ആദ്യമായി ആണ് ഒരു യാത്ര വിവരണം എഴുതുന്നത്. പടിച്ചോണ്ട് ഇരുന്നപ്പോൾ പോലും എഴുതിയിട്ടില്ല. തെറ്റുകൾ ക്ഷെമിക്കുക ആരും വലിച്ചു കീറി ഒട്ടിക്കകരുത്.. എഴുത്തിനു കുറച്ച് നീളം കൂടുതൽ ആണ്.. ക്ഷെമിക്കുക.
ഒരുപാട് നാൾ ആയി ഒരു യാത്ര പോകണം എന്ന് കരുതിയിട്ട് അതും ബൈക്കിൽ. സ്ഥലങ്ങൾ കാണാനോ ഒന്നുമല്ല ബൈക്കു ഓടിക്കണം കുറെ ദൂരം അതു മാത്രം. നീലാകാശം ഫിലിം കണ്ടു കഴിഞ്ഞപ്പോ തൊട്ട് തുടങ്ങിയ ആഗ്രഹം. ഇതേ ആഗ്രഹമായി നടക്കുന്ന എന്റെ മൂന്ന് സുഹൃത്തുക്കളും.Justin Thayyil Thankachan, Sharon Sam Mathew, Rijo Raj. എന്നാൽ എന്ന് പോകണം എപ്പോൾ എവിടെ എന്ന് ഒന്നുമറിയില്ല. അവസാനം പെട്ടന്നായിരുന്നു യാത്ര പോയത് ആരും ഒട്ടും വിചാരിക്കാതെ ഒരു യാത്ര ആയിരുന്നു. അപ്പോളും എങ്ങോട്ട് എന്ന് ഉള്ളത് ഒരു വിഷയം ആയിരുന്നു. ഒടുവിൽ താമരശ്ശേരി ചുരം കയറി വയനാട് പോകാം എന്ന് തീരുമാനിക്കുന്നു ബാക്കി അവിടെ ചെന്നിട്ട് തീരുമാനിക്കാം.
അങ്ങനെ ഒടുവിൽ ഡിസംബർ മാസത്തിലെ തണുപ്പുള്ള ഒരു രാത്രിയിൽ ഞങ്ങളുടെ ബൈക്കുകൾ റെഡി ആയി. യാത്ര തിരിച്ചു അർദ്ധരാത്രിയിൽ തന്നെ. വെളുപ്പിനെ ആയപ്പോൾ ഗുരുവായൂർ എത്തി. അവിടെ വിശ്രമിച്ചതിന് ശേഷം വീണ്ടും യാത്ര തുടർന്നു. താമരശ്ശേരി ചുരം കയറി വയനാട് ചെന്നു. എന്നാൽ അവിടെ എവിടെ പോകണം എന്ന് ഒന്നുമറിയില്ലായിരുന്നു. ഒടുവിൽ #ബാണാസുര_ഡാം# ആദ്യം പോകാം എന്ന് തീരുമാനിച്ചു. അവിടെ എത്തി. എന്നാൽ അവിടെ എല്ലാം ഞങ്ങൾക്ക് വിപരീതം ആയിരുന്നു. ഒടുവിൽ അവിടെ നിന്നും രാവിലത്തെ ഫുഡും കഴിച്ചു അടുത്തത് #മീൻ_മുട്ടി# വെള്ളച്ചാട്ടത്തിലേക്ക് പോയി. അവിടെ ചെറിയ ഒരു adventure നടത്തി.
എന്നാലും വയനാട് ഞങ്ങൾക്ക് തീർത്തും വ്യത്യസ്തം ആയിരുന്നു സീസണ് ടൈമിൽ അല്ല ചെന്നത് എന്നത് കൊണ്ടു ഒന്നിനും ഒരു രസം തോന്നിയില്ല. അതിനാൽ വയനാട് ഒരു റൂം എടുത്തു വിശ്രമിക്കാൻ തീരുമാനിച്ചു. റൂം എടുത്തു കുറച്ചു നേരം മയങ്ങി രാത്രി തൊട്ട് ബൈക്കു ഓടിച്ചതിന്റെ ക്ഷീണം ഉണ്ടായിരുന്നു. രാത്രിയിൽ വെളിയിലേക്ക് ഇറങ്ങി ഫുഡും കഴിച്ചു റൂമിൽ എത്തി. അപ്പോൾ ആണ് അടുത്ത ചോദ്യം ഉയരുന്നത് ഇനി എങ്ങോട്ട്. എന്നാൽ അതിനുള്ള ഉത്തരം എല്ലാവരുടേം കൈയിൽ ഒന്ന് തന്നെ ഇത്രേം വന്നിട്ടു അടുത്തത് #മുത്തങ്ങ# വനം തന്നെ.
യൂട്യൂബിൽ എല്ലാം കണ്ട ഒരു അറിവ് മാത്രം കാട്ടാന ഇറങ്ങുന്ന സ്ഥലം അതു വഴി ബൈക്കു ഓടിക്കാൻ എല്ലാവർക്കും തിടുക്കമായി.
അങ്ങനെ പിറ്റേന്ന് രാവിലെ നേരെ മുത്തങ്ങയിലേക്ക്. പോകുന്ന വഴി കാടും കാട്ടുമൃഗങ്ങളും എല്ലാം. അതു തികച്ചും വ്യത്യസ്തമായ യാത്ര ആയി. പത്തനംതിട്ടയിൽ നിറയെ കാട് ഉണ്ടങ്കിലും വന്യ ജീവികളുടെ താഴ് വാരയിലൂടെ ഒരു യാത്ര. റോഡിന്റെ സൈഡിൽ ആയി മാനും കുറെ മൃഗങ്ങളും. കൂടെ കാട്ടാനയും കുഞ്ഞുങ്ങളും. അങ്ങനെ മുത്തങ്ങ വഴി കഴിഞ്ഞപ്പോ തോന്നി നേരെ #മൈസൂർക്ക് പോകാം എന്ന്. മൈസൂർ എത്തി ഒരു റൂം എടുത്തു സാധനങ്ങൾ എല്ലാം വെച്ചു. നേരെ പോയത് #മൈസൂർ_പാലസിൽ.
പച്ചപ്പിന്റെ സൗന്ദര്യത്തിൽ തല ഉയർത്തി പിടിച്ചു മൈസൂർ പാലസ്. അവിടെ മുഴുവൻ കണ്ട് നേരെ പോയത് മൈസൂർ സൂവിലേക്ക്. അവിടെ തികച്ചും വ്യത്യസ്തമായ അനുഭവം ഇതു വരെ ഒരു zoo പോലും കാണാത്ത എനിക്ക് മുന്നിൽ ഈ ലോകത്തു കാണുന്ന എല്ലാ ജീവികളും. മുന്നിലൂടെയും തലക്ക് മുകളിലൂടെയും പറക്കുന്ന വിദേശ പക്ഷികൾ. പേടിയുടെ മുൾമുനയിൽ നിർത്തുന്ന വിവിധ തരം പാമ്പുകൾ. കാട്ടിലെ രാജാക്കൻമ്മാര് എല്ലാം. ഒരുപാട് നേരം അവിടെ ചിലവിട്ടിട്ട് നേരെ പോയത് വൃന്ദാവന് ഗാര്ഡന്. അവിടെ ചെന്നപ്പോൾ രാത്രി ആയിരുന്നു. രാത്രിയുടെ സൗന്ദര്യം മുതലെടുത്തിട്ടുണ്ട് അവിടെ ഒരുപാട്. ലൈറ്റുകളും മറ്റും ഇട്ട് മാറ്റു കൂട്ടിയിരിക്കുന്നു അതിലിടയിൽ ആയി എല്ലാം വെള്ളവും പൂക്കളും.
അവിടെ ആരോ പറയുന്നത് കേട്ടു വാട്ടര് ഡാന്സിനു ടൈം ആയി എന്നു. നേരെ അതും പോയി കണ്ടു പല നിറങ്ങളിൽ ചുവട് വെക്കുന്ന വെള്ളം. ഇന്ത്യയിലെ മിക്ക ഭാഷയിലും പാട്ടുകൾ. കണ്ടു നിക്കുവാൻ ഒരുപാട് ഭംഗി. ഒടുവിൽ ഒരു മലയാളം song ഒഴുകി വന്നു. ഒരുപാട് കുളിർമ നൽകി നമ്മുടെ ആ പാട്ട് കേട്ടിട്ട്. അവസാനിക്കരുതെ എന്നു ആലോചിച്ചു പോകുന്ന വെള്ളത്തിന്റെ ചുവടുകൾ പല നിറങ്ങൾ അതിന്റെ മാറ്റു കൂട്ടുന്നു. അവിടെ നിന്നും ഇറങ്ങി. അടുത്തുള്ള ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു. ഇന്നും നാവിൽ അവിടുത്തെ ടേസ്റ്റ് ഉണ്ട്. അവിടുത്തെ ഫുഡ് കഴിക്കാൻ വേണ്ടി മാത്രം ഒന്നൂടെ പോയാലോ എന്നു ആലോചിച്ചു പോയിട്ടുണ്ട്. നേരെ റൂമിൽ ചെന്നു കിടന്നു. എന്തായാലും ഇവിടെ വരെ വന്നു നമുക്ക് നേരെ ഊട്ടിക്കു പോകാം.
രാവിലെ എഴുന്നേറ്റു നേരെ ഊട്ടിയിലേക്ക്…ഈ ദിനം ക്രിസ്തുമസിന്റെ ആയിരുന്നു. അതേ ഡിസംബർ 25. ഊട്ടിയിൽ ചെന്ന് ഒന്ന് അടിച്ചു പൊളിക്കണം എന്നു തന്നെ തീരുമാനിച്ചു. #Bandipur കാട് വഴി തന്നെ യാത്ര. ഒരു കാടിന്റെ ഇടയിലൂടെ ഉള്ള യാത്രയുടെ രസം പോകുന്നതിനു മുന്നേ ഇതാ വീണ്ടും കാട്. കാട് മൂടി കിടക്കുന്ന ബന്ദിപ്പൂരിന്റെ ഇടയിലൂടെ ഞങ്ങളുടെ ബൈക്കുകൾ കുതിച്ചു. ഊട്ടിയുടെ നെറുകയിലേക്ക്. നല്ല വളവുകൾ നല്ല കാഴ്ചകൾ. ഞങ്ങൾ കയറ്റം കയറി ഊട്ടിയിലേക്ക്. തണുപ്പ് പതിയെ ഞങ്ങളെ എല്ലാരേം കീഴ്പ്പെടുത്താൻ തുടങ്ങിയിരുന്നു. താമസിക്കാതെ തന്നെ ഊട്ടിയിലേക്ക് ഞങ്ങൾ എത്തി. പൈൻ മരങ്ങളുടെ ഇടയിലൂടെ പച്ച പുതച്ച ആ താഴ് വരയിലൂടെ ഞങ്ങൾ ഊട്ടിയിൽ എത്തി.
ഒരു നല്ല ഹോട്ടൽ നോക്കി റൂം എടുത്തു. ഒന്ന് ഫ്രഷ് ആയി ഊട്ടിയുടെ രാത്രിയിലേക്ക് ഞങ്ങൾ ഇറങ്ങി. തണുപ്പ് ഞങ്ങളെ നല്ല പോലെ കീഴ്പെടുത്തുന്നുണ്ടായിരുന്നു. കൂടാതെ വിശപ്പും ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു എന്നാൽ എവിടേം കാണാത്ത റേറ്റ് ആയിരുന്നു അവിടുത്തെ ഫുഡിന്. ഒരു കേക്ക് വാങ്ങി നേരെ റൂമിൽ എത്തി. രാത്രിയിൽ അധി മനോഹരം ആയി ക്രിസ്മസ് ആഘോഷിച്ചു.
പിറ്റേന്ന് ഞങ്ങൾ രാവിലെ ഇറങ്ങി ഊട്ടി കാണാനായി. എന്നാൽ ഞങ്ങളുടെ മുന്നിൽ അധികം സമയം ഉണ്ടായിരുന്നില്ല അടുത്തത് മൂന്നാർ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിനാൽ ഞങ്ങളുടെ അടുത്തുള്ള ഊട്ടി #botanical_garden പോയി. കുറച്ചു നേരം അവിടെ ഇരുന്നു. നല്ല സ്ഥലം. എത്ര മനോഹരമായ് ആണ് ഇവർ ഇത് നോക്കുന്നത് എന്നു ഓർത്തു പോയി. അതി മനോഹരമായ പൂന്തോട്ടങ്ങള്. കയറുമ്പോൾ തന്നെ പച്ച വിരിച്ച പുല്ലുകൾ നല്ല മനോഹരമായ മരങ്ങൾ.
അധികം താമസിക്കാതെ തന്നെ ഞങ്ങൾ മൂന്നാർ ലക്ഷ്യമാക്കി നീങ്ങി. പോകുന്ന വഴിയിൽ ഒരു കാട് ഉണ്ട് എന്ന് ഞങ്ങൾക്ക് അറിയാം. എന്നാൽ അത് എന്തുമാത്രം ഭയാനകം ആണ് എന്ന് ഉള്ളത് ഞങ്ങൾക്ക് അറിയില്ലായിരുന്നു. കഴിക്കാൻ കയറിയ ഹോട്ടലിൽ ആണ് പറയുന്നത് രാത്രി അതു വഴി പോകുന്നത് വൻ അപകടം ആണ് എന്ന്. എന്നാലും പ്രായത്തിന്റെ തിളപ്പിൽ ഞങ്ങൾ പോകാൻ തന്നെ തീരുമാനിച്ചു. അങ്ങനെ #മറയൂർ_ ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ ഞങ്ങൾ എത്തി. ധൈര്യം കാണിച്ചു എങ്കിലും ഇരുട്ടിന്റെ മറവിലേക്കു ഞങ്ങൾ അടുക്കുംതോറും മനസ്സിൽ ഭയം ഏറി വന്നു.
ഇരുട്ടിന്റെ പേടിപെടുത്തലും കാണാൻ കഴിയാത്ത എന്തൊക്കെയോ ശബ്ദങ്ങളും. ഞങ്ങളുടെ മനസ്സിലെ പേടി കൂടി. ഓരോ വളവും തിരിയും തോറും ആരോ മുന്നിൽ ഉണ്ടെന്ന് ഉള്ള തോന്നൽ. ഓരോ നിഴലിലും ആനയുടേം മറ്റും രൂപങ്ങൾ. ഒടുവിൽ വില്ലൻ ആയി ഞങ്ങളുടെ മുന്നിൽ അവൻ എത്തി കാട്ടാന. എന്നാൽ ഞങ്ങൾ ആരുടെയൊക്കെയോ പ്രാര്ത്ഥനയുടെയും മറ്റും ഫലം കൊണ്ട് രക്ഷപെട്ടു എന്നു വേണം പറയാൻ. ഒടുവിൽ പേടിച്ചു വിറച്ചു ഞങ്ങൾ മൂന്നാർ എത്തി. അപ്പോളേക്കും ഒരുപാട് രാത്രി ആയിരുന്നു. ഊട്ടിയിൽ അനുഭവിച്ചതിനെക്കാൾ കൂടുതൽ തണുപ്പ് ഞങ്ങളെ കീഴ്പ്പെടുത്തി.
ഏതേലും ഒരു ഹോട്ടലിൽ റൂം എടുക്കാം എന്നു കരുതി എന്നാൽ ഒരു റൂമും കിട്ടാത്ത അവസ്ഥ എല്ലാത്തിനും നല്ല റേറ്റും. ഒടുവിൽ ഞങ്ങൾ ഒരു റൂം കണ്ടെത്തി കിടന്നു. രാവിലെ തന്നെ എഴുന്നേറ്റു വീണ്ടും യാത്ര ആയി. ലക്ഷ്യം ഒന്ന് തന്നെ നമ്മുടെ #മീശപുലിമല. അവിടെ ചെന്നപ്പോൾ ആണ് ഞങ്ങൾ അറിയുന്നത് നേരത്തെ ബുക് ചെയ്യണം ഒരു ഡേ ഇത്ര പേരെ മാത്രമേ കയറ്റു എന്നു. എല്ലാരും വിഷമിച്ചു. ഒടുവിൽ വേറെ എവിടേലും പോകാം എന്ന് തീരുമാനിക്കുന്നു.
അടുത്തുള്ള നല്ല ഒരു സ്ഥലം നോക്കി. #ടോപ് സ്റ്റേഷന് കണ്ടെത്തി. അങ്ങനെ അവിടെ എത്തി. ഞങ്ങൾ പ്രതീക്ഷിച്ചതിനെക്കാൾ നല്ല സ്ഥലം. കുറച്ചു ബുദ്ധിമുട്ടി ഒരു adventure പോലെ ഞങ്ങൾ കുറെ താഴേക്ക് ഇറങ്ങി. അവിടെ വിശ്രമിച്ചു. എല്ലാർക്കും ഇഷ്ടമായ ഒരു സ്ഥലം വെയിൽ അൽപ്പം കൂടുതൽ ആണെങ്കിലും അവിടുത്തെ കാഴ്ച ഞങ്ങളെ തളർത്തിയില്ല. എത്ര നേരം വേണമെങ്കിലും ഇരിക്കാൻ തോന്നുന്ന സ്ഥലം. അങ്ങനെ ഞങ്ങൾ തിരിച്ചു കയറി നേരെ. വരുന്ന വഴി ഒരുപാട് നാളത്തെ മറ്റൊരു ആഗ്രഹം കൂടെ സാധിച്ചു കുതിരപ്പുറത്തു കയറുക. അവിടെ നിന്നും നേരെ തിരിച്ചു കുട്ടിക്കാനം വഴി പത്തനംതിട്ടയിലേക്ക്.
ഒരുപാട് ഇഷ്ട്ടപ്പെട്ടു പേടിച്ചു വിഷമിച്ചു അതിലെല്ലാം ഉപരി എന്ജോയ് ചെയ്ത ഒരു യാത്ര. ഏകദേശം 2000 km ബൈക്കു യാത്ര. എന്നാൽ എല്ലാരും വീട്ടിൽ വരുന്നതിനു മുന്നേ തീരുമാനിച്ചു ഇനിയും യാത്ര പോകണം. എന്നാൽ അതു ബൈക്കു മാത്രം ഓടിക്കാൻ ആകരുത് പകരം കാഴ്ചകൾ കാണാൻ ഭൂമി കാണാൻ ഈ ലോകം കാണാൻ ആയിരിക്കണം എന്ന്. കാരണം നമ്മൾ കരുതുന്നതിനെക്കാൾ എത്രെയോ സൗന്ദര്യം ഉണ്ട് നമ്മുടെ ഈ കൊച്ചു ഭൂമിക്കു. ബൈക്കു ഓടിക്കാൻ ഇറങ്ങിയ ഈ യാത്രയിൽ ഞങ്ങൾ ഒരുപാട് പഠിച്ചു. പല സ്ഥലങ്ങൾ ജീവിതങ്ങൾ എല്ലാം. എന്നും ഓർത്തു ഇരിക്കുന്ന ഒരു നല്ല യാത്ര..!!
വിവരണം – വിവേക് നായര്.