപാടു ബൈക്കുകൾ ഒരു കാർ അത് ചങ്ക് സലീക് ന്റെ അവന്റെ നാനോ കാറിൽ ഭക്ഷണവുമായി ടക ടക, പട്ടാഭിക്ഷേകം സിനിമയിലെ അന കുട്ടിയെ ഓർത്തുപോയ കാഴ്ചകൾ, യാത്രക്കിടെ ഒരു ഇടവേളയിൽ അവിൽ മിക്സിങ്ങും പഴവും, ഭവാനി പുഴയുടെ അരികിലൂടെ മുള്ളി ചെക്പോസ്റ്റുകൾ താണ്ടി ചുരം കയറി, മേട്ടുപ്പാളയം റൂട്ടിൽ കയറി പക്കാസുരൻ മലയിലേക്കു. സുന്ദരമായ വഴിയോര കാഴ്ചകൾ തേയിലത്തോട്ടങ്ങളുടെ ദൂര കാഴ്ച അടിപൊളി തെളിഞ്ഞ നീല ആകാശം, ചിത്രങ്ങൾ വ്യക്തമാക്കും, കോട യിൽ മൂടിയ പക്കാസുരൻ മലയുടെ ദൂര കാഴ്ച സൂപ്പർ.

ഓഫ്‌റോഡ് വഴി മുകളിലേക്കു കയറി ഇടക്ക് വിശ്രമ വേളയിൽ സലീക്കി ന്റെ കാറിൽ പാർസൽ ആക്കി കൊണ്ടുവന്ന ബിരിയാണി സാപ്പിട്ടു വീണ്ടും ഓഫ്‌റോഡ് വഴി തന്നെ എന്നാൽ പുല്ല് നിറഞ്ഞ വഴി ബൈക്ക് സ്കിഡ് ആകാൻ സാധ്യതയുള്ളതിനാൽ കുറഞ്ഞ ആളുകൾ ബൈക്കെടുത്തു ബാക്കി പേർ നടന്നു, ഷഫീക് അവന്റെ പാഷൻ പ്ലസ് ബൈക്ക് മുകളിൽ എത്തിച്ചത് അത്ഭുതപ്പെടുത്തി , ബൈക്ക് പാർക്ക് ചെയ്തു ട്രെക്കിങ്ങ് ആരംഭിച്ചു ഉണങ്ങിയ ഇലകൾ കൊഴിഞ്ഞു കിടക്കുന്ന അധികം കാൽപാദങ്ങൾ പതിക്കാത്ത സുന്ദരമായ വഴിയിൽ കൂടി മല മുകളിലേക്കു രണ്ടു ലയർ ആയി കിടക്കുന്ന മല നിരകൾ, ചുറ്റും നല്ല കാഴ്ചകൾ രണ്ടു ഫാമിലി ഉണ്ടായിരുന്നു കൂടെ അവർ അവരുടെ രണ്ടു മക്കളെയുമായി നടന്നു കയറിയത് ആകാംഷയോടെ നോക്കി.

മതേരൻ ഓർമിപ്പിച്ച ഒരു വലിയ പാറയോട് കൂടിയ കൊക്ക,അങ്ങ് ദൂരെ മറ്റൊരു വ്യൂ പോയിന്റ് സുന്ദര നിമിഷങ്ങൾ നല്ല കാഴ്ചകൾ ഇളം കാറ്റ്. തിരിച്ചിറങ്ങി കോതഗിരി, കോടനാട്. ഞങ്ങൾ ആറു പേർ കുറച്ചു മുമ്പിൽ പോകുന്ന വഴി റോഡിൽ “കാട്ടി” യുടെ കൂട്ടം ഒരു പുതിയ അനുഭവം ഞാൻ മുമ്പെങ്ങും കണ്ടിട്ടില്ല ഇങ്ങനൊരു #കാഴ്ച സുന്ദരം പക്ഷെ ഞങ്ങളിൽ കുറഞ്ഞ ആളുകൾക്കെ കാണാൻ ഭാഗ്യം കിട്ടിയുള്ളൂ കുറച്ചു പിന്നിലായി വന്നവർ ശശി യായി.

തണുപ്പിൽ ഒരു കട്ടൻചായയും കുടിച്ചു കോത്തഗിരി അവിടുന്ന് ബസ് സ്റ്റാൻഡിന്റെ അടുത്തുള്ള മോഡേൺ കഫേ (മുമ്പും ഞാൻ ഇവിടെ വന്നപ്പോൾ ഭക്ഷണം ഇവിടുന്നായിരുന്നു ) ഹോട്ടലിലെ മസാല ദോശയും ചപ്പാത്തിയും കുറുമ കറിയും കഴിച്ചു കോടനാട് വ്യൂ പോയിന്റിലേക് സമയം എട്ട് മണി കഴിഞ്ഞു.

ഒരു ചെറു ചാറ്റൽ മഴ യിൽ നല്ലൊരു അടാർ യാത്ര കോടനാട്ടിലേക്ക്, അവിടെ അടുത്ത് തന്നെയുള്ള Deccan Valley View Resort ന്റെ കോമ്പൗണ്ട് ലെ പുൽ മൈതാനിയിൽ ടെന്റ് അടിച്ചു നാല്പത്തിയാറു പേർ, രാത്രിയിലെ മഴയും തണുപ്പും കോടയുടെ സാനിധ്യവും വ്യത്യസ്തമായ അനുഭവനം തന്നെ, പരിചയപ്പെടൽ സെഷൻ കഴിഞ്ഞു ചിക്കൻ കറി ഉണ്ടാക്കി ചപ്പാത്തിയും കൂട്ടി അടിച്ചു പതിനൊന്നു മണി കഴിഞ്ഞു കിടക്കാൻ തലേ ദിവസം ഒട്ടും ഉറങ്ങിയില്ല അതിന്റെ ക്ഷീണം ഉറങ്ങി തീർത്തു സുഖ നിദ്ര.

നേരത്തെ എണീറ്റ് സൂര്യോദയ കാഴ്ച , കോടനാട് വ്യൂ പോയിന്റിലെ ദൂര കാഴ്‌ചകൾ കണ്ടു ശേഷം ഗ്രൂപ്പ് ഫോട്ടോ സെഷൻ കഴിഞ്ഞു ഞങ്ങൾ ആറു പേർ യാത്രയായി.പോകുമ്പോൾ കുറച്ചു ചപ്പാത്തി എടുത്തു കയ്യിൽ കരുതി പോകുന്ന വഴി എവിടുന്നേലും കഴിക്കാലോ എന്ന് കരുതി. മോഡേൺ കഫെയിൽ കയറി കറി പാർസൽ വാങ്ങി യാത്ര തുടർന്നു.

രണ്ടു വർഷം മുമ്പേ ഞങ്ങൾ മുസാഫിറുകൾ പോയ വഴി ഞാൻ നമ്മളെ സഹയാത്രികരെ കൊണ്ട് പോയി, കോടനാട് – കോട്ടബെട്ടു -അജൂർ -തൂണേരി -കവരട്ടി-മസിനഗുഡി പക്കാ ഗ്രാമത്തിലൂടെയുള്ള യാത്ര അവർക്കും ഒരുപാട് ഇഷ്ട്ടമായി ഇടയ്ക്കു ഒരു യൂക്കാലി തോട്ടത്തിൽ കയറി ചപ്പാത്തിയും കറിയും തട്ടി, ഊട്ടി മസിനഗുഡി വഴി ബൈക്കും കാറും കടത്തി വിടുന്നില്ല ചിലപ്പോഴൊക്കെ, എന്നാൽ ഞങ്ങൾ ഈ വഴി വന്നതിനാൽ ഊട്ടി മസിനഗുഡി ചുരത്തിലേക്കിറങ്ങാൻ പറ്റിയത് ഭാഗ്യമായി.

ചങ്ക് മുസാഫിർ ജുനു വിളിച്ചു ഷോളുർ കുന്നു കയറി ഇറങ്ങി അവനും നൂറുവും മസിനഗുഡി ഉണ്ട് എത്താറായോ എന്നൊരു ചോദ്യം അപ്രതീക്ഷിതം അര മണിക്കൂർ കൊണ്ടെത്താമെന്നു പറഞ്ഞു യാത്ര കുറച്ചു സ്പീഡ് കൂട്ടി, ഊട്ടി മസിനഗുഡി ചുരത്തിൽ സംഭവിച്ച ഒരു ഇൻസിഡന്റ് പറയട്ടെ ബൈക്കിൽ ചുരം ഇറങ്ങി വരുന്ന വഴി റോഡിന്റെ നടുവിൽ ഒരു “കുഞ്ഞി കിളി”, വണ്ടികൾ ചീറി പായുന്നു ഫോർ വീലർ വാഹനം കിളിയുടെ മുകളിൽ കൂടെ പോയിട്ടും അത് അവിടുന്ന് മാറുന്നില്ല എന്തോ മന്ദത ബാധിച്ചതാകാമെന്നെനിക്ക് തോന്നി എന്നാൽ അതിനെ എടുത്തു മാറ്റണം എന്നുണ്ടായിരുന്നു പക്ഷെ ഞങ്ങൾ കുറച്ചിങ്ങെത്തിപ്പോയി ശരീഫ് ആണ് ഡ്രൈവിങ്ങും അവന് ഒരു ബുദ്ധിമുട്ടാകുമെന്നു കരുതി ഞാൻ ഒന്നും പറഞ്ഞില്ല എന്നാൽ ഞാൻ അപ്രതീക്ഷിതം ശരീഫ് സ്വ മനസ്സാലെ വണ്ടി നിർത്തി എന്നോട് ചോദിച്ചു ആ കിളിയെ നമുക്കു രക്ഷിച്ചാലോ എന്നൊരു ചോദ്യം , രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്ന്, വണ്ടി തിരിച്ചു കുറച്ചു പിന്നിലേക്കു വന്നു കിളിയെ കയ്യിൽ എടുത്തു കുറച്ചു നേരം തലോടി ഒന്ന് ഉഷാറാക്കി ശേഷം പറക്കാൻ വിട്ടു. അതിനെ റോഡിൽ വിട്ടു പോന്നിരുന്നേൽ ഒരു മനസ്സമാധാനം ഉണ്ടാകുമായിരുന്നില്ല എന്നാലിപ്പൊ എന്തോ ഒരു മനസ്സുഖം എന്നു ഞങ്ങൾ പരസ്പരം പറഞ്ഞു.

ജുനു നൂറു കട്ട വെയ്റ്റിംഗ് അവരെയും കൂട്ടി മോയർ ഡാം വരെ, നല്ല ഡ്രൈ കാലാവസ്ഥ കാട്ടിലെ കൂട്ടുകാരെയൊന്നും വെളിയിൽ കണ്ടില്ല എന്നിരുന്നാലും മോയറിലെ ഗുൽമോഹർ പൂത്തു നിൽക്കുന്ന കാഴ്ച സുന്ദരം. ഒരു ആന കൂട്ടാത്ത ദർശിച്ചു തിരിച്ചു ഗൂഡല്ലൂർ നിലംബൂർ അരീക്കോട് മാവൂർ, നാല് മണിക്ക് വീട്ടിലെത്തി.

പക്കാസുരൻ മല ട്രെക്കിങ്ങും കോടനാട് ടെന്റ് ഉറക്കവും ഒരുപാടു ഇഷ്ടപ്പെട്ടു. മറക്കാൻ കഴിയാത്ത ഒത്തിരി സന്തോഷം ഒരുപാട് നല്ല സുഹൃത്തുക്കൾ ഐക്യതയുള്ള സംഘടകർ.

നല്ല നിമിഷങ്ങൾ അനുഭവങ്ങൾ :-മുള്ളി ചുരം കയറിയ ഉടൻ ഗ്രൗണ്ടിലെ ക്രിക്കറ്റ് കളി, പക്കാസുരൻ മല യാത്രക്കിടെ വഴിയോര കാഴ്ചകൾ, കോടമൂടിയ പക്കാസുരൻ മല ദൃശ്യം, പക്കാസുരൻ മലയിലേക്കുള്ള ഓഫ് റോഡ്, മതേരനെ ഓർമിപ്പിച്ച ഒരു വലിയ പാറ, ഫാമിലിയുമായി ട്രെക്ക് ചെയ്തു മുകളിൽ എത്തിയ ശിഹാബ്ക്ക ബഹീജ് , തിരിച്ചു വരവിൽ “കാട്ടി” കൂട്ടങ്ങൾ റോഡിനു കുറുകെ, മഴയത്ത് കോടനാട്ടിലേക്കുള്ള യാത്ര, ടെന്റിലേക് കോട ഇടിച്ചു കയറിയ നിമിഷങ്ങൾ, മസിനഗുഡി ചുരത്തിലെ പച്ചപ്പ്, മസിനഗുഡി ചുരത്തിലെ കുഞ്ഞി കിളിയെ തലോടിയ ഓർമ.

Post By : #Iamshafi #Kuttikkadave.

 

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply